ജനപ്രിയനായകന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തീയറ്ററില്‍ മുന്നോട്ട് പോകുകയാണ്. നേരത്തെ എല്ലാ വെക്കേഷനും കളറാക്കാന്‍ ജനപ്രിയ താരത്തിന്റെ ഒരു കുടുംബ ചിത്രം എന്ന രീതിയില്‍ നിന്നും മാറിയിട്ട് കുറച്ച് വര്‍ഷമായി. ദിലീപ് ചിത്രങ്ങള്‍ ഈ അടുത്ത കാലത്താണ് വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നത്. വലിയൊരു തകര്‍ച്ചയില്‍ നിന്നും ദിലീപ് പ്രേക്ഷകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.
തങ്ങളുടെ പഴയ ദിലീപിനെ തിരിച്ചു കിട്ടിയെന്നാണ് പലരും പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം കണ്ട് അബിപ്രായം പറയുന്നത്. പക്ഷെ അപ്പോഴും താരത്തെയും സിനിമയെയും അടിച്ചു താഴ്ത്തുന്നവരും ഉണ്ട്. ഇതായിരുന്നില്ല ദിലീപ് എന്ന് സ്നേഹത്തോടെ പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ തനിക്കു നേരെ വരുന്ന സോഷ്യല്‍ മീഡിയ അറ്റാക്കിനെ കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് താരം.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ബോഡി ഗാര്‍ഡ് എന്ന ചിത്രവുമായി പവി കെയര്‍ ടേക്കറിന് സാമ്യമുണ്ടെന്ന് പറയുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. 'ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്പെന്‍സ് മെയിന്റെയിന്‍ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകര്‍ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങള്‍ക്ക് അറിയാലോ.'- ദിലീപ് പറഞ്ഞു.
സിനിമകള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമര്‍ശകരെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോടും ദിലീപ് പ്രതികരിച്ചു. 'ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടെന്ന്. അന്ന് സോഷ്യല്‍ മീഡിയയില്‍ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,'- ദിലീപ് പറഞ്ഞു. തന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നേക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.