18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>> പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം >>>
Home >> AUSTRALIA

AUSTRALIA

ഓസ്ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒന്‍പതായി, രാജ്യം ഇന്നുവരെ കാണാത്ത് പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായത്

ഡിസംബര്‍ 25 ന് ഓസ്ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒന്‍പതായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ആശ്വാസമായെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ് കോസ്റ്റ് മേയര്‍ അറിയിച്ചു. ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്ട്രേലിയയിലെ തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കൊടുങ്കാറ്റും തുടങ്ങിയത്. രാജ്യം ഇന്നുവരെ കാണാത്ത് പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായതെന്നാണ് വിവരം. 1200 ലധികം കൂടുതല്‍ ഫോണ്‍ കോളുകളാണ് സഹായം ആവശ്യപ്പെട്ട് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിലേക്ക് തിങ്കളാഴ്ച രാത്രി മാത്രമെത്തിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായതോടെ പ്രദേശത്തെ ഒരു ലക്ഷത്തിലധികം വീടുകളാണ് മൂന്നുദിവസത്തോളം ഇരുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. നിരവധി മലയാളികളും ഈ സ്ഥലത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളക്കെട്ടില്‍ വീണ ഒന്‍പത് വയസുകാരിയുടെയും ബോട്ട് തകര്‍ന്ന് കാണാതായ മൂന്നു പുരുഷന്‍മാരുടെയും മരണമാണ് അവസാനമായി സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളില്‍ അപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചിലും നടക്കുകയാണ്

കാലില്‍ കടിച്ച മുതലയുടെ കണ്ണില്‍ കടിച്ച് കര്‍ഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, കടിയേറ്റ മുതല വെള്ളത്തിലേക്ക് പാഞ്ഞു, കര്‍ഷകന്‍ ആശുപത്രിയില്‍ ചികിത്സയില്‍

സിഡ്നി : ആക്രമിക്കാന്‍ വന്ന മുതലയില്‍ നിന്നും നിന്നും കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓസ്ട്രേലിയയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുതലയില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ഷകന്‍ ചെയ്തത് ആരും ഞെട്ടുന്ന കാര്യങ്ങള്‍. ഫിന്നിസ് നദിക്ക് സമീപം ഒരുമാസം മുന്‍പാണ് സംഭവം നടക്കുന്നത്. കോളിന്‍ ഡെവറക്സ് എന്ന കര്‍ഷകന് നേരെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. നദിയുടെ തീരത്ത് വേലികെട്ടാന്‍ പോയതായിരുന്നു കോളിന്‍ ഡെവറക്സ്. പക്ഷെ അപ്രതീക്ഷിതമായാണ് മുതല ആക്രമിക്കുന്നത്.  മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചവിട്ടുകയാണ് ആദ്യം ചെയ്തത്. പക്ഷെ എന്നിട്ടും ഫലം കാണാതായപ്പോള്‍ സര്‍വ്വ് സഖ്തിയുമെടുത്ത് പ്രതിരോധിക്കാന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. ഇയാള്‍ മുതലയുടെ കണ്ണില്‍ കടിച്ചതോടെ മുതല പിടിവിട്ട് പാഞ്ഞു പോയെന്നാണ് കര്‍ഷകന്‍ അവകാശപ്പെടുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകനെ ഈയാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും. 60കാരന്റെ വലത്തെ കാലിലാണ് മുതല ആക്രമിച്ചത്. ചവിട്ടി മുതലയെ കുടഞ്ഞുകളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വിജയിച്ചില്ല. അതിനിടെ മുതല വെള്ളത്തിന്റെ അടിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതായും കര്‍ഷകന്‍ പറയുന്നു. വീണ്ടും ആക്രമിക്കാന്‍ വേണ്ടി തന്നെ മുതല പിന്തുടര്‍ന്നെങ്കിലും അല്‍പ്പസമയത്തിനകം പിന്തിരിഞ്ഞതായും കര്‍ഷകന്‍ പറയുന്നു. തുടര്‍ന്ന് സഹോദരന്‍ എത്തിയാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചത്. കാലില്‍ ആഴത്തിലാണ് മുറിവേറ്റിട്ടുള്ളത്. കാലിലെ തൊലി വച്ചുപിടിപ്പിച്ചതായും കര്‍ഷകന്‍ പറയുന്നു.

ഓസ്‌ട്രേലിയയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ അതിമനോഹരമായ നീലനിറത്തിലെ ഈ ജീവിയെ വെള്ളത്തില്‍ കണ്ടാല്‍ തൊടരുത്, 'ബ്ലൂ ഡ്രാഗണ്‍'ന്റെ കുത്തേറ്റാല്‍ വിഷം ഏല്‍ക്കുമെന്ന് തീര്‍ച്ച...

കാന്‍ബെറ : കടലില്‍ നിന്നും കൗതുകം തോന്നുന്നതെല്ലാം വാരിയെടുക്കുന്ന സ്വഭാവമുള്ളവര്‍ ഒരു കാരണവശ്ശാലും ഈ മുന്നറിയിപ്പ് അവഗണിക്കരുത്. ഓസ്ട്രേലിയന്‍ ബീച്ചുകളിലെത്തുന്നവര്‍ക്കാണ് മുന്നറിയിപ്പുമായി അധികൃതര്‍ നല്‍കുന്നത്. അതിമനോഹരമായ നീലനിറത്തിലുള്ള ഒരുതരം ജീവിയെ വെള്ളത്തില്‍ കണ്ടാല്‍ കൗതുകം തോന്നി തൊടരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ' ഗ്ലോക്കസ് അറ്റ്ലാന്‍ഡിക്കസ് ' എന്നാണ് ശാസ്ത്ര ലോകത്ത് ഈ ജീവിയാണിത്. ' ബ്ലൂ ഡ്രാഗണ്‍ ' എന്നും വിളിപ്പേരുള്ള ഈ ജീവി കടുത്ത വിഷധാരിയാണ്. ന്യൂസൗത്ത്വെയ്ല്‍സിലേയും ക്വീന്‍സ്ലന്‍ഡിലേയും ബീച്ചുകളില്‍ ഈ മാസം ഡസന്‍കണക്കിന് ബ്ലൂ ഡ്രാഗണുകളെയാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വളരെ അപൂര്‍വമായാണ് ഇവയെ കാണാനാവുക. കടുത്ത വിഷമുണ്ടെന്നതിനാല്‍ ബ്ലൂ ഡ്രാഗണിന്റെ കുത്തേറ്റാല്‍ അതിശക്തമായ വേദന അനുഭവപ്പെടും. ഇവയുടെ കുത്തേല്‍ക്കുന്നത് മനുഷ്യരില്‍ തലകറക്കം, ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കിടയാക്കാം.  

കൊവിഡ് ബാധിതരായ എണ്ണൂറിലേറെ യാത്രക്കാരുമായെത്തിയ ആഡംബര കപ്പല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖത്തടുപ്പിച്ചു..

സിഡ്‌നി: 800 കൊവിഡ് ബാധിതരായ യാത്രക്കാരുമായി ആഡംബര കപ്പല്‍ സിഡ്‌നി തുറമുഖത്തടുപ്പിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ആണ്  'മജസ്റ്റിക് പ്രിന്‍സസ്' ക്രൂസ് ഷിപ്പാണ് ഇന്നലെ രാവിലെയോടെ തീരത്ത് എത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപന ശേഷി മുന്‍നിര്‍ത്തി ഈ മേഖലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. യത്രക്കാര്‍ക്ക് കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് 2020ല്‍ റൂബി പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ന്യൂസൗത്ത് വെയ്ല്‍സില്‍ അടുപ്പിച്ചിരുന്നു. 12 ദിവസം മുന്‍പ് ന്യൂസിലന്‍ഡില്‍ നിന്ന് പുറപ്പെട്ട മജസ്റ്റിക് പ്രിന്‍സസില്‍ 4,600 യാത്രക്കാരും ജീവനക്കാരുമാണുള്ളത്. നിലവില്‍ കപ്പലില്‍ ഐസൊലേഷനിലുള്ള കൊവിഡ് രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ല. മറ്റ് യാത്രക്കാരെ ഇന്നലെ സിഡ്‌നിയിലേക്ക് മാറ്റി.

ഇക്കുറിയും പതിവ് തെറ്റിക്കാതെ 65 ദശലക്ഷത്തിലധികം ചുവന്ന ഞണ്ടുകള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വടക്കു-പടിഞ്ഞാറ് ദ്വീപിന് കുറുകെ സഞ്ചരം ആരംഭിച്ചു...

ക്രിസ്മസ് ദ്വീപില്‍ ഇക്കുറിയും ചുവപ്പണിഞ്ഞ കാഴ്ച കൗതുകമാകുന്നു. ആയിരക്കണക്കിന് ചുവന്ന ഞണ്ടുകള്‍ ആണ് ഒരുമിച്ച് ഒരിടത്തു നിന്നും മറ്റൊരിടത്തോക്ക് യാത്ര ചെയ്യുന്നത്. പ്രജനനത്തിനായി കാടിറങ്ങി സമുദ്രത്തിലേക്ക് യാത്ര ചെയ്യുകയാണിവ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 65 ദശലക്ഷത്തിലധികം ചുവന്ന ഞണ്ടുകള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വടക്കു-പടിഞ്ഞാറ് ദ്വീപിന് കുറുകെ സഞ്ചരിക്കുന്നു. ഇത് ഈ വര്‍ഷത്തെ ഏറ്റവും വലിയ കുടിയേറ്റമായിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു.  ശനിയാഴ്ച പെയ്ത കനത്ത മഴയോടെയാണ് ഞണ്ടുകളുടെ ഈ കുടിയേറ്റം ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ഞണ്ടുകള്‍ ഇതിനകം തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടെന്ന് ക്രിസ്മസ് ദ്വീപിലെ പ്രാദേശിക ഇനങ്ങളുടെ മാനേജര്‍ ഡെറെക് ബാള്‍ പറയുന്നു. ''ഞണ്ടുകള്‍ ഇതുപോലെ യാത്ര തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. എന്നിരുന്നാലും, നിരവധി ഞണ്ടുകള്‍ ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്ന് മനസ്സിലാവുന്നത് ഇത് ഒരു വലിയ കുടിയേറ്റമായിരിക്കും എന്നാണ്'' ഡെറെക് പറഞ്ഞു.

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ തിരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി മലയാളി, ജോര്‍ജ് പാലക്കലോടിയിലൂടെ ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ മലയാളിതിളക്കം...

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തി തിളങ്ങി മലയാളിയായ ജോര്‍ജ് പാലക്കലോടി. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ സ്റ്റേറ്റ് ഇലക്ഷനില്‍ മെല്‍ബണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായാണ് മലയാളിയും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ ജോര്‍ജ് പാലക്കലോടിയെ (അരുണ്‍ ജോര്‍ജ് മാത്യു പാലക്കലോടി) തിരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പ്രതിപക്ഷ കക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജോര്‍ജ് പാലക്കലോടി മത്സരിക്കുക. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജോര്‍ജ് പാലക്കലോടി. 2006ല്‍ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ജോര്‍ജ് പാലക്കലോടി, ഐ ടി യില്‍ ബിരുധാനാന്ത ബിരുദധാരിയാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ലിബറല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം ആയ ജോര്‍ജ് പാലക്കലോടി ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സര്‍വ്വസമ്മതനുമാണ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി ഓസ്ട്രേലിയ) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജോര്‍ജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവര്‍ത്തങ്ങളും, സംഭാവനകളും, അദ്ദേഹത്തിന്റെ ലിബറല്‍ ആശയങ്ങളും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെക്ക് തിരഞ്ഞെടുത്തത് എന്ന് ലിബറല്‍ പാര്‍ട്ടി അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. കുറവിലങ്ങാട് പാലക്കലോടിയില്‍ പരേതനായ പി വി മാത്യുവിന്റെയും, റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ജേര്‍ണലിസ്റ്റും സംഘടനാ പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തന്‍പുരക്കല്‍ കുടുംബഗമാണ്. മാത്യു (5 ) ആന്‍ഡ്രൂ (1) എന്നിവരാണ് മക്കള്‍. സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തോഷം ഉണ്ടെന്നും, ലിബറല്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും, മെല്‍ബണില്‍നിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോര്‍ജ് പാലക്കലോടി പ്രതികരിച്ചു. മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തന്നെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. തന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റുള്ളവര്‍ക്കും മുന്‍നിരയിലേക്ക് വന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പ്രചോദനമാവുമെന്ന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷന്‍ നവംബര് അവസാനത്തോടെ നടക്കും.ക്യാമ്പയിന്‍ ഫേസ്ബുക് പേജ് - www.facebook.com/GeorgePalackalody  

തായ്ലാന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ കൂട്ടവെടിവപ്പ്, 22 കുട്ടികളുള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ടു... അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു...

ബാങ്കോക്ക് : തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ സെന്ററിലുണ്ടായ കൂട്ടവെടിവെപ്പില്‍ 22 കുട്ടികളുള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ടു. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് കൂട്ടക്കുരുതിക്ക് പിന്നിലെന്ന് തായ്ലന്‍ഡ് പോലീസ് വക്താക്കള്‍ അറിയിച്ചു. 30-ഓളം കുട്ടികളുണ്ടായിരുന്ന ഡേ കെയറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ആദ്യം നാലഞ്ച് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു മരിച്ച ജീവനക്കാരില്‍ എട്ടുമാസം ഗര്‍ഭിണിയായ അധ്യാപികയും ഉള്‍പ്പെടുന്നു. കൂട്ടക്കൊല നടത്തുന്നതിനു മുന്‍പ് അക്രമി സ്വന്തം ഭാര്യയേയും കുട്ടിയേയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തായ്ലന്‍ഡില്‍ ആയുധം കൈവശം വയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവിടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച് ഔദ്യോഗികമായ കണക്കുകളൊന്നുമില്ല.  

കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്‌സിന്‍ ബൂസ്റ്ററിന് അംഗീകാരം നല്‍കി കാനഡ... അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് കോമിര്‍നാറ്റി കോവിഡ് വാക്‌സിനാണ് അംഗീകാരം ലഭിച്ചത്...

ബൂസ്റ്റര്‍ ഡോസായി കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് കോമിര്‍നാറ്റി കോവിഡ്-19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കി കാനഡ. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ആണ് ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ ബയോഎന്‍ടെക് കോമിര്‍നാറ്റി കോവിഡ്-19 വാക്‌സിന് അംഗീകാരം നല്‍കിയതായി കാനഡയിലെ ഡ്രഗ് റെഗുലേറ്റര്‍ അറിയിച്ചു. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ ബൂസ്റ്റര്‍ ഡോസ് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതായി ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതി (എന്‍എസിഐ) വാക്‌സിന്‍ ഉപയോഗത്തിനുള്ള ദേശീയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, പ്രതിരോധ ശേഷി കുഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 എംസിജി വാക്‌സിന്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് എന്‍എസിഐ ശുപാര്‍ശ ചെയ്തു.

കാനഡയില്‍ വീടില്ലാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കുനേരെ വെടിയുതിര്‍ത്തു, രണ്ടു പേര്‍ കൊല്ലപ്പെട്ടു... കൊലപാതകിയെ പോലിസ് വെടിവച്ചുകൊന്നു...

വാന്‍കൂവര്‍: കാനഡയിലെ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാനഡയിലെ വാന്‍കൂവറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്.  അക്രമിയെ പോലിസ് വെടിവച്ചുകൊന്നതായാണ് പുറത്തു വരുന്ന വാര്‍ത്ത. വീടില്ലാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കുനേരെയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. എന്നാല്‍ ആ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാന്‍കൂവറിന് ഒരു മണിക്കൂര്‍ ദൂരത്തുള്ള നഗരത്തിലാണ് വെടിവയ്പുണ്ടായത്. നാല് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റതെന്നും കൊലപാതകി ഒറ്റക്കായിരുന്നുവെന്നും പോലിസ് മേധാവി ഗാലിബ് ബയാനി പറഞ്ഞു. നാലുപേരില്‍ രണ്ട് പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയാണ്. കൊലപാതകിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അമേരിക്കയില്‍നിന്ന് വ്യത്യസ്തമായി കാനഡയില്‍ വെടിവയ്പിലൂടെയുള്ള കൊലപാതകങ്ങള്‍ കുറവാണ്. പക്ഷേ, 2019നുശേഷം അക്കാര്യത്തില്‍ അഞ്ചിരട്ടി വര്‍ധനയുണ്ടായി.

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്സ് വാഹനാപകടത്തില്‍ മരിച്ചു, ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലയില്‍ സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു...

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തില്‍ മരിച്ചു. ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലയില്‍, സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഷെയ്ന്‍ വോണ്‍, റോഡ് മാര്‍ഷ് എന്നിവരുടെ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി എക്കാലത്തെ മികച്ച ഓണ്‍റൗണ്ടര്‍മാരില്‍ ഒരാളായ സൈമണ്ട്സിന്റെ അകാലവിയോഗം. ഓസ്ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റ്, 14 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ആന്‍ഡ്രൂ സൈമണ്ട്സ്, 2003, 2007 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 1998ല്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലായിരുന്നു സൈമണ്ട്സിന്റെ അരങ്ങേറ്റം. 2009ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന രാജ്യാന്തര ഏകദിന മത്സരവും. 2012ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുകളും സ്വന്തമാക്കി സൈണ്ട്സ്, ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 രാജാന്ത്യ ട്വന്റി20 മത്സരങ്ങളില്‍നിന്ന് 337 റണ്‍സും എട്ടു വിക്കറ്റുകളുമാണ് സൈമണ്ട്സിന്റെ സമ്പാദ്യം. 2007-08ലെ ഇന്ത്യ- ഓസീസ് സിഡ്നി ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രു സൈമണ്ട്സും തമ്മിലുണ്ടായ 'മങ്കിഗേറ്റ്' വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. എന്നാല്‍ സംഭവം നടന്നു 3 വര്‍ഷത്തിനുശേഷം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഒന്നിച്ചു കളിക്കുന്നതിനിടെ ഹര്‍ഭജന്‍ തന്നോടു മാപ്പു പറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നും സൈമണ്ട്സ് പിന്നീട് വെളിപ്പെടുത്തി.  

More Articles

കഴിഞ്ഞ ദിവസം പെയ്ത മഴയ്ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ബീച്ചില്‍ പ്രത്യക്ഷപ്പെട്ടത് വിചിത്രമായ ജീവികള്‍ ഒപ്പം കടല്‍ വ്യാളികളും... സംഭവത്തില്‍ അമ്പരന്ന് വിദഗ്ധര്‍...
ഹൈവേയില്‍ വെച്ച് 'തമാശയ്ക്ക്' ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു... ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കണ്ടെത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു...
ആസ്‌ട്രേലിയയില്‍ 16-17വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാകസിന്‍ നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളിന്റെ അനുമതി...
ഓസ്‌ട്രേലിയയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം; മരിച്ചത് രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയ ഒരു വൃദ്ധന്‍...
സാധാരണ തേരട്ടയ്ക്ക് 750കാലുകള്‍... എന്നാല്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം തേരട്ടയ്ക്ക് 1306 കാലുകള്‍...
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്... തിങ്കളാഴ്ച മുതല്‍ ആരംഭിക്കന്ന ലോക്ക്ഡൗണ്‍ 10 ദിവസത്തിന് ശേഷം വിലയിരുത്തും
മഴയ്ക്ക് ശേഷം ഓസ്‌ട്രേലിയന്‍ റോഡുകളില്‍ അവരെത്തി; റോഡുമുഴുവന്‍ പരവതാനി വിരിച്ച പോലെ ഞണ്ടുകള്‍ കൂട്ടമായി പായുന്ന അത്ഭുത കാഴ്ച
ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ; ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിനാണ് കന്നി അംഗത്തില്‍ ഓസ്‌ട്രേലിയ തകര്‍ത്തത്

Most Read

British Pathram Recommends