18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : 'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍ >>> അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി >>> വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍  >>> കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ >>> 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം >>>
Home >> TECHNOLOGY
വാട്‌സ്ആപ്പിന്റെ 'കോണ്‍ടാക്ട് നോട്ട്‌സ്', ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സ്ആപ്പിന്റെ പുതു പുത്തന്‍ ഫീച്ചര്‍!!!

സ്വന്തം ലേഖകൻ

Story Dated: 2024-04-23

എന്നും പുത്തന്‍ ആശയങ്ങള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാന്‍ മിടുക്കരാണ് വാട്‌സ്ആപ്പ്. അത്തരത്തില്‍ നിരവധി പുതിയ ഫീച്ചറുകള്‍ തുടരെ തുടരെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഫീച്ചറിനെ കുറിച്ചാണ് പുറത്ത് വരുന്നത്.

കോണ്‍ടാക്ട് നോട്ട്‌സ് എന്ന പേരിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക എന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കൂടി ബിസിനസ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കാന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍. ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷന്‍ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോണ്‍ടാക്ടുകളോടും ചേര്‍ത്ത് നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും.

മുന്‍പത്തെ ചാറ്റ് വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങള്‍ കുറിച്ചുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരമാണ്. വീണ്ടും ചാറ്റ് ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍, കോണ്‍ടാക്ട് വിശദാംശങ്ങള്‍ എന്നിവ ഓര്‍ത്തെടുക്കാതെ തന്നെ ആശയവിനിമയം നടത്താന്‍ സാധിക്കും.

More Latest News

'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍

ഫഹദിന്റെ അഭിനയ വിസ്മയം വീണ്ടും പ്രകടമാകുകയാണ് ആവേശത്തിലൂടെ. ചിത്രം വന്‍ ഹിറ്റിലേക്കാണ് പോകുന്നത്. എല്ലാ കഥാപാത്രത്തിനൊപ്പവും കോമഡി വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമായി ഫഹദ് തിളങ്ങുകയാണ്. ഡാ മോനെ എന്ന വിളിക്കൊപ്പം രംഗണ്ണനെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 'ആശേവം' നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തമായ ഫഹദ് ഇപ്പോള്‍ തെലുങ്കിലും തമിഴിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പല താരങ്ങളും ഫഹദിന്റെ അഭിനയത്തെ കുറിച്ച് പ്രശംസിക്കുകയാണ്.  നേരത്തെയും പല താരങ്ങളും ഫഹദിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ് ഫഹദിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ നേരത്തെ പറഞ്ഞ വാക്കുകള്‍. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. രണ്‍ബീറിന്റെ വാക്കുകള്‍ ഇങ്ങനെ:'ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്. പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍' എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.  

അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി

ഇന്നലെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് എത്തിയ താരങ്ങളില്‍ ഏറ്റവും തിളങ്ങിയത് ദിലീപും കുടുംബവുമായിരുന്നു. മകള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം ദിലീപ് എത്തിയപ്പോള്‍ മീഡിയ മുഴുവനും ഇവര്‍ക്ക് പിന്നാലെ ആയിരുന്നു. മീനാക്ഷി പതിവ് പോലെ മീഡിയയ്ക്ക് അധികം മുഖം കൊടുക്കാതെ നടന്നപ്പോള്‍ അനുജത്തി മഹാലക്ഷ്മി മീഡിയയോട് ഹായ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാലക്ഷ്മിയുടെ കൈവിടാതെ ഒപ്പം തന്നെ ഉണ്ടായിരുന്നു കാവ്യ.  കാവ്യയെ അടുത്ത കണ്ട വ്യക്തി എന്നാണ് സിനിമയിലേക്കെന്നും അടുത്ത് തന്നെ സിനിമയില്‍ വരുമോ എന്നുമെല്ലാം ചോദിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഇല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നായിരുന്നു കാവ്യയുടെ മറുപടി. സോഷ്യല്‍ മീഡിയ നിറയെ ഇപ്പോഴും പുകഴ്തുന്നത് കാവ്യയുടെ സൗന്ദര്യത്തെ ആണ്. കാവ്യ വീണ്ടും സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും വളരെ നാളായി മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നാണ് കാവ്യയുടെ തിരിച്ചുവരവ്. പക്ഷെ അടുത്തൊന്നും കാവ്യ സിനിമയിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍ 

ഇന്നലെയായിരുന്നു നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകള്‍ മാളവിക എന്ന ചക്കിയുടെ വിവാഹം. ഗുരുവായുരമ്പല നടയില്‍ വെച്ച് അച്ഛന്റെ മടിയില്‍ ഇരുന്ന മാളവികയുടെ കഴുത്തില്‍ നവീന്‍ താലി ചാര്‍ത്തി. തീര്‍ത്തും പരമ്പരാഗത രീതിയിലായിരുന്നു മാളവികയുടെ വേഷം. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാളവികയുടെ പ്രീ വെഡ്ഡിങ് വീഡിയോ ആണ് വൈറലാകുന്നത്. വിവാഹത്തലേന്ന് അടിപൊളി ആഘോഷങ്ങള്‍ നടന്നിരുന്നു. വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്നാണ് അടിപൊളി പ്രീ വെഡ്ഡിങ് ആഘോഷം. എല്ലാവരും പ്രൗഡഗംഭീരമായ വേഷത്തിലായിരുന്നു എത്തിയത്. കൂട്ടത്തില്‍ വധു മാളവിക ഉള്‍പ്പെടെ സ്ത്രീകള്‍ എല്ലാവര്‍ക്കും ലെഹങ്കയായിരുന്നു വേഷം. പുരുഷന്മാര്‍ക്ക് ഷെര്‍വാണിയും. കാളിദാസിന്റെ വധു താരിണി കലിംഗരായരും വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ കുടുംബമായ ജയറാമിന്റെ വീട്ടുകാര്‍ക്ക് നൃത്തവും പാട്ടും പുതുമയല്ല എങ്കിലും, വരന്റെ വീട്ടുകാരും ആ വൈബില്‍ ഒത്തുകൂടി. എല്ലാവരും ചേര്‍ന്ന് അടിച്ചുപൊളി പാട്ടിന് ചുവടുകള്‍ തീര്‍ക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാണ്.  

കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ

ചില രാജ്യങ്ങളുടെ സംസ്‌ക്കാരമായി മാറിയ ചില വിശ്വാസങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. കാരണം ഇങ്ങനെയും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ചിലയിടങ്ങളില്‍ ഓരോ കാര്യങ്ങള്‍ നടക്കുന്നത്. അത്തരത്തില്‍ ജപ്പാനില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു ചടങ്ങാണ് 'ക്രയിംഗ് ബേബി സുമോ'. ആ വാക്കില്‍ തന്നെ ഇതേ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ വെച്ചുള്ള ഒരു മത്സരമാണ് ഇത്. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ മത്സരം കൊവിഡ് മഹാമാരി സമയത്താണ് നടക്കാതിരുന്നത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ആഘോഷം കഴിഞ്ഞ മാസം 28 -ന് ജപ്പാനിലെ ടോക്കിയോയില്‍ നടന്നിരിക്കുകയാണ്. 100 -ലധികം കുട്ടികള്‍ ഈ ഗംഭീരമായ പരിപാടിയില്‍ പങ്കെടുത്തു. കുഞ്ഞിന്റെ കരച്ചില്‍ ''ദുഷ്ടാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു''എന്നാണ് ജപ്പാനിലെ വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതും. സുമോ ഗുസ്തിക്കാരായ ആളുകള്‍ കുട്ടികളെ എടുത്ത് ഉയര്‍ത്തി ഉച്ചത്തില്‍ കരയിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു കുട്ടിയാണോ കൂടുതല്‍ ഉച്ചത്തില്‍ കരയുന്നത് ആ കുട്ടി മത്സരത്തില്‍ ജയിക്കും. മാത്രമല്ല ആ കുട്ടിയുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും കൂടുതല്‍ ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ജപ്പാനില്‍ ഉടനീളം ഈ ചടങ്ങ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഈ വര്‍ഷത്തെ ഔദ്യോഗിക ചടങ്ങ് നടന്നത് ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെന്‍സോജി ക്ഷേത്രത്തില്‍ ആണ്. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സമ്പ്രദായത്തെ ചിലര്‍ ചോദ്യം ചെയ്യുമെങ്കിലും, ഈ പരിപാടി മാതാപിതാക്കളും കാണികളും ഒരുപോലെ വിലമതിക്കുന്നതാണെന്നാണ് പരിപാടി സംഘടിപ്പിച്ച അസകുസ ടൂറിസം ഫെഡറേഷന്റെ ചെയര്‍മാന്‍ ഷിഗെമി ഫുജി പറയുന്നത്.  

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

Other News in this category

  • വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
  • ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • കഴുത്തിന് പിറകില്‍ ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ചൂടുകാലത്തും തണുപ്പുകാലത്തും ഉപകാരപ്പെടും
  • ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്
  • വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം
  • ഐഫോണിന്റെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി 'പാസ് കീ' വെരിഫിക്കേഷന്‍, സുരക്ഷയുടെ കാര്യത്തില്‍ ഇനി പേടി വേണ്ട
  • എക്‌സില്‍ ടെലിവിഷന്‍ ആപ്പ് ഒരുങ്ങുന്നു, ലക്ഷ്യം സ്മാര്‍ട്ട് ടിവികളിലേക്ക് 'തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം'!!!
  • ഇനി വാട്‌സ്ആപ്പില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാം, പുതിയ സേവനം ഇങ്ങനെ
  • ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് അതിവേഗം പ്രതികരണം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
  • വാട്‌സ്ആപ്പും ത്രെഡ്‌സും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു, നടപടി ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 
  • Most Read

    British Pathram Recommends