18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : 'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍ >>> 'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന >>> മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!!  >>> മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി >>> തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും' >>>
Home >> EDITOR'S CHOICE

EDITOR'S CHOICE

മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി

ഭക്ഷണമെന്നാല്‍ പലരാജ്യത്തും പലതെന്ന് പറയും പോലെയാണ് ഭക്ഷണം വിളമ്പുന്ന രീതിയും. അന്നും ഇന്നും മുംബൈ നഗരത്തിന് പരിചിതമാണ് അല്ലെങ്കില്‍ സ്വന്തമാണ് 'ഡബ്ബാവാല'. ഇപ്പോഴിതാ മുംബൈ നഗരത്തില്‍ നിന്നും കടമെടുത്ത് 'ഡബ്ബാവാല'യില്‍ ഭക്ഷണം വിളമ്പിയിരിക്കുകയാണ് ഇങ്ങ് യുകെയിലെ ഫുഡ് ഡെലിവറി കമ്പനിയും.  വിദേശ സംസ്‌ക്കാരം നമ്മള്‍ സ്വീകരിക്കുന്ന പഴയ കാഴ്ചയില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഭാരതീയ ഭക്ഷണ രീതി അനുകരിക്കുന്ന വിദേശീയരെ. മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയാണ് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. മുംബൈ നഗരത്തില്‍ നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഡബ്ബാവാലയ്ക്ക്. ഇത് ഭാരതത്തിന്റെ സ്വന്തമാണ്. ഇതാണ് ഇപ്പോള്‍ വിദേശീയര്‍ അനുകരിക്കുന്നത് എന്നത് അഭിമാനകരമാണ്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!!

ആഴക്കടലിലേക്ക് മുങ്ങിപ്പോയ തീരാനഷ്ടം ആണ് ടൈറ്റാനിക്ക്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ അമൂല്യ സമ്പത്തുകള്‍ ഇന്ന് ലേലത്തില്‍ വയ്ക്കുകയാണ്. 1912ല്‍ ടൈറ്റാനിക്കിന്റെ പതനത്തിന് ശേഷവും പിന്നീട് വന്ന ഓരോ തലമുറയും ടൈറ്റാനിക്കിലുണ്ടായിരുന്ന മൂല്യങ്ങളെ കുറിച്ച് അന്വേഷണത്തിലാണ്. ഇപ്പോഴിതാ ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റേതായിരുന്ന സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 28 ഞായറാഴ്ച നടന്ന ലേലത്തില്‍, കണക്കാക്കിയ വിലയുടെ ആറിരട്ടിക്കാണ് വാച്ച് വിറ്റിരിക്കുന്നത്. 9.41 കോടി രൂപയ്ക്കാണ് വാച്ച് വിറ്റിരിക്കുന്നത്. ടാക്‌സും ഫീസുമെല്ലാം കൂട്ടി വരുമ്പോള്‍ ഇത് 12.29 കോടി രൂപ വരും. വ്യവസായിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്ററിന്റേതാണ് ഈ സ്വര്‍ണ്ണ വാച്ച്. 'ടൈറ്റാനിക്കില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ ലേലത്തില്‍ ലോക റെക്കോര്‍ഡ്' എന്നാണ് ലേലം നടത്തിയ ആന്‍ഡ്രൂ ആല്‍ഡ്രിജ് വാച്ചിന്റെ ലേലത്തെ വിശേഷിപ്പിച്ചത്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ ലേലത്തില്‍ മുമ്പ് ഏറ്റവും ഉയര്‍ന്ന തുക കിട്ടിയത് ഒരു വയലിനായിരുന്നു. 9.41 കോടി രൂപയ്ക്കാണ് ഇത് അന്ന് വിറ്റുപോയത്. നികുതിയും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് അത് 11.5 കോടി രൂപയായിരുന്നു.  പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 47 -കാരനായ ആസ്റ്റര്‍ തന്റെ ജീവിതം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ചെയ്തത് ഭാര്യ മഡലീനെ ലൈഫ് ബോട്ടില്‍ കയറ്റിയ ശേഷം അവസാനമായി ഒരു സിഗരറ്റ് വലിക്കുകയായിരുന്നു. പിന്നീട്, കപ്പലിനൊപ്പം അയാളും മുങ്ങിപ്പോവുകയായിരുന്നു.  ബ്രിട്ടീഷ് ടൈറ്റാനിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡേവിഡ് ബെഡാര്‍ഡ് പറഞ്ഞത്, അന്ന് അതിലുണ്ടായിരുന്ന പല വാച്ചുകളും നശിച്ചുപോയി. എന്നാല്‍, ആസ്റ്ററിന്റെ മകന്‍ ഈ വാച്ച് നന്നാക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ്. അന്ന് ആസ്റ്റര്‍ ഗര്‍ഭിണിയായ ഭാര്യയെ ലൈഫ് ബോട്ടില്‍ കയറ്റി അയച്ച ശേഷം അവിടെ നിന്നു. താന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു എന്നും ഡേവിഡ് ബെഡാര്‍ഡ് ആസ്റ്ററിനെ കുറിച്ച് ഓര്‍മ്മിക്കുന്നുണ്ട്.

പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്

ജനന തീയതി എന്റര്‍ ചെയ്തിരിക്കുന്നതിന്റെ പിഴവ് മൂലം 102 വസ്സുകാരി എയര്‍ലൈന്‍സില്‍ കരുതപ്പെടുന്നത് കൊച്ചുകുഞ്ഞായി. കേള്‍ക്കുന്നവര്‍ക്ക് വളരെ രസകരമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് 102 വയസ്സുകാരിയായ പട്രീഷ്യയ്ക്ക്. 1922ല്‍ ആണ് ഇവര്‍ ജനിച്ചത്. പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാര്‍ കാരണമാണ് ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് സംവിധാനത്തില്‍ ഇവരുടെ ജനന തീയതി 2022 ആണ്. അപ്പോള്‍ സ്വാഭാവികമായും ബുക്കിംങ് സമയത്ത് എയര്‍ലൈന്‍സുകാര്‍ പ്രതീക്ഷിക്കുന്നത് ഒരു കൊച്ചു കുട്ടിയെയാണ്. പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ല്‍ അല്ല, 1922-ല്‍ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാല്‍ അത് 100 വര്‍ഷത്തിന് ശേഷം ഡിഫോള്‍ട്ട് ആയി 2022 എന്ന വര്‍ഷമാണ് തിരഞ്ഞെടുക്കുന്നത്. ഒരിക്കല്‍ വീല്‍ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെര്‍മിനലില്‍ സഹായം ലഭിക്കാന്‍ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെക്ക് ഇന്‍ ജീവനക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകള്‍ക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാര്‍ഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്.  97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകള്‍ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകള്‍ ചെയ്യാന്‍ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയില്‍ വീല്‍ ചെയര്‍ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  

ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്

ജീവിതത്തില്‍ തിരക്ക് കൂടി വന്നപ്പോള്‍ ആളുകള്‍ മറന്നു പോയ ഒന്നാണ് പുസ്തക വായന. എവിടെയും ഒരു അഞ്ച് മിനുറ്റ് ലഭിച്ചാല്‍ ഫോണില്‍ നോക്കി സമയം കളയുന്ന ജനത ഇന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ മറന്നു പോകുന്നു. എന്നാല്‍ ഈ ഹോട്ടലിലെത്തിയാല്‍ നിങ്ങള്‍ ഒരു പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കാതെ പോകില്ല. 'അജ്ജിച്യ പുസ്തകാഞ്ച' ഹോട്ടല്‍ ആണ് വേറിട്ട ഒരു അനുഭവത്തിലൂടെ ആളുകളെ പഴയ ശീലത്തിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതല്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭീമാബായി ആണ് ഈ ഹോട്ടലിന്റെ ഉടമ. ജീവിതത്തില്‍ നേരിടേണ്ട വന്ന കഷ്ടപ്പാടുകളില്‍ നിന്നും ഇന്ന് ഒരു സംരംഭകയിലേക്ക് എത്തിയപ്പോള്‍ പഴയ മൂല്യങ്ങളെയും കൂട്ട് പിടിക്കുകയാണ് ഇവര്‍. വെറും ആറാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോഴാണ് ഇവരുടെ വിവാഹം. ഒരു ചെറിയ ഗ്രാമത്തിലേക്ക് പിന്നീട് ജീവിതം പറിച്ചു നടപ്പെട്ടപ്പോള്‍ കഷ്ടപ്പാടുകളും ഭര്‍ത്താവിന്റെ ദുശീലങ്ങളും അവരെ തളര്‍ത്തിയില്ല. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എല്ലാത്തിനോടും പടവെട്ടി ജീവിച്ചു. ഒടുവിലാണ് അവര്‍ ചെറിയ രീതിയില്‍ കട തുടങ്ങുന്നത്. അതിനു മുന്‍പ് മകന്‍ തുടങ്ങിയ പബ്ലിഷിങ് കമ്പനി പൂട്ടേണ്ടി വന്നിരുന്നു. അന്ന് അവിടെ ബാക്കിയായത് കുറച്ച് മറാത്തി പുസ്തങ്ങളായിരുന്നു. പുതിയ ചായക്കടയിലേക്ക് അവര്‍ ആ പുസ്തകങ്ങളും കൂട്ടി.  പുതിയ ചായക്കടയിലൂടെ പുതിയൊരു കാഴ്ചപ്പാടാണ് ഇവര്‍ ഉണ്ടാക്കിയത്. ഭക്ഷണം വരാന്‍ കാത്തിരിക്കുന്ന സമയത്ത് എല്ലാവരും ഫോണില്‍ തന്നെ മുഖം താഴ്ത്തിയിരിക്കുന്ന കാഴ്ച ബീമാഭായിക്ക് മാറ്റണമെന്ന് തോന്നി. വായനയില്‍ താല്‍പ്പര്യമുണ്ടെങ്കിലും അതിന് ഒരിക്കലും അവസരം ലഭിക്കാത്ത സ്ത്രീ എന്ന നിലയില്‍, ആളുകളില്‍ വായനാ ശീലം പുനരാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു. ഭക്ഷണശാലയിലെ ഒരു സ്റ്റാന്‍ഡില്‍ വെറും 25 പുസ്തകങ്ങളുമായി അവര്‍ തുടങ്ങി. പിന്നീടത് വളര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഭക്ഷണം മേശയില്‍ എത്തുമ്പോഴേക്കും പലരും പുസ്തകത്തിന്റെ രണ്ടാം അധ്യായത്തില്‍ എത്തിയിരിക്കും. ഭീമാബായിയുടെ ഉദ്യമത്തെ ആളുകള്‍ അഭിനന്ദിക്കാന്‍ തുടങ്ങി. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളര്‍ന്നിരിക്കുന്നു.  

പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ

സൗന്ദര്യം മത്സരത്തിന് പങ്കെടുത്ത് കിരീടം ചൂടി സ്ത്രീയെ കണ്ട് ആരും ഞെട്ടിയില്ല, പക്ഷെ അവരുടെ പ്രായം അറിഞ്ഞതും എല്ലാവരും ഞെട്ടി. അറുപതാം വയസ്സില്‍ ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവും സംഭവിക്കാത്ത സ്ത്രീ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' കിരീടം ആയിരുന്നു. അലക്സാന്ദ്ര റോഡ്രിഗസാസ് ആണ് കിരീടം ചൂടിയ വ്യക്തി. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണെന്ന് മനസ്സിലാക്കിയവരെല്ലാം ഞെട്ടി. കാരണം പ്രായം സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്.  പ്രായം ചെല്ലുന്തോറും സൗന്ദര്യത്തിന് കേട് പറ്റുമെന്ന് ആയിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ആ ചിന്തയെ പോലും മാറ്റിക്കുറിക്കുന്നതാണ് ഇവരുടെ അനുഭവം. 'സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ' എന്നാണ് അലക്സാന്ദ്ര പറയുന്നത്.  'തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ് അര്‍ജന്റീന 2024 കിരീടത്തിന് വേണ്ടി പോരാടാനും താന്‍ തീരുമാനിച്ചിരിക്കുകയാണ്' എന്നും അവര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ഈ ചരിത്രനേട്ടത്തിന് പിന്നാലെ 'മിസ് അര്‍ജന്റീന' കിരീടത്തിന് വേ്ണ്ടി മത്സരിക്കുന്ന അലക്സാന്ദ്രയ്ക്ക് ഇപ്പോള്‍ തന്നെ അനേകം ആരാധാരുണ്ടായിരിക്കുകയാണ്.  ഇത് മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അവളുടെ പ്രവേശനത്തിലേക്ക് വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രപ്പോസല്‍ അങ്ങ് ആകാശത്ത് വെച്ച് തന്നെ!!! ഫ്‌ലൈറ്റ് അറ്റന്‍ഡറായ കാമുകിയെ പ്രപ്പോസ് ചെയ്ത് കാമുകനായ പൈലറ്റ്, ഹൃദയസ്പര്‍ശിയായ നിമിഷത്തിന് സാക്ഷികളായി യാത്രക്കാര്‍

ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പലരും. ഈ പൈലറ്റും അത്തരത്തില്‍ വ്യത്യസ്തത് ആഗ്രഹിച്ചത് കൊണ്ടാകണം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യത്തിന് അങ്ങ് ആകാശത്ത് വെച്ച് തന്നെ തുടക്കം കുറിക്കാമെന്ന് കരുതിയത്.  ഒരു പോളിഷ് പൈലറ്റ് തന്റെ കാമുകിയായ ഫ്‌ലൈറ്റ് അറ്റന്‍ഡന്ററിനെ പ്രപ്പോസ് ചെയ്തത് ആകാശത്തുവെച്ച് ആയിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്. പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോ മുതല്‍ ക്രാക്കോവ് വരെയുള്ള വിമാനത്തില്‍ വെച്ചാണ് യാത്രക്കാരെ പോലും സന്തോഷിപ്പിച്ച സംഭവം നടന്നത്. 'വില്‍ യൂ മാരീ മീ' എന്ന് പൈലറ്റ് ഫ്‌ലൈറ്റ് അറ്റന്‍ഡറായ യുവതിയോട് പൈലറ്റ് ചോദിക്കുമ്പോള്‍ യാത്രക്കാരായിരുന്നു പ്രധാന സാക്ഷികള്‍. തന്റെ പ്രിയപ്പെട്ടവന്റെ ആഗ്രഹം കാമുകി വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കോണ്‍റാഡ് ഹാങ്ക് പൂച്ചെണ്ടും പിടിച്ച് പൗളയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ലോട്ട് പോളിഷ് എയര്‍ലൈന്‍സാണ് ഫേസ്ബുക്കില്‍ പങ്കിട്ടത്. 'വിമാനത്തില്‍ തനിക്ക് വളരെ സ്‌പെഷ്യലായ ഒരു വ്യക്തി ഉണ്ടെന്ന് ഹാന്‍ക് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 1.5 വര്‍ഷം മുമ്പ് ഈ ജോലി ചെയ്യുന്നതിനിടയിലാണ് തന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ താന്‍ കണ്ടുമുട്ടിയത് എന്ന് പൈലറ്റ് വിശദീകരിച്ചിരുന്നു. നീ എനിക്ക് ഏറ്റവും വിലപ്പെട്ടവളാണ്. നീയാണ് എന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചത്. അതുകൊണ്ടാണ് എനിക്ക് നിന്നോട് ഒരു ഉപകാരം ചോദിക്കാനുള്ളത്, പ്രിയേ നീ എന്നെ വിവാഹം കഴിക്കുമോ?' എന്ന് ചോദിച്ചു കൊണ്ട് വളെര റോമാന്റിക്കായി അദ്ദേഹം ഒരു ബൊക്കെയുമായി മുട്ട് കുത്തി പ്രൊപ്പോസ് ചെയ്യുന്ന രംഗം സിനിമയിലേക്കാള്‍ മനോഹരമായി തോന്നി. വിമാനത്തിന്റെ ഇടനാഴിയിലൂടെ ഓടിയെത്തിയ ഹാങ്കിന്റെ സ്വന്തം പൗള അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ പ്രൊപ്പോസലിന് യെസ് മൂളുകയും ചെയ്തു. എന്‍ഗേജ്‌മെന്റ് ഓണ്‍ ബോര്‍ഡ്! അവര്‍ ആദ്യമായി കണ്ടുമുട്ടിയ നഗരമായ ക്രാക്കോവിലേക്കുള്ള യാത്രയ്ക്കിടെ ക്യാപ്റ്റന്‍ കോണ്‍റാഡ് സ്റ്റീവാര്‍ഡസ് പൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തി എന്ന് ഏപ്രില്‍ 22 -ന് എയര്‍ലൈന്‍ തങ്ങളുടെ ഫേസ്ബുക്ക് ഹാന്‍ഡിലില്‍ കുറിച്ചു. ഇത് അല്പം അസാധാരണവും എന്നാല്‍ അങ്ങേയറ്റം ഹൃദയസ്പര്‍ശിയായ ഒരു സംഭവമായിരുന്നു എന്നാണ് യാത്രക്കാരുടെ പ്രതികരണം.

തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ

പഴകാലത്തെ വീടുകളില്‍ നിധി ശേഖരം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നൊരു വിശ്വാസം പൊതുവേ ഉണ്ട്. തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പോര്‍ട്ടണ്‍ ഫാം എന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജിലും നിധി കണ്ടെത്തിയത് വളരെ യാദര്‍ശ്ചികമായിട്ടാണ്.  യുകെയിലെ ഡോര്‍സെറ്റിലുള്ള ഫാം ഹൗസ് പുതുക്കിപ്പണിയുന്നതിനിടെയാണ് ദമ്പതികള്‍ക്ക് നിധി ശേഖരം കിട്ടിയത്. ദമ്പതികള്‍ ഈ വീട്ടിലേക്ക് താമസമാക്കുന്നത് 2019ല്‍ ആണ്. അടുക്കള പുതുക്കി പണിയുന്നതിനിടെ, തറയിലെ കോണ്‍ക്രീറ്റ് നീക്കം ചെയ്തപ്പോഴാണ് ഒരു പാത്രം കണ്ടെത്തിയത്. അതില്‍ 400 വര്‍ഷം പഴക്കമുള്ള പുരാതനമായ 1,000 വിലയേറിയ നാണയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ നാണയ ശേഖരം ആയിരുന്നു അത്. ദമ്പതിമാര്‍ നാണയങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും അവര്‍ നാണയങ്ങള്‍ ബ്രീട്ടീഷ് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. ലഭിച്ചവയില്‍ 1029 നാണയങ്ങളും ജെയിംസ് ഒന്നാമന്‍ രാജാവിന്റെയും ചാള്‍സ് ഒന്നാമന്‍ രാജാവിന്റെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവയാണ്. എലിസബത്ത് ക സില്‍വര്‍ ഷില്ലിംഗുകളും ക്വീന്‍ മേരി ഒന്നാമന്റെ കാലത്തെ നാണയങ്ങളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ദമ്പതികള്‍ നാണയങ്ങള്‍ വിറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 62.88 ലക്ഷം രൂപയ്ക്കാണ് നാണയങ്ങള്‍ ലേലത്തില്‍ പോയത്. ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ സ്വര്‍ണ നാണയങ്ങളാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചത്. 5.17 ലക്ഷം രൂപയായിരുന്നു അതിന് ലഭിച്ചത്. 1621-ലെ ജെയിംസ് രാജാവിന്റെ ഒരു വെള്ളി നാണയത്തിന് 2.80 ലക്ഷം രൂപയും ലഭിച്ചു.   

46ാം വയസ്സില്‍ തനിക്കുള്ളത് 37കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവും, പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നവുമായി ഒരാള്‍, മൂന്ന് വര്‍ഷമായി പതിവായി കഴിക്കുന്നത് ഇത്

പ്രായം കൂടുന്തോറും അത് മുഖത്തും ശരീരത്തും പ്രകടമാകും. എന്നാല്‍ പ്രായത്തെ പിന്നിലാക്കാനുള്ള തയ്യാറെടുപ്പിലാണ് 46കാരനായ ഒരാള്‍. അമേരിക്കന്‍ സംരംഭകനും സോഫ്ട്വെയര്‍ മേഖലയില്‍ നിന്നുള്ള കോടീശ്വരനുമായ ബ്രയാന്‍ ജോണ്‍സണ്‍ മൂന്ന് വര്‍ഷമായി പ്രായത്തെ പിന്നിലാക്കികൊണ്ടിരിക്കുകയാണ്. തന്റെ പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നം നടത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 18 വയസുകാരന്റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവുമാണ് 46ാം വയസില്‍ തനിക്ക് ഉള്ളതെന്നും ബ്രയാന്‍ പറയുന്നു. ഇതിനെല്ലാം കാരണം സ്ഥിരമായി കഴിക്കുന്ന ഒരു സാധനമാണെന്നാണ് ബ്രയാന്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ പതിവായി ചോക്ളേറ്റ് കഴിക്കാറുണ്ടെന്നും ഇതാണ് പ്രായത്തെ പിടിച്ചുകെട്ടാന്‍ തന്നെ സഹായിക്കുന്നതെന്നും ആണ് ഇദ്ദേഹത്തിന്റെ വാദം. കൊക്കോ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആരോഗ്യപരമായ അളവില്‍ നിത്യവും കൊക്കോ ഭക്ഷിക്കുന്നത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്നും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്നും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കടകളില്‍ കിട്ടുന്ന എല്ലാ തരത്തിലെ കൊക്കോയും ഇതിന് സഹായിക്കില്ലെന്ന് അദ്ദേഹം എടുത്തുപറയുന്നു. ശുദ്ധമായ കൊക്കോ ആണോയെന്ന് പരിശോധിക്കുക, അഴുകാത്തതാണെന്ന് ഉറപ്പുവരുത്തുക, കനത്ത ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുക, ഫ്‌ളാവനോളിന്റെ അളവ് കൂടുതലാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബ്രയാന്‍ നിര്‍ദേശിക്കുന്നു. ഇങ്ങനെ പ്രയത്‌നിച്ച് തന്റെ യഥാര്‍ത്ഥ പ്രായത്തില്‍ നിന്ന് അഞ്ചുവയസോളം പിന്നിലാക്കിയെന്നാണഅ ഇദ്ദേഹം അവകാശപ്പെടുന്നത്. പ്രത്യേക ഭക്ഷണക്രമം, മെഡിക്കല്‍ നിരീക്ഷണം, ചികിത്സകള്‍, വ്യായാമം എന്നിവ ഉള്‍പ്പെടുന്ന 'പ്രോജക്ട് ബ്ലൂപ്രിന്റില്‍' അദ്ദേഹം വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.   

തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും ഐസ് കൂമ്പാരത്തിനുള്ളില്‍ ആക്കി ചിലവഴിച്ചത് 4 മണിക്കൂറും 2 മിനിറ്റും!!! 53കാരന്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്

തണുത്ത് വിറയ്ക്കുന്ന ഐസ് കൂമ്പാരത്തിനുള്ളില്‍ കഴുത്തറ്റം കിടന്ന് സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ്. പോളണ്ടുകാരനായ ലൂക്കാസ് സ്പുനാര്‍ക്ക് ഈ 53ാം വയസ്സിലും ഐസിന്റെ തണുപ്പ് ഒന്നും അല്ല. നാല് മണിക്കൂറും രണ്ട് മിനുറ്റുമാണ് ഇദ്ദേഹം ഐസ് കൂമ്പാരത്തിനുള്ളില്‍ ചിലവഴിച്ചത്. ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡിനേക്കാള്‍ 50 മിനിറ്റ് കൂടുതല്‍ നേരാണ് ഇദ്ദേഹം ഐസിനുള്ളില്‍ കഴിഞ്ഞത്.  വലിയ തയ്യാറെടുപ്പോടെയാണ് ഇദ്ദേഹം തണുപ്പിനിടയിലേക്ക് കയറിയത്. ഈ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി, തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും നാലുമണിക്കൂറോളം തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ലൂക്കാസ് സ്പുനാര്‍ ഉറപ്പുവരുത്തി. സ്വിമ്മിംഗ് ട്രങ്ക്‌സ് ധരിച്ചാണ് അയാള്‍ ഈ നേട്ടത്തിനായി ശ്രമിച്ചത്. തണുപ്പമൂലം വിറച്ച് പല്ലുകള്‍ കൂട്ടിയിടിച്ച് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ അയാള്‍ ഒരു മൗത്ത് ഗാര്‍ഡ് ഉപയോഗിച്ചിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, ലൂക്കാസിന് തുടക്കത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ക്രമേണ കുറഞ്ഞെങ്കിലും അവസാന നിമിഷങ്ങളിലും അതെ അവസ്ഥയിലേക്ക് എത്തി. അതേസമയം, ഐസ് ബോക്സില്‍ നില്‍കുമ്പോള്‍ ഉടനീളം അയാളുടെ ശരീര താപനിലയും ബോധനിലയും നിരന്തരം പരിശോധിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂര്‍ എത്തിയപ്പോഴേക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തണുപ്പിനോടുള്ള ഇഷ്ടം കാരണമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്നു അദ്ദേഹം പറയുന്നു

ഈ റെസ്‌റ്റോറന്റില്‍ എത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാവോ, എന്നാല്‍ ഒരു വമ്പന്‍ ഓഫര്‍ ഉണ്ട്!!! ഇതുവരെ ഒരു റെസ്റ്റോറന്റിലും ലഭിക്കാത്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്

വീട്ടിലും പൊതു ഇടത്തിലും മനുഷ്യര്‍ എപ്പോഴും ഫോണിനുള്ളിലാണ്. ഫോണ്‍ നോക്കിയിരിക്കാന്‍ ഇന്ന് എല്ലാവരും പഠിച്ചു കഴിഞ്ഞു. എന്നാല്‍ അങ്ങനെയുള്ളവരെ പൂര്‍ണ്ണമായി കുടുംബവുമൊത്ത് ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ് ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് ചെയ്യുന്നത്. വെറോണയിലെ അല്‍ കണ്ടോമിനിയോ എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റിലാണ് വളരെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ ആളുകളെ തങ്ങളുടം പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ റെസ്റ്റോറന്റില്‍ എത്തുന്നവന്‍ മൊബൈല്‍ ഫോണില്‍ കണ്ണുംനട്ട് ഇരിക്കാതിരുന്നാല്‍ ഒരു വലിയ ഓഫര്‍ ഉണ്ട്. ഇവിടെ എത്തുന്നവര്‍ ഫോണില്‍ നോക്കിയിരിക്കാതെ കുടുംബത്തിനൊപ്പം സംസാരിച്ച് സമയം ചിലവഴിച്ചാല്‍ അവരെ കാത്തിരിക്കുന്നത് സ്വാദിഷ്ടമായ വൈനാണ്. ഈ റെസ്റ്റോറന്റില്‍ എത്തിയാല്‍ അപ്പോള്‍ തന്നെ ഫോണ്‍ ഇവിടെ ഏല്‍പ്പിക്കണം എന്നത് നിര്‍ബന്ധമാണ്. റെസ്റ്റോറന്റിന്റെ ഉടമയായ ആഞ്ചലോ ലെല്ല ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ: 'തങ്ങളുടെ റെസ്റ്റോറന്റിലെത്തുന്നവര്‍ ഫോണില്‍ നോക്കിയിരിക്കാതെ പരസ്പരം സംസാരിക്കണം അതിന് വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നത്'. 'സാങ്കേതികവിദ്യ ഇന്ന് വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഓരോ അഞ്ച് സെക്കന്‍ഡ് കഴിയുമ്പോഴും നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ നോക്കേണ്ടുന്ന ആവശ്യമില്ല. ഇത് ഒരു കുപ്പി വൈന്‍ കിട്ടാനുള്ള മാര്‍?ഗം കൂടിയാണ്' എന്നാണ് ലെല്ല മാധ്യമങ്ങളോട് പറഞ്ഞത്.  വ്യത്യസ്തമായ ഒരു രീതിയില്‍ തന്നെ റെസ്റ്റോറന്റ് തുടങ്ങണം എന്ന ആഗ്രഹമാണ് ഇങ്ങനെ ഒരു ആശയത്തില്‍ എത്തിച്ചത്.

More Articles

പുരുഷന്‍മാരെ കഷണ്ടി എന്ന് വിളിക്കുന്നതും ലൈംഗിക അധിക്ഷേപം തന്നെ!!! കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവേചനപരമാണെന്നും യുകെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍...
അച്ഛന്റെ മരണാനന്തര ചടങ്ങിനിടയില്‍ മകളെ പ്രപ്പോസ് ചെയ്യുന്ന പാസ്റ്റര്‍!!! ഇതാണോ ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമെന്ന് സോഷ്യല്‍ മീഡിയ...
ഇത്രയും ബോറായ, വൃത്തിക്കെട്ട ഷൂസ് ആരും ഇതുവരെ കണ്ടിട്ടുണ്ടാകില്ല, പക്ഷെ ഇവനാണ് ഇപ്പോള്‍ ട്രെന്റുകളുടെ രാജാവ്!!!
ഒരു കിസ്സ് അടിക്കാന്‍ പെടുന്ന കഷ്ടപ്പാടേ!!! പൂച്ചകളുടെ കിസ്സിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍...
മാതൃദിനത്തില്‍ ഇഡ്ഡലിയമ്മയ്ക്ക് സ്‌നേഹസമ്മാനം ഒരുക്കി ആനന്ദ് മഹീന്ദ്ര, പുതിയ വീടിന്റെ താക്കോല്‍ ഇനി ഇഡ്ഡലിയമ്മ എന്ന കമലാദള്‍ അമ്മയ്ക്ക് സ്വന്തം...
ഉമിനീര്‍ തൊട്ട് പേജ് മറിക്കുന്നത് കണ്ടിട്ടുണ്ടാകും, പക്ഷെ വളരെ വ്യത്യസ്തമായി ഉമിനീര് കൊണ്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
യാത്രക്കിടയില്‍ വിമാനത്തിനുള്ളില്‍ യാദര്‍ശ്ചികമായി ഒരു പാമ്പ്!!! എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി...
ലിംഗത്തിന്റെ സ്ഥാനം കൈയ്യില്‍, 47ാം വയസ്സില്‍ ഒന്‍പത് മണിക്കൂര്‍ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെ യഥാസ്ഥാനത്ത് ലിംഗം തുന്നിച്ചേര്‍ത്തു...

Most Read

British Pathram Recommends