ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കാലിന്റെ പെരുവിരല്‍ വരെ ഉപയോഗിക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ ഉമിനീര് (തുപ്പല്) ഉപയോഗിക്കുന്നവരെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തില്‍ ഒരു വീഡിയോ ആണ് ഒരു യുവതിയുടേതായി പുറത്തു വരുന്നത്.
ഫോണ്‍ മറ്റുള്ളവര്‍ എടുത്ത് ഉപയോഗിക്കാതിരിക്കാന്‍ നാം ഉപയോഗിക്കുന്ന പാറ്റേണ്‍, നമ്പര്‍ ലോക്ക്, ഫിംഗര്‍ ലോക്ക്, ഫേസ് ലോക്ക് എന്നിങ്ങനെ ഉള്ള സെക്യൂരിറ്റികളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് സ്വന്തം ഉമിനീര് ഉപയോഗിച്ച് യുവതി അണ്‍ലോക്ക് ചെയ്യുന്നത്. ആറ് അക്ക പിന് നമ്പര്‍ ചേര്‍ക്കേണ്ട ഇടത്തേക്ക് തുപ്പുകയാണ് ഈ യുവതി ചെയ്യുന്നത്. മിയാമി നിവാസിയായ മില മോനെറ്റ് ആണ് അസാധാരണമായ വൈദഗ്ധ്യം പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഈ സ്ത്രീയുടെ കഴിവുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
ഒരു പബിന് മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുവതിയുടെ പ്രത്യേക ഫോണ്‍ അണ്‍ലോക് കണ്ടു ചുറ്റും കൂടിനിന്നവര്‍ അത്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം. ആദ്യം ടിക് ടോകില്‍ പങ്കിട്ട ക്ലിപ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിച്ചു.