18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മൂന്ന് വയസ്സുകാരി കഴിക്കുന്നത് സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും, ഒരു സെക്കന്റ് പോലും കുഞ്ഞിന്റെ പിറകില്‍ നിന്നും മാറാതെ ഒരമ്മ >>> ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും >>> റുവാണ്ട നാടുകടത്തല്‍ ബില്ലിലെ ഭേദഗതികള്‍ കോമണ്‍സ് വോട്ടില്‍ അസാധുവായി; ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ മാറ്റങ്ങള്‍ എംപിമാര്‍ നിരസിച്ചു, പദ്ധതി ഒരു പടികൂടി മുന്നോട്ട് >>> ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>>
Home >> TECHNOLOGY

TECHNOLOGY

ഇനി മുതല്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍ അത് കൂട്ടുകാര്‍ക്കും ടാഗ് ചെയ്യാം, നിങ്ങളുടെ കോണ്‍ടാക്ടുകളെ കൂടി ടാഗ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പ് ഓരോ ദിവസവും വ്യത്യസ്തമായ ഫീച്ചറുകളുമായാണ് എത്തുന്നത്. ഇതാ മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നപോലെ സുഹൃത്തുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കോണ്‍ടാക്ട്‌സുകള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുന്നതോടെ എളുപ്പം ശ്രദ്ധിക്കപ്പെടും. ഇത് സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് കൂടുതല്‍ റീച്ച് നേടി കൊടുക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.  ടാഗ് ഫീച്ചറിലൂടെ ആശയവിനിമയം മെച്ചപ്പെടാനും സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ നിലവില്‍ തന്നെ നിരവധി ടൂളുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മെന്‍ഷന്‍ ചെയ്യുന്നതോടെ, ടാഗ് ചെയ്‌പ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിന് സമാനമായി ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം

ഇനി വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല, ഇത് തടയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് പ്രൊഫൈല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ഇനി സാധിക്കില്ല. സ്വകാര്യത മാനിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന തരത്തിലുള്ള ഒരു ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.  സന്ദേശങ്ങളില്‍ ഉപഭോക്തൃ സ്വകാര്യത ഉറപ്പ് വരുത്താനായി ചിത്രങ്ങളും, വീഡിയോകളും മറ്റും സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്നും തടയുന്ന വണ്‍സ് ഫീച്ചര്‍ ഇതിനോടകം തന്നെ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ ആര്‍ക്കും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു. പുതിയ ഫീച്ചര്‍ അതും വിലക്കിക്കൊണ്ടുള്ളതാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇനി സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് സ്‌ക്രീന്‍ഷോട്ടില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം ഇരുണ്ട നിറം ലഭിച്ചതോടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ബീറ്റ വേര്‍ഷനില്‍ ലഭ്യമായ അപ്‌ഡേറ്റ് അനുസരിച്ച് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'ആപ്പിന്റെ പുതിയ നിയന്ത്രണങ്ങള്‍ കാരണം സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല' എന്ന തരത്തില്‍ ഒരു സന്ദേശമാണ് വാട്‌സാപ്പ് ഇപ്പോള്‍ നല്‍കുന്നത്.

ടിക്ടോക്കിനെ നിരോധിക്കാന്‍ ഒരുങ്ങി അമേരിക്ക, അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ തീരുമാനമായി

ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധി സഭ ബില്ല് പാസാക്കി. അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ തീരുമാനമായി. സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ തുടങ്ങിയ ആപ്പ് സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ആപ്പിന്റെ ഉടമസ്ഥാവകാശം ഈ ചൈനീസ് കമ്പനി ഒഴിവാക്കിയില്ലെങ്കില്‍ മുഴുവന്‍ ആപ്പ് സ്റ്റോറുകളില്‍ നിന്നും, സെനറ്റ് ബില്‍ പാസാക്കുന്നതോടു കൂടി ആപ്പ് നീക്കം ചെയ്യാനാണ് സാധ്യത. ഇന്ത്യ, ബ്രിട്ടണ്‍, ന്യൂസിലന്‍ഡ്, കാനഡ, തായ്വാന്‍, ബെല്‍ജിയം, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് നിരോധനത്തിന് നിര്‍ദേശമുയര്‍ന്നത്. സെനറ്റ് പാസാക്കിയാല്‍ ബില്‍ നിലവില്‍ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡന്റ് ജോ ബൈഡനുള്ളത്.

ഉപഭോക്താവിന് വാട്സആപ്പ് കോള്‍ ഹിസ്റ്ററി കാണാം, ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തില്‍

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഒരുക്കാന്‍ പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് ടെക് കമ്പനിയായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്.  ഉപഭോക്താവിന് വാട്സആപ്പ് കോള്‍ ഹിസ്റ്ററി കാണാനായി സാധിക്കും എന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഈ സേവനം ലഭിക്കുക സാധാരണ കോളിന് മാത്രമാണ്.  കോള്‍ ലോഗില്‍ വാട്സ്ആപ്പ് കോള്‍ കാണിച്ച് തരുന്ന രീതിയിലാണ് ഫീച്ചറിന്റെ ക്രമീകരണം. അതേ സമയം ടെലിഗ്രാം സിഗ്‌നല്‍ കോളുകളുമായി ബന്ധപ്പെട്ട് ഈ ഫീച്ചര്‍ ലഭ്യമാണോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ റീല്‍സിന് ജനപ്രീതി വര്‍ധിച്ചു; ആദ്യത്തെ ഡാറ്റ സെന്ററിനുള്ള തുടക്കം കുറിക്കാന്‍ തീരുമാനിച്ച് മെറ്റ

ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെറ്റ. ഇന്ത്യയില്‍ ചെറു വീഡിയോകളായ റീല്‍സിന് ജനപ്രീതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് മെറ്റയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പഠനം 2024ന്റെ ആദ്യപാദത്തില്‍ മെറ്റ നടത്തുമെന്നാണ് സൂചന. 10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുടെ ചെറു ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിക്കുന്നത്. എത്ര തുക ഇതിനായി ഫേസ്ബുക്ക് മുടക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ ടയര്‍ 4 ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നതിന് വേണ്ടി വരുന്ന ചെലവ് 50 മുതല്‍ 60 കോടി രൂപ വരെയാണ്. ഇതനുസരിച്ച് പുതിയ പദ്ധതിക്കായി ഇന്ത്യയില്‍ 500 മുതല്‍ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ റീല്‍സ് തരംഗമാണ് ഡാറ്റ സെന്റര്‍ തുടങ്ങാന്‍ മെറ്റയെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. 2020 ജൂലൈയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യയില്‍ റീല്‍സ് കൊണ്ട് വന്നത്. ടിക് ടോക് നിരോധനത്തോടെയാണ് ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് കാണുന്നവരുടെ എണ്ണം വര്‍ധിച്ചത്. ഡാറ്റ സെന്റര്‍ എത്തുന്നതോടെ ഇന്ത്യയില്‍ 500 മുതല്‍ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ മാപ്പില്‍ ഇനി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കും, പുതിയ ഫീച്ചര്‍ ഇങ്ങനെ

യാത്രകള്‍ക്ക് എന്നും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്പ്. പ്രത്യേകിച്ച് ദൂരയാത്രകള്‍ക്ക് ഗൂഗിള്‍ മാപ്പ് എല്ലാവര്‍ക്കും ഏറെ ഉപകാരമാണ്. ഇപ്പോഴിതാ ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്‌ഡേഷനാണ് വന്നിരിക്കുന്നത്.  കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്താല്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. എന്നാല്‍ ഇനി അങ്ങനെയല്ലെന്നാണ് കമ്പനി പറയുന്നത്.  കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ലാസ് വെഗാസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ നഗരങ്ങളിലെ കഫേകള്‍, ഓഫീസുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹാര്‍ഡ്വെയര്‍ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുകയും ഏറെക്കുറെ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പണിമുടക്കി, ഒടുവില്‍ തകരാര്‍ പരിഹരിച്ചത് ഒരുമണിക്കൂറിന് ശേഷം, പരിഹാസവുമായി ഇലോണ്‍ മസ്‌ക്

ഇന്നലെ രാത്രിയില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ഉപയോക്താക്കള്‍കക് പണികൊടുത്തു. ആപ്പ് അപ്‌ഡേറ്റായെന്നും, അക്കൗണ്ട് നിലച്ചെന്നും ഒക്കെയാണ് പലരും കരുതിയത്. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകളുടെ പ്രശനം പരിഹരിച്ച് തിരിച്ചു വരികയും ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്‌വേര്‍ഡുകളാണ് നല്‍കുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ലഭിച്ച മറുപടി. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചര്‍, ത്രെഡ് എന്നിവയും പ്രവര്‍ത്തന രഹിതമായിരുന്നു. എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെട്ടു എന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എക്‌സില്‍ കുറിച്ചു. എന്നാല്‍ ഈ സമയം മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ പരിഹാസവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തി. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നതിനു കാരണം ഞങ്ങളുടെ സര്‍വീസുകള്‍ ലഭിക്കുന്നതുകൊണ്ടാണ് എന്നാണ് മസ്‌ക് കുറിച്ചത്. പിന്നാലെ ആന്‍ഡി സ്റ്റോണിന്റെ എക്‌സിലെ കുറിപ്പും മീമിനൊപ്പം പങ്കുവെക്കുകയായിരുന്നു.  

ഇനി വാട്‌സ്ആപ്പില്‍ നിന്നും മറ്റ് ആപ്പിലേക്ക് സന്ദേശം അയക്കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പിലൂടെ മറ്റ് ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 'ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍' ഉപയോഗപ്പെടുത്തി സിഗ്നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് 'തേഡ് പാര്‍ട്ടി ചാറ്റ്‌സ്' ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു. നിങ്ങള്‍ വാട്സ്ആപ്പിന് പുറത്തുള്ള ആര്‍ക്കെങ്കിലും സന്ദേശമയയ്ക്കുന്നു, മൂന്നാം കക്ഷി ആപ്പുകള്‍ വ്യത്യസ്ത എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചേക്കാം, മൂന്നാം കക്ഷി ചാറ്റുകളില്‍ സ്പാമുകളും സ്‌കാമുകളും കൂടുതല്‍ സാധാരണമായേക്കാം, മൂന്നാം കക്ഷി ആപ്പുകള്‍ക്ക് അവരുടേതായ നയങ്ങളുണ്ട്. വാട്സ്ആപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ ആപ്പുകള്‍ നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്തേക്കാം. എന്നിവയാണ് വാട്ട്‌സ്ആപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.  

യുഎസ്സിലെയും ഓസ്ട്രേലിയയിലെയും ഫെയ്സ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് നീക്കം ചെയ്യുന്നു, മാറ്റം അടുത്ത മാസം മുതല്‍ 

അടുത്ത മാസം മുതല്‍ യുഎസ്സിലെയും ഓസ്ട്രേലിയയിലെയും ഫെയ്സ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് നീക്കം ചെയ്യുന്നതായി കമ്പനി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ന്യൂസ് ഫീച്ചര്‍ ഒഴിവാക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം. ഓസ്ട്രേലിയയിലും യുഎസിലും ഫെയ്സ്ബുക്ക് വാര്‍ത്തകളെ ആശ്രയിക്കുന്ന ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 80 ശതമാനത്തിന്റെ ഇടിവുണ്ടായി. വാര്‍ത്തകളോ രാഷ്ട്രീയ ഉള്ളടക്കമോ ഉപയോഗിക്കുന്നതിനുപകരം മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പ്പര്യങ്ങള്‍ കണ്ടെത്തുന്നതിനും ഉപയോക്താക്കള്‍ ശ്രമിക്കുന്നതായും ഫെയ്സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂസ് ടാബ് നീക്കം ചെയ്തെങ്കിലും, ഫെയ്സ്ബുക്കില്‍ പങ്കിടുന്ന ലിങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ വായിക്കാന്‍ കഴിയും. വെബ്സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും.  

തീയതി അറിയോ? എന്നാല്‍ വാട്‌സ്ആപ്പിലെ ആ ചാറ്റുകള്‍ ഉടന്‍ കണ്ടെത്താം, പുതിയ ഫീച്ചര്‍

വാട്‌സ്ആപ്പില്‍ നിന്നും പ്രധാനപ്പെട്ട പഴയൊരു ചാറ്റ് കണ്ടെത്താന്‍ ഒരല്‍പം പരിശ്രമിക്കേണ്ടി വരും. എന്നാല്‍ ഇനി അതും എളുപ്പമാക്കി തരികയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിലാണ് ഈ സൗകര്യം ഒരുക്കുന്നത്.  ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാനാവും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്തേ പറ്റൂ. അല്ലെങ്കില്‍ ചാറ്റ് ചെയ്ത വാക്കുകള്‍ ഓര്‍ത്ത് വെച്ച് ടൈപ്പ് ചെയ്യണം. പക്ഷെ ഇനി അതിനൊന്നും കഷ്ടപ്പെടാതെ ആ ദിനം മാത്രം ഓര്‍ത്താല്‍ മതിയാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്സാപ്പ് വെബ്ബിലും, വാട്സാപ്പ് പിസി, മാക്ക് വേര്‍ഷനുകളിലും ഈ സൗകര്യം ലഭിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത് എങ്ങനെ എന്ന് നോക്കാം:ചാറ്റോ ഗ്രൂപ്പോ തുറക്കുക.പേരില്‍ ക്ലിക്ക് ചെയ്യുകസെര്‍ച്ച് ബട്ടണ്‍ തിരഞ്ഞെടുക്കുകആന്‍ഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാം, ഐഫോണില്‍ ഇത് താഴെ വലത് കോണിലായിരിക്കും.ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതി നല്‍കുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.വര്‍ഷങ്ങളായി ഒരേ ഫോണില്‍ തന്നെ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പഴയ ചാറ്റുകള്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമാവും.

More Articles

സിനിമകളില്‍ മാത്രം കണ്ട് കൊതിച്ച ട്രാന്‍സ്പരെന്റ് ലാപ്‌ടോപ്പ് യാഥാര്‍ഥ്യമാകുന്നു!!! അത്ഭുത ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ
ഗൂഗിള്‍ ജിമെയില്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുമോ? ഒടുവില്‍ വിശദീകരണവുമായി ഗൂഗിള്‍
സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍; ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍ വരുന്നു
ഡീപ് ഫേക്കുകള്‍ക്ക് പണികൊടുക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്, പുതിയ സംവിധാനമായ ഹെല്‍പ്പ് ലൈന്‍ സേവനം ഒരുങ്ങുന്നു
ഇനി വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കില്ല, പുതിയ ഫീച്ചര്‍ ഇങ്ങനെ
പുതിയ മെയില്‍ സംവിധാനം 'എക്‌സ്‌മെയില്‍' ഉടന്‍ വരുന്നു, എക്‌സ്‌മെയിലിന്റെ പ്രധാന എതിരാളി ജിമെയില്‍, സ്ഥിരീകരിച്ച് ഇലോണ്‍ മസ്‌ക്
ക്രോസ്- പോസ്റ്റിംഗ് ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി മെറ്റ, ഇനി ഫെയ്സ്ബുക്കിലും ത്രെഡ്സിലും ഒരേ സമയം കുറിപ്പുകള്‍ പങ്കുവയ്ക്കാം
മനസ്സുകൊണ്ട് കമ്പ്യൂട്ടര്‍ മൗസിനെ നിയന്ത്രിക്കാന്‍ സാധിച്ചു, പരീക്ഷണ വിജയം ഉണ്ടായെന്ന് വെളിപ്പെടുത്തി ഇലോണ്‍ മാസ്‌ക്

Most Read

British Pathram Recommends