18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>> 94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ >>> സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്ത കേസ്; നാല് കൗമാരക്കാര്‍ അറസ്റ്റില്‍ >>> 'പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് ഒരുത്തരത്തിലുള്ള ബന്ധവുമില്ല, കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല': ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി >>>
Home >> BUSINESS

BUSINESS

ഊബര്‍ യാത്രക്കാരനില്‍ നിന്നും അന്യായമായി ചാര്‍ജ്ജ് ഈടാക്കി, ഊബറിന് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഊബര്‍ യാത്രക്കാരനില്‍ നിന്നും അന്യായമായി തുക ഈടാക്കിയതിന് പഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഊബറിന് 20000 രൂപയാണ് പിഴ ചുമത്തിയത്. പിഴ തുകയില്‍ 10,000 രൂപ യാത്രക്കാരന് നല്‍കണം.ബാക്കി 10,000 രൂപ നിയമസഹായ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമാണ് ഉത്തരവ്. ചണ്ഡീഗഡ് സ്വദേശിയായ അശ്വനി പ്രഷാര്‍ ഊബറില്‍ യാത്ര ചെയ്യവേ ആണ് അധികം പണം ഈടാക്കിയത്. 359 രൂപ ഈടാക്കേണ്ടിടത്താണ് അമിത തുക ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു. 16.38 മിനുട്ട് സമയമെടുത്താണ് 8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. എന്നാല്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ ആപ്പില്‍ 359 രൂപ 1334 ആയി മാറി. ഇതിനെ തുടര്‍ന്ന് നിരവധി തവണ യൂബറിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് അശ്വനി പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് ഊബര്‍ ആപ്പിലൂടെയും ജിമെയിലിലൂടെയും വിവിധ ഉപഭോക്തൃ ചാറ്റുകളും ഇമെയിലുകളും അയച്ചിരുന്നു, 8.83 കിലോമീറ്ററിന് താന്‍ 1,334 രൂപ ഊബറിന് നല്‍കിയപ്പോള്‍ കിലോമീറ്ററിന് 150 രൂപയാണ് ഊബര്‍ ഈടാക്കിയതെന്നും അശ്വനി പറഞ്ഞു. റോഡിലെ ബ്ലോക്കുകളും മറ്റും കാരണം ഇടക്ക് റൂട്ട് മാറ്റേണ്ടി വന്നുവെന്ന് ഊബറിന്റെ വാദം. റൂട്ട് മാറ്റിയത് യാത്രക്കാരന്‍ ആവശ്യപ്പെട്ടതുകൊണ്ടാണോ അതോ ഡ്രൈവറുടെ തീരുമാനമാണോ എന്ന് അറിയില്ലെന്നും യൂബര്‍ വാദിച്ചു. എന്നാല്‍ സഞ്ചരിച്ച ദൂരവും റൂട്ട്മാപ്പും പരിശോധിച്ച കമ്മീഷന്‍ യാത്ര ദൂരത്തിന് നല്‍കേണ്ടിവരുന്ന യഥാര്‍ത്ഥ നിരക്ക് 358.57 രൂപയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കമ്പനിക്ക് പിഴയിട്ടത്.

പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒരേ വിമാനത്തില്‍ 4 നിരക്കില്‍ പറക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗകര്യമൊരുക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്‌സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്‌സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്പ്രസ് ഫ്‌ലെക്‌സ് എന്നിവയ്ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറക്കാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിംഗും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തുല്യമായ എക്‌സ്പ്രസ് ബിസ് സേവനം ലഭ്യമാണ്. 58 ഇഞ്ച് അകലമുള്ള സീറ്റുകളായതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ് റൂം ലഭിക്കും. വിമാനങ്ങളുടെ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര യാത്രകളില്‍ 25 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 40 കിലോയുടേയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സും ലഭിക്കും. എയര്‍ലൈന്‍ വെബ്‌സൈറ്റായ airindiaexpress.com-ലൂടെയോ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ  മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെ 70ലധികം റൂട്ടുകളില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ  ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകളിലാണ്  നിലവില്‍ ബിസിനസ് ക്ലാസ് സീറ്റുകളുള്ളത്.

ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍പേ, ശബ്ദം നടന്‍ മമ്മൂട്ടിയുടേത്

ഫോണ്‍പേയുടെ വോയ്‌സ് സ്പീക്കറില്‍ ഇനി മമ്മൂട്ടിയുടെ ശബ്ദം. നടന്‍ മമ്മൂട്ടിയുമായി സഹകരിച്ച് സ്മാര്‍ട്ട്‌സ്പീക്കറുകളില്‍ ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോണ്‍പേ.  ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലുടനീളം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ വേറിട്ട ശബ്ദത്തില്‍ ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കറിന്റെ ഉപഭോക്തൃ പേയ്‌മെന്റുകളെ വാലിഡേറ്റുചെയ്യാന്‍ അനുവദിക്കും.ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ നടന്‍ അമിതാഭ് ബച്ചനുമായി സഹകരിച്ച് ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകളില്‍ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിലേക്ക് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. പോര്‍ട്ടബിലിറ്റി, മികച്ച ഇന്‍-ക്ലാസ് ബാറ്ററി, ഏറ്റവും ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പോലും മികച്ച ഓഡിയോ വ്യക്തത, വ്യാപാരികള്‍ക്ക് ഏറ്റവും തിരക്കേറിയ കൗണ്ടര്‍ ഇടങ്ങളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒതുക്കമുള്ളതും ബഹുമുഖവുമായ ഫോം ഫാക്ടര്‍ എന്നിവയാണ് ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കറിനെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്ന മറ്റ് ചില സവിശേഷതകള്‍.വ്യാപാരികള്‍ SMS-നെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഫാണ്‍പേ സ്മാര്‍ട്ട്സ്പീക്കര്‍ ഉപയോഗിച്ച് അവരുടെ പേയ്‌മെന്റ് മൂല്യനിര്‍ണ്ണയം ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്.

യൂട്യൂബുമായി മത്സരിക്കാന്‍ തയ്യാറെടുത്ത് എലോണ്‍ മസ്‌ക്, അണിയറയില്‍ ഒരുങ്ങുന്നത് യൂട്യൂബിനെ വെല്ലുന്ന ടിവി ആപ്പ്

ഇന്ന് എന്തിനും ഏതിനും ആശ്രയിക്കുന്ന യൂട്യൂബിനെ വെല്ലാന്‍ എലോണ്‍ മസ്‌ക് ഒരുങ്ങുകയാണ്. എക്‌സ് പ്ലാറ്റ്ഫോം തലവന്‍ എലോണ്‍ മസ്‌ക് ഒരു ടിവി ആപ്പ് ഇറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്.  സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം വരുന്നതെന്ന് ഫോര്‍ച്ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീഡിയോ സ്ട്രീമിങ് മേഖലയിലേക്ക് എക്‌സ് വരാനൊരുങ്ങുന്നു എന്നത് പുതുമയുള്ള കാര്യമല്ല. മുന്‍പും മസ്‌ക് ഇത്തരത്തിലുള്ള സൂചനകള്‍ കിട്ടിയിട്ടുണ്ട്. 2023 ല്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ കാണാന്‍ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യം ഉന്നയിച്ചിരുന്നു, ഇതിന് മറുപടിയായി 'അത് താമസിയാതെ വരും' എന്നാണ് മസ്‌ക് മറുപടി പറഞ്ഞത്.  

ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന സ്ഥാനം സ്വന്തമാക്കി ഇന്‍സ്റ്റഗ്രാം, പിന്തള്ളിയത് ടിക്ടോക്കിനെ

ടിക്ടോക്കിനെ പിന്നിലാക്കി മുന്നിലെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി ആണ് ഇന്‍സ്റ്റഗ്രാം സ്വന്തമാക്കിയിരിക്കുന്നത്.  ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 2023-ല്‍ 76.7 കോടി ആളുകളാണ് ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവ് നേടാന്‍ ഇന്‍സ്റ്റഗ്രാമിന് കഴിഞ്ഞു. അതേസമയം, 73.3 കോടി ടിക്ടോക്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത് ആളുകളാണ്. 2010-ലാണ് ഇന്‍സ്റ്റാഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത്. ആദ്യ കാലത്ത് മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നെങ്കിലും, ടിക്ടോക്കിന്റെ വരവോടെ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി താഴുകയായിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വലിയ രീതിയിലുള്ള തരംഗമാണ് ടിക്ടോക്ക് ലോകമെമ്ബാടും സൃഷ്ടിച്ചത്. പ്രതിമാസം 150 കോടി സജീവ ഉപഭോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിന് ഉള്ളത്. അതേസമയം, ടിക്ടോക്കിന് 110 കോടിക്ക് മുകളില്‍ സജീവ ഉപഭോക്താക്കള്‍ ഉണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ടിക് ടോക് നിരോധിച്ചിരിക്കുകയാണ്. രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ടിക്ടോക്കിനെ നിരോധിച്ചത്.  

യുപിഐ വഴി പണമിടപാട് നടത്താന്‍ നേപ്പാളും, ഇനി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താന്‍ സാധിക്കും

യുപിഐ സേവനം പല രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇപ്പോഴിതാ നേപ്പാളും യുപിഐ വഴി പണമിടപാട് നടത്താന്‍ ഒരുങ്ങുന്നു. പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിഐസിഐ) ആണ് ഈ കാര്യം അറിയിച്ചത്. യുപിഐ ഉപഭോക്താക്കള്‍ക്ക് നേപ്പാളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും എന്‍സിപിഐയുടെ പ്രസ്താവനയില്‍ പറയുന്നു. ഫോണ്‍ പേ പോലുള്ള യുപിഐ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ആപ്പുകള്‍ ഉപയോഗിച്ച് നേപ്പാളിലെ വ്യാപാരികളുമായി പണമിടപാട് വേഗത്തില്‍ നടത്താന്‍ ഇത് സഹായിക്കുമെന്നും എന്‍പിഐസിഐ വ്യക്തമാക്കി. എന്‍പിഐസിഐ നേപ്പാളിലെ പേയ്മെന്റ് നെറ്റ്വര്‍ക്കായ ഫോണ്‍ പേ പേയ്മെന്റും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പ് വച്ചിരുന്നു. ഇതോടെയാണ് നേപ്പാളില്‍ യുപിഐ പണമിടപാടിന് തുടക്കമായത്. നേപ്പാളില്‍ എത്തുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുന്നതാണ് ഇപ്പോഴത്തെ നടപടി. നേപ്പാളിലെ വിനോദസഞ്ചാര മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വാണിജ്യപരമായും സാമ്പത്തികപരമായും മെച്ചപ്പെടുമെന്നും രാജ്യങ്ങളുടെ പുരോഗതിക്ക് ഇത് ഗുണം ചെയ്യുമെന്നും ഫോണ്‍പേയുടെ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

മെറ്റ പണി മുടക്കിയത് ഒന്നര മണിക്കൂര്‍, ആകെ നഷ്ടം 300 കോടി ഡോളര്‍, ഞെട്ടിച്ച് കണക്കുകള്‍

കഴിഞ്ഞ ദിവസം മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നിവ പണിമുടക്കിയത് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പണിമുടക്കിയത് മൂലമുണ്ടായ നഷ്ടത്തെ കുറിച്ചാണ് പുറത്ത് വരുന്നത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23,127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തിയിരിക്കുകയാണ്. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. എങ്കിലും ലോകത്തിലെ നാലാമത്തെ സമ്ബന്നന്‍ എന്ന സ്ഥാനം സക്കര്‍ബര്‍ഗ് ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറാണ് മെറ്റ പ്ലാറ്റ്‌ഫോമുകള്‍ നിശ്ചലമായത്. ഇത്രയധികം സമയം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനു മുമ്ബ് സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തനരഹിതമായിരുന്നില്ല. ഇക്കുറി ഫേസ്ബുക്ക് തനിയെ ലോഗ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചശേഷം ലോഗ് ഇന്‍ ആകുകയും ചെയ്തു.

ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി, സ്നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു

പാലക്കാട് : കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. സ്നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും (കെ.ടി.ഡി.സി. ചെയര്‍മാന്‍) ചേര്‍ന്ന് നിര്‍വ്വഹിച്ചു. വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുന്ന ദമ്പതികളുടെ അവസ്ഥ മനസ്സിലാക്കിയ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വെറും 4 മാസംകൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.

അതിഥികളെ സ്വീകരിക്കാനെത്തിയ ആനന്ത് അംബാനിയുടെ വാച്ചുകണ്ട് ഞെട്ടിയ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യയും, വില കേട്ടാല്‍ ആരും ഞെട്ടും

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ലോകത്തെ തന്നെ പ്രമുഖരാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ പുറത്ത് വരുന്ന ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ലയും ആനന്ത് അംബാനിയുടെ വാച്ച് കണ്ട് ശ്രദ്ധിക്കുന്നതാണ് വീഡിയോയില്‍. അതിഥികളെ സ്വീകരിക്കാനെത്തിയ ആനന്ത് അംബാനിയുടെ വാച്ചുകണ്ട് ഞെട്ടുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യയും.  അനന്ത് ധരിച്ച വാച്ചുകണ്ട പ്രിസില്ല ചാന്‍, സക്കര്‍ബര്‍ഗിനെ വാച്ച് കാണിക്കുന്നുണ്ട്. വളരെ മനോഹരമായ വാച്ചാണല്ലോ എന്ന് പറഞ്ഞ ശേഷം കൗതുകത്തോടെ വാച്ചില്‍ തൊട്ട് നോക്കുന്നുമുണ്ട്. ഏതു ബ്രാന്റാണെന്ന് ചോദ്യത്തിന് സക്കര്‍ബര്‍ഗും അനന്തും വാച്ചിന്റെ മോഡല്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. ഏകദേശം പത്ത് കോടി വിലമതിക്കുന്ന വാച്ചാണ് ആനന്ദ് ആംബാനി അണിഞ്ഞിരുന്നത്. 100, 561,584 രൂപയാണ് വാച്ചിന്റെ വില. ആഡംബര വാച്ചുകളുടെ ലോകത്തെ ഏറ്റവും പുതിയ ബ്രാന്‍ഡാണ് റിച്ചാര്‍ഡ് മില്ലെ. ഭൂകമ്ബങ്ങളും സുനാമിയും അടക്കമുള്ള കനത്ത ആഘാതങ്ങളെ നേരിടാനുള്ള കഴിവാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.  

പ്ലേസ്റ്റോറില്‍ നിന്ന് ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍, തീരുമാനത്തിന് പിന്നില്‍ സര്‍വ്വീസ് ഫീസ് സംബന്ധിച്ച തര്‍ക്കം

സര്‍വീസ് ഫീസ് സംബന്ധിച്ച തര്‍ക്കം കാരണം പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകള്‍ ചെയ്ത് ഗൂഗിള്‍. ഇന്ത്യയിലെ 10 മാട്രിമോണി കമ്പനികളുടെ ആപ്പുകളാണ് ഗൂഗിള്‍ വെള്ളിയാഴ്ച നീക്കം ചെയ്തത്.  ഇന്‍-ആപ്പ് പേയ്മെന്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാന്‍ ചില ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തര്‍ക്കം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകള്‍ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിച്ചിരുന്നു. ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കുമെന്ന് മാട്രിമോണിയല്‍ കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പ്രതികരിച്ചു. 'ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുന്‍നിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനര്‍ത്ഥം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

More Articles

വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ നൃത്ത രൂപങ്ങളില്‍ സമന്വയിപ്പിച്ച് എയര്‍ ഇന്ത്യ, കേരളത്തിന്റെ തനത് കലാരൂപങ്ങളെ ആഗോളതലത്തിലെത്തിച്ച് എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ളൈറ്റ് സേഫ്റ്റി വീഡിയോ
പേടിഎമ്മിന് മാത്രമല്ല, ഇനി ഗൂഗിള്‍ പേ ക്യൂ ആര്‍ കോഡ് പേയ്മെന്റിനും 'വിളിച്ചു പറയും', ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി ഇത് അവതരിപ്പിക്കാനൊരുങ്ങി കമ്പനി
ട്രൂ കോളറിന്റെ ആവശ്യം ഇനി വേണ്ടി വരില്ല, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ ഉടന്‍ നടപ്പിലാക്കും
ഗൂഗിള്‍ പേ സേവനം നിറുത്തലാക്കുന്നു!!! നിര്‍ണ്ണായക തീരുമാനവുമായി ഗൂഗിള്‍, അവസാനിപ്പിക്കുന്നത് ഈ രാജ്യത്തെ സേവനങ്ങള്‍ 
ഗൂഗിള്‍ പ്ലേസ്റ്റോറിന് വെല്ലുവിളിയായി ഫോണ്‍പേയുടെ 'ഇന്‍ഡസ് ആപ്പ് സ്റ്റോര്‍', മികച്ച സേവനങ്ങള്‍ക്കൊപ്പം ഒരുപാട് സൗകര്യങ്ങളും
ആ 'പഴയ ട്രിക്ക്' ഇനി നടക്കില്ല, മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയിലിട്ട് വയ്ക്കരുതെന്ന് ആപ്പിള്‍!!!
ലഗേജ് ഇല്ലാതെയുള്ള വിമാന യാത്രയ്ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ നിരക്കിളവ്, വമ്പന്‍ ഓഫര്‍
കാട്ടാന ദുരിതത്തിലാഴ്ത്തിയ കുടുംബങ്ങള്‍ക്ക് ബോചെ 5 ലക്ഷം രൂപ വീതം നല്‍കി, മൂന്ന് കുടുംബങ്ങളിലേയും അംഗങ്ങള്‍ക്ക് ബോചെ വിന്‍ കമ്പനിയില്‍ ലഭിക്കുന്ന ജോലിയും

Most Read

British Pathram Recommends