18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മൂന്ന് വയസ്സുകാരി കഴിക്കുന്നത് സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും, ഒരു സെക്കന്റ് പോലും കുഞ്ഞിന്റെ പിറകില്‍ നിന്നും മാറാതെ ഒരമ്മ >>> ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും >>> റുവാണ്ട നാടുകടത്തല്‍ ബില്ലിലെ ഭേദഗതികള്‍ കോമണ്‍സ് വോട്ടില്‍ അസാധുവായി; ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ മാറ്റങ്ങള്‍ എംപിമാര്‍ നിരസിച്ചു, പദ്ധതി ഒരു പടികൂടി മുന്നോട്ട് >>> ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>>
Home >> SPIRITUAL

SPIRITUAL

ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്

ലൂട്ടന്‍ : വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയില്‍ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്  ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാന്‍  വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്.   തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തില്‍ത്തന്നെ ശുശ്രുഷകള്‍ നയിക്കുന്ന വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയില്‍ മണിപ്പൂര്‍ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാര്‍ഗ്ഗവും അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗണ്‍സിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.           വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന്, ഗാഗുല്‍ത്താ വീഥിയില്‍ യേശു സമര്‍പ്പിച്ച ത്യാഗബലി പൂര്‍ണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്ത്  , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.   വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകനെ വരവേല്‍ക്കുവാനും  അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി  നടത്തപ്പെടുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കല്‍ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.  ഏഴാം ക്ലാസ്സ്  മുതല്‍  പഠിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി, ബോബി അച്ചന്‍ സ്റ്റീവനേജില്‍ വെച്ച്  പ്രത്യേക ധ്യാന ശുശ്രുഷക്ക്  അവസരം ഒരുക്കുുന്നുമുണ്ട്. St. Martin's De Pores Church, 366 Leagrave, High Street, LU4 0NGMarch 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM  Luton Contact Numbers- 07886330371,07888754583 Curry Village Hall , 551 Lonsdale Road, SG1 5DZ March 24th Sunday Morning 10:00 onwardsSt. Hilda Roman Catholic Church, Stevenage, SG2 9SQMarch 24th Sunday 13:30-19:00 PM along with Palm Sunday Holy Services. Stevenage Contact Numbers- 07463667328, 07710176363  

വെംബ്ലിയില്‍ നൈറ്റ് വിജില്‍ ഏപ്രില്‍ 26ന്; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും, സമയം രാത്രി 8 മണിക്കാരംഭിച്ച് രാത്രി 12 മണി വരെ

വെംബ്ലി : സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ വെംബ്ലിയില്‍ വെച്ച് നൈറ്റ് വിജില്‍ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകയും, രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്ററുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നല്‍കുക. വെംബ്ലി സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടക്കുന്ന നൈറ്റ് വിജില്‍, ഏപ്രില്‍ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ തുടര്‍ന്ന്  വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തിരുവചനം പങ്കുവെക്കല്‍, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, കുമ്പസാരം, ആരാധന, കൗണ്‍സിലിംഗ് തുടങ്ങിയ ശുശ്രുഷകള്‍ക്കും അവസരം ഉണ്ടായിരിക്കും   രാത്രിയാമങ്ങളുടെ ഏകാന്തതയില്‍ ശാന്തമായിരുന്ന്  മനസ്സും ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്കുയര്‍ത്തി, തങ്ങളുടെ രോഗങ്ങളും, നിസ്സഹായതയും, ബന്ധനങ്ങളും, മുറിവുകളും അവിടുത്തെ തൃക്കരങ്ങളില്‍ ഭരമേല്‍പിക്കുവാനും, സ്വീകരിച്ച നന്മകളെയും, അനുഗ്രഹങ്ങളെയും, കൃപകളേയും ഓര്‍ത്തോര്‍ത്ത് നന്ദിപുരസ്സരം സ്തുതിക്കുവാനും ഒപ്പം ദിവ്യ കാരുണ്യ ആരാധനക്കും ഉള്ള അനുഗ്രഹീത വേളയാണ് വെംബ്ലിയില്‍ ഒരുങ്ങുന്നത്. പരിശുദ്ധ കുര്‍ബ്ബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേര്‍ന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയില്‍ അവിടുത്തോട് അനുരജ്ഞനപ്പെട്ടും, പ്രാര്‍ത്ഥനകളും, നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുവാന്‍ വെംബ്ലിയില്‍ നൈറ്റ് വിജില്‍ അവസരമൊരുക്കും. രാത്രി ആരാധനയില്‍ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മാദ്ധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ്: 07848808550മാത്തച്ചന്‍ വിളങ്ങാടന്‍: 07915602258 Night Vigil Venue:St. Joseph RC Church, 339 Harbow Road, Wembley HA9 6AG

ദമ്പതികള്‍ക്കായുള്ള റെസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 രാവിലെ മുതല്‍ 23 വൈകുന്നേരം വരെ; ഫാ.ജോസഫ് മുക്കാട്ടും, സി. ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നേതൃത്വം വഹിക്കും. 'ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു' (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, കൃപയോടെ വിശുദ്ധിയില്‍ സംരക്ഷിക്കുന്നതിനും, ജീവിത സമ്മര്‍ദ്ധങ്ങള്‍, സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാര്‍ത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്‌നേഹാനുഭവത്തിലും, ജീവിതത്തിലും ഭവിച്ച ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തില്‍ ആല്‍മപരിശോധന ചെയ്യുവാനുള്ള അവസരങ്ങളാണ് ഇവിടെ സംജാതമാവുക. ധ്യാന ശുശ്രുഷകളിലൂടെ ദൈവീക കൃപകളും, അനുരജ്ഞനവും, ദാമ്പത്യ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് അവസരമൊരുങ്ങും. ക്രൈസ്തവ ജീവിതത്തില്‍ ദൈവവും പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, നവീകരിക്കപ്പെടുവാനും, സ്‌നേഹാര്‍ദ്രവും, ശാന്തവും, സൗമ്യവുമായ ദാമ്പത്യ കൃപകള്‍ ആര്‍ജ്ജിക്കുവാനും, അമൂല്യമായ അവസരമാവും ദമ്പതീ ധ്യാന ദിനങ്ങള്‍. ദൈവം ആശീര്‍വദിച്ചു സ്ഥാപിച്ച വിവാഹബന്ധത്തെ സുദൃഢവും, സ്‌നേഹോജ്ജ്വലവും സന്തോഷകരവുമായി നയിക്കുവാന്‍, കൃപകളും അനുഗ്രഹങ്ങളും പ്രാപ്യമായ ധ്യാന ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ദമ്പതികള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷന്‍ താമസിയാതെ പൂര്‍ത്തിയാക്കി അവസരം ഉറപ്പാക്കുവാന്‍ സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു. https://forms.gle/9CdY6x6ymAD6AARF9. ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിച്ചു 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258evangelisation@csmegb.org Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA  

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 9ന്, മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടി മാര്‍ച്ച് മാസ കണ്‍വെന്‍ഷനില്‍ ബ്രദര്‍ ഡാമിയന്‍ സ്റ്റയിന്‍ നയിക്കുന്ന മിറക്കിള്‍ ഹീലിങ്

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാമില്‍ നടക്കും. നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് എമിരിറ്റസ് പീറ്റര്‍ ഡോയലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ലോക പ്രശസ്തമായ കോര്‍ അറ്റ് ലുമന്‍ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി ശുഷ്രൂഷകനുമായ ഡാമിയന്‍ സ്റ്റയിന്‍ നയിക്കുന്ന ''മിറക്കിള്‍ ഹീലിങ് ' ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസും പങ്കെടുക്കു. യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുത രോഗശാന്തികള്‍ ബ്രദര്‍ ഡാമിയന്റെ ശുഷ്രൂഷകളില്‍ ദൈവിക അടയാളമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്തമായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ 2009 ല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ റവ.ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും സോജിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനമായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും AFCM മിനിസ്ട്രിയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ജപമാല, തിരുസ്വരൂപങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക്, അഭിഷേകാഗ്‌നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്:ഷാജി ജോര്‍ജ് 07878 149670ജോണ്‍സണ്‍ +44 7506 810177അനീഷ് 07760 254700ബിജുമോന്‍ മാത്യു 07515 368239 നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍;ജോസ് കുര്യാക്കോസ് 07414 747573.ബിജുമോന്‍ മാത്യു 07515 368239 അഡ്രസ്സ്:Bethel Convention CentreKelvin WayWest BromwichBirminghamB707JW. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍,Sandwell & DudleyWest BromwichB70 7JD.  

കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം, എട്ടാം തീയതി വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ ആറു മണി വരെ

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. കെന്റ് അയ്യപ്പക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം മാര്‍ച്ച് 8ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം 9ാം തീയതി ശനിയാഴ്ച രാവിലെ ആറു മണി വരെ ജില്ലിങ്ഹാമിലെ സ്‌കൗട്ട്‌സ് കേന്ദ്രത്തില്‍ (Scout Hall, Castlemaine Avenue, Gillingham, Kent, ME7 2QL) വച്ച് നടത്തുന്നു. ശിവരാത്രിയിലെ വ്രതം പുലര്‍ച്ചെ ആരംഭിക്കുകയും പകലും രാത്രിയും തുടരുകയും ചെയ്യുന്നു. പഞ്ചാംഗം നിര്‍ദ്ദേശിച്ച പ്രകാരം പാരണ സമയത്ത് മാത്രമേ ഉപവാസം അവസാനിപ്പിക്കാവൂ. ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാല്‍ മാത്രമേ വ്രതാനുഷ്ഠാനത്തിന് ഫലമുണ്ടാവുകയുള്ളൂ. ഒന്നാം കാലപൂജ മാര്‍ച്ച് 8ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 7നും 9നുമിടക്ക് നടത്തപ്പെടുന്നു. രണ്ടാം കാലപൂജ രാത്രി 10:00 നും 12.00നുമിടക്കും മൂന്നാം കാലപൂജ 9ാം തീയതി ശനിയാഴ്ച അതിരാവിലെ 1നും - 2.300നുമിടയ്ക്കും നാലാം കാലപൂജ 3:00 നും 5:00നുമിടക്കും നടത്തപ്പെടും.  കെന്റ് അയ്യപ്പക്ഷേത്രത്തിലെ മുഖ്യ പൂജാരി അഭിജിത് പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതാണ്. മഹാദേവനായി സംഗീത, നൃത്തപരിപാടികള്‍ നിവേദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ക്ഷേത്രഭാരവാഹികളുമായി ബന്ധപെടുക. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:Email : kentayyappatemple@gmail.comTel: 07985 245890 / 07507 766652 / 07478 728555 / 07973 151975 / 7860 578572 /07780 114259 / 07838 170203Email:kenthindusamajam@gmail.com/kentayyappatemple@gmail.comWebsite:www.kenthindusamajam.org/www.kentayyappatemple.orgFacebook:https://www.facebook.com/kenthindusamajam.kent/https://www.facebook.com/kentayyappatemple.orgTwitter:https://twitter.com/KentHinduSamaj/https://twitter.com/AyyappaKentInstagram:https://www.instagram.com/kenthindusamaj/  

പതിനേഴാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി; മത സൗഹാര്‍ദ്ദ വേദിയില്‍ സാന്നിദ്ധ്യം അരുളി സ്റ്റീഫന്‍ ടിംസ് എംപിയും, കൗണ്‍സില്‍ ചെയര്‍ റോഹിനാ റെഹ്‌മാനും, കൗണ്‍സിലര്‍ ലക്മിനി ഷായും

ലണ്ടന്‍ : ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം മുരുകന്‍ ക്ഷേത്രത്തില്‍ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനില്‍ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാര്‍ലിമെന്റ് മെംബര്‍ സര്‍ സ്റ്റീഫന്‍ ടിംസ്, ന്യൂഹാം ബോറോ കൗണ്‍സില്‍ അദ്ധ്യക്ഷ കൗണ്‍സിലര്‍ റോഹിനാ റെഹ്‌മാന്‍, ന്യൂഹാം കൗണ്‍സില്‍ മുന്‍ ചെയര്‍ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകന്‍ ക്ഷേത്ര പൊങ്കാല മതസൗഹാര്‍ദ്ധ വേദിയാക്കി.   ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നല്‍കി പോരുന്നത്. രാവിലെ ഒമ്പതരക്ക് ശ്രീ മുരുകന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങള്‍ക്ക് വിളമ്പി നല്‍കി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു. സ്റ്റീഫന്‍ ടിംസ് എംപി, മേയര്‍ രോഹിന, കൗണ്‍സിലര്‍ ഷാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരന്‍ നന്ദി പ്രകാശിപ്പിച്ചു. നവാഗതരായ നിരവധി ആറ്റുകാല്‍ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദി എന്ന നിലയില്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.   

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 11 -മത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 24ന്, ക്രോയിഡണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യു. കെ. സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. യു. കെ. യിലെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഈ വര്‍ഷവും നേതൃത്വം നല്‍കുന്നത് യു. കെ. യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താന്‍ ആണ്.   ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തില്‍, യു. കെ. യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളര്‍ന്നു വരുന്ന യുവതലമുറയിലെ നര്‍ത്തകരും പങ്കെടുക്കും. യുവതലമുറയിലെ നര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ വേരുകള്‍ നല്കി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഓരോ വര്‍ഷവും ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.  നല്ലവരായ എല്ലാ യു. കെ. മലയാളികളേയും, മറ്റു സഹൃദയരേയും, 11 -മത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രതിനിധികള്‍ സ്‌നേഹപൂര്‍വ്വം, ഭഗവത്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക - Asha Unnithan: 07889484066, Vinod Nair: 07782146185, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536. Event will be conducted in line with government and public health guidance.Venue: 731-735, London Road, Thornton Heath, Croydon CR7 6AUEmail:  info@londonhinduaikyavedi.org Facebook:  https://www.facebook.com/londonhinduaikyavedi.org

ശിവ ഭക്തിയാല്‍ സാന്ദ്രമാകാന്‍ വീണ്ടുമൊരു മഹാശിവരാത്രി ദിനം, മാര്‍ച്ച് 17ന് സെന്റ് എയ്ഡന്‍സ് ഹാളില്‍ പ്രാര്‍ത്ഥനയും ആഘോഷവും ഒരുമിക്കുന്നൊരു ദിനമാകും

മഹാശിവരാത്രിയോട് അനുബന്ധിച്ച് ശിവഭക്തിയുടെ നിറവില്‍ ഭക്തര്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഒരു ദിനം ഒരുക്കുകയാണ് EHS ഫെസ്റ്റിവര്‍ കമ്മിറ്റി. മാര്‍ച്ച് 17ാം തീയതി St Aidan's Hall, 78 Moor Park Gardens - SS9 4PYലേക്ക് ശിവഭക്തരായ എല്ലാവരെയും ശിവരാത്രി ആഘോഷങ്ങള്‍ക്ക് സ്വാഗതം ചെയ്യുന്നു. ഭക്തജനങ്ങള്‍ക്കായി ഭജനയും ദീപാരാധനയ്ക്കുമൊപ്പം വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ട്. വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 വരെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ രാത്രി ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിനായുള്ള റെജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ മാര്‍ച്ച് 12ന് അവസാനിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് റെജിസ്‌ട്രേഷന്‍ ഫീസ് സൗജന്യമാണ്. നാല് മുതല്‍ 11 വയസ്സുവരെ ഉള്ളവര്‍ക്ക് £8, പന്ത്രണ്ടും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് £12 ആയിരിക്കും ഫീസ്. ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ സൗകര്യമുണ്ട്.  റെജിസ്‌ട്രേഷന് വേണ്ടി ഗൂഗിള്‍ ഫോം സന്ദര്‍ശിക്കുക: https://docs.google.com/forms/d/1UahnWRQYTWtOE--r8S4NtazUtgA45RD-jvDFAADRxxc/edit അക്കൗണ്ട് ഡീറ്റേല്‍സ്:Essex Hindu SamajamSort Code: 23-05-80, Account No: 24631855Reference: Your Mobile number റെജിസ്‌ട്രേഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:ദിവ്യശ്രീ 07514452896 നിധീഷ് 07467205095   

പതിനേഴാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നടക്കും, ഫെബ്രുവരി 25നു ഞായറാഴ്ച  പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും

ലണ്ടന്‍: ലണ്ടനില്‍ അര്‍പ്പിക്കുന്ന പതിനേഴാമത് ആറ്റുകാല്‍ പൊങ്കാല, ഫെബ്രുവരി 25 ന് ഞായറാച്ച,ന്യൂഹാം മാനോര്‍പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്‌വര്‍ക്ക് ആണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിരവധി വര്‍ഷങ്ങളായി നേതൃത്വം നല്‍കിപ്പോരുന്നത്. ഫെബ്രുവരി 25നു ഞായറാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിന്നാലും, യുകെയില്‍ നവാഗതരായ ധാരാളം ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നല്‍കി പോരുന്നത്.  നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.ഓമന ഗംഗാധരന്‍ -07766822360 Please come and join us on 25th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6A  

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 10ന്, ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും, മാനസാന്തരത്തിന്റെ സുവിശേഷവുമായി ഡോ: ജോണ്‍.ഡി വചനവേദിയില്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10ന് ബര്‍മിങ്ഹാമില്‍ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തില്‍ ശുഷ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രമുഖ വചന പ്രഘോഷകന്‍  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ മോണ്‍സിഞ്ഞോര്‍ ഫാ. മാര്‍ക്ക് ക്രിസ്പ്, യുകെയിലെ മലയാളി കുടിയേറ്റങ്ങളുടെ തുടക്കം മുതല്‍ അനേകം വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നവീകരണത്തിന് വഴിതെളിച്ച അനുഗ്രഹീത ശുഷ്രൂഷകന്‍ ഡോ : ജോണ്‍ ഡി എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പ്രശസ്തമായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ 2009ല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ റവ.ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനുമുള്ള സൗകര്യം എന്നിവയും അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും സോജിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനമായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും AFCM മിനിസ്ട്രിയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ജപമാല, തിരുസ്വരൂപങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക്, അഭിഷേകാഗ്‌നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്:ഷാജി ജോര്‍ജ് 07878 149670ജോണ്‍സണ്‍ +44 7506 810177അനീഷ് 07760 254700ബിജുമോന്‍ മാത്യു 07515 368239. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍:ജോസ് കുര്യാക്കോസ് 07414 747573ബിജുമോന്‍ മാത്യു 07515 368239 അഡ്രസ്സ്Bethel Convention CentreKelvin WayWest BromwichBirminghamB707JW. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍,Sandwell  & DudleyWest BromwichB70 7JD

More Articles

പി. ജയചന്ദ്രന്‍ പാടിയ 'എന്റെ ജീവന്റെ വിലയായ ദൈവമേ ' എന്ന സംഗീത ആല്‍ബം 'ചെസ്റ്റഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ'നേതൃത്വത്തില്‍ റിലീസ് ചെയ്തു
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയില്‍ നോമ്പുകാല ധ്യാനം, 'ഗ്രാന്‍ഡ് മിഷന്‍ 2024' ഫെബ്രുവരി 9 മുതല്‍ മാര്‍ച്ച് 24 വരെ, അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും
സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡ് അനന്‍സിയേഷന്‍ പള്ളിയില്‍
യുകെ ക്‌നാനായ കുടുംബ സംഗമം - വാഴ്വ് 2024ന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു, യുകെയിലുള്ള എല്ലാ ക്‌നാനായ മിഷനുകളുടെയും കലാപരിപാടികള്‍ ഈ സംഗമത്തിന് മിഴിവേകും
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 2024 ജനുവരി 27ന്, തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം
പതിനേഴാമത് ആറ്റുകാല്‍ പൊങ്കാല; ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍, ഫെബ്രുവരി 25നു ഞായറാഴ്ച  രാവിലെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും
കോള്‍ചെസ്റ്ററിലെ നൈലന്റ് വില്ലേജ് ഹാള്‍ സന്നിധാനമാക്കി എസക്‌സ് ഹിന്ദു സമാജം വിശ്യാസികള്‍, ദര്‍ശനം തേടി ഒത്തുകൂടിയത് നിരവധി അയ്യപ്പ ഭക്തര്‍
ഇന്ന് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെ ക്ഷേത്രത്തില്‍ മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രധാന പൂജകളെല്ലാം നടത്തപ്പെടും

Most Read

British Pathram Recommends