18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും >>> ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു, വിട പറയുന്നത് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനജീവിതം, വേര്‍പാടില്‍ വേദന അറിയിച്ചെത്തി നിരവധി താരങ്ങള്‍ >>> 'മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്, അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല, ഇപ്പോഴെല്ലാം അതിന്റെ ഭാഗമായി പോകുന്നു': ദിലീപ് >>> കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല >>> 'പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം': ശ്രേയസ് തല്‍പാഡെ >>>
Home >> BUSINESS
വോട്ട് ചെയ്തിട്ട് നേരെ വണ്ടര്‍ലയിലേക്ക് പോരൂ, വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്

സ്വന്തം ലേഖകൻ

Story Dated: 2024-04-24

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓരോ പൗരനും തന്റെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അറിയിക്കാന്‍ പുതിയൊരു ഓഫറുമായാണ് ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് കൊച്ചി ഒരുങ്ങുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യുന്നവര്‍ നേരെ വണ്ടര്‍ലയിലേക്ക് പോന്നോളാന്‍ ആണ് പറയുന്നത്. 15 ശതമാനം ഇളവാണ് വോട്ട് ചെയ്തവരെ കാത്തിരിക്കുന്നത്.

വോട്ടിംഗ് മാര്‍ക്ക് കാണിക്കുന്ന സന്ദര്‍ശകര്‍ക്ക് 15 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ഷന്‍ ദിനമായ ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള മൂന്നു ദിവസങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓഫര്‍ ലഭ്യമാക്കാന്‍ മഷി പുരട്ടിയ വിരല്‍ പാര്‍ക്ക് പ്രവേശന കവാടത്തില്‍ പരിശോധിച്ച് ഉറപ്പിക്കും.

ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. പാര്‍ക്ക് ടിക്കറ്റുകള്‍ക്കും പാര്‍ക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകള്‍ക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്. ഓഫര്‍ ലഭ്യമായിട്ടുള്ള തിയതികളില്‍ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമായിരിക്കില്ല.

വോട്ടര്‍ ഐഡിയും സന്ദര്‍ശകര്‍ കൊണ്ടുവരണം.നിങ്ങളുടെ വോട്ടവകാശം വണ്ടര്‍ല ബെംഗളൂരു, കൊച്ചി പാര്‍ക്കുകളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണര്‍ത്തുന്ന റൈഡുകള്‍, വാട്ടര്‍ പാര്‍ക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാന്‍ വേണ്ടെതെല്ലാം ഇവിടെയുണ്ട്.

വണ്ടര്‍ലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (https://bookings.wonderla.com) എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി വണ്ടര്‍ലാ- 0484-3514001, 7593853107 , ബാഗ്ലൂര്‍ വണ്ടര്‍ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

More Latest News

പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും

അന്താരാഷ്ട്ര റൈഡ്-ഹെയ്ലിംഗ് ഭീമനായ യൂബര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ ഔദ്യോഗികമായി നിര്‍ത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം ആണ് യൂബറിന്റെ ഈ തീരുമാനം. തങ്ങളുടെ സബ്‌സിഡിയറി ബ്രാന്‍ഡായ കരീം, പാകിസ്ഥാനില്‍ തങ്ങളുടെ സേവനങ്ങള്‍ തുടരുമെന്ന് യുബര്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത് 2019 ല്‍ ആണ്. കരീമിനെ നേടിയത് 3.1 ബില്യണ്‍ ഡോളര്‍ നല്‍കിയാണ്. 2022-ല്‍ യുബര്‍ കറാച്ചി, മുളട്ടാന്‍, ഫൈസലാബാദ്, പെഷവാര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. അതേസമയം ഈ നഗരങ്ങള്‍ സേവനങ്ങള്‍ കരീം ആപ്പ് തുടര്‍ന്നു പാക്കിസ്ഥാനില്‍ ഇപ്പോള്‍ കരീം ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിലാണ് യുബര്‍ ശ്രദ്ധ നല്‍കുന്നത്. യുബര്‍ ഉപയോഗിച്ചിരുന്ന ആളുകള്‍ കരീമിലേക്ക് മാറേണ്ടതുണ്ട്,പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത് ചൊവ്വാഴ്ച മുതല്‍ യുബര്‍ നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ യുബര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങള്‍ തെരഞ്ഞെടുക്കാം.കരീമില്‍ കോംപ്ലിമെന്ററി റൈഡുകള്‍ നേടാനും കഴിയും. പാകിസ്ഥാനില്‍ സമീപ വര്‍ഷങ്ങളില്‍, റൈഡ്-ഹെയ്ലിംഗ്, ഷെയറിംഗ് ആപ്പുകള്‍ കൂടുതലായുണ്ട്. കൂടുതല്‍ പേര്‍ വിപണിയില്‍ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബര്‍ പുതിയ വഴികളിലേക്ക് മാറുന്നത്. പാക്കിസ്ഥാനില്‍ കരീമിന്റെയും ഊബറിന്റെയും ആധിപത്യം കുറഞ്ഞത് കമ്ബനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു, വിട പറയുന്നത് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനജീവിതം, വേര്‍പാടില്‍ വേദന അറിയിച്ചെത്തി നിരവധി താരങ്ങള്‍

ലോക സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ടൈറ്റാനിക്കിലെ എല്ലാവരും ശ്രദ്ധിച്ച വേഷമായിരുന്നു ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രം. ലോര്‍ഡ് ഓഫ് ദി റിങ്സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ നാടകത്തിലും ടെലിവിഷനിലും സിനിമയിലും വേഷമിട്ടു. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചുവെക്കുന്നത്.

'മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്, അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല, ഇപ്പോഴെല്ലാം അതിന്റെ ഭാഗമായി പോകുന്നു': ദിലീപ്

ജനപ്രിയനായകന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തീയറ്ററില്‍ മുന്നോട്ട് പോകുകയാണ്. നേരത്തെ എല്ലാ വെക്കേഷനും കളറാക്കാന്‍ ജനപ്രിയ താരത്തിന്റെ ഒരു കുടുംബ ചിത്രം എന്ന രീതിയില്‍ നിന്നും മാറിയിട്ട് കുറച്ച് വര്‍ഷമായി. ദിലീപ് ചിത്രങ്ങള്‍ ഈ അടുത്ത കാലത്താണ് വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നത്. വലിയൊരു തകര്‍ച്ചയില്‍ നിന്നും ദിലീപ് പ്രേക്ഷകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.  തങ്ങളുടെ പഴയ ദിലീപിനെ തിരിച്ചു കിട്ടിയെന്നാണ് പലരും പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം കണ്ട് അബിപ്രായം പറയുന്നത്. പക്ഷെ അപ്പോഴും താരത്തെയും സിനിമയെയും അടിച്ചു താഴ്ത്തുന്നവരും ഉണ്ട്. ഇതായിരുന്നില്ല ദിലീപ് എന്ന് സ്‌നേഹത്തോടെ പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ തനിക്കു നേരെ വരുന്ന സോഷ്യല്‍ മീഡിയ അറ്റാക്കിനെ കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് താരം.  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ബോഡി ഗാര്‍ഡ് എന്ന ചിത്രവുമായി പവി കെയര്‍ ടേക്കറിന് സാമ്യമുണ്ടെന്ന് പറയുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. 'ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്പെന്‍സ് മെയിന്റെയിന്‍ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകര്‍ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങള്‍ക്ക് അറിയാലോ.'- ദിലീപ് പറഞ്ഞു. സിനിമകള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമര്‍ശകരെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോടും ദിലീപ് പ്രതികരിച്ചു. 'ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടെന്ന്. അന്ന് സോഷ്യല്‍ മീഡിയയില്‍ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,'- ദിലീപ് പറഞ്ഞു. തന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നേക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

'പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം': ശ്രേയസ് തല്‍പാഡെ

കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. പല പല വാര്‍ത്തകളാണ് ഇതിനോട് അനുബന്ധിച്ച് പുറത്ത് വരുന്നത്. ഇപ്പോഴിതാ തനിക്ക് ഹൃദയാഘാതം ഉണ്ടായതിന് കാരണം കോവിഡ് വാക്‌സിന്‍ ആണെന്ന് പറയുകയാണ് ബോളിവുഡ് താരം ശ്രേയസ് തല്‍പാഡെ. പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും കോവിഡ് -19 വാക്‌സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടെന്നും നടന്‍ അടുത്തു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞത്. 'ഞാന്‍ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കല്‍ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കില്ല. കൊളസ്‌ട്രോള്‍ അല്‍പം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മര്‍ദ്ദമോയില്ല. പിന്നെ എങ്ങനെയെനിക്ക് ഹൃദയാഘാതം വരും? എന്താണ് അതിന് കാരണം?- താരം ചോദിക്കുന്നു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയെ ഞാന്‍ തള്ളിക്കളയുന്നില്ല. കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു.ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കില്‍ വാക്‌സിന്റെ പാര്‍ശ്വഫലമോ ആയിരിക്കാം.കോവിഡ് വാക്‌സിനെക്കുറിച്ച് പ്രചരിക്കുന്നതില്‍ അല്‍പം സത്യമുണ്ടായിരിക്കണം. അതിനെ പൂര്‍ണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, നമ്മള്‍ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ല'- ശ്രേയസ് പറഞ്ഞു.  

അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'

മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു. 18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന്‍ മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു.  പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല.  പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.   

Other News in this category

  • പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ
  • ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍
  • ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം
  • കെഎഫ്‌സിയുടെ 'ബാര്‍ബീക്യൂ' ഫ്‌ലേവര്‍ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
  • വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ
  • ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി
  • ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • സാങ്കേതിക തകരാര്‍; എക്‌സ് ഇന്ത്യയില്‍ പണിമുടക്കി, ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍
  • Most Read

    British Pathram Recommends