സിഡ്നി : ആക്രമിക്കാന്‍ വന്ന മുതലയില്‍ നിന്നും നിന്നും കര്ഷകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓസ്ട്രേലിയയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുതലയില്‍ നിന്നും രക്ഷപ്പെടാന്‍ കര്ഷകന് ചെയ്തത് ആരും ഞെട്ടുന്ന കാര്യങ്ങള്‍.
ഫിന്നിസ് നദിക്ക് സമീപം ഒരുമാസം മുന്‍പാണ് സംഭവം നടക്കുന്നത്. കോളിന് ഡെവറക്സ് എന്ന കര്ഷകന് നേരെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. നദിയുടെ തീരത്ത് വേലികെട്ടാന്‍ പോയതായിരുന്നു കോളിന് ഡെവറക്സ്. പക്ഷെ അപ്രതീക്ഷിതമായാണ് മുതല ആക്രമിക്കുന്നത്.
മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചവിട്ടുകയാണ് ആദ്യം ചെയ്തത്. പക്ഷെ എന്നിട്ടും ഫലം കാണാതായപ്പോള്‍ സര്‍വ്വ് സഖ്തിയുമെടുത്ത് പ്രതിരോധിക്കാന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. ഇയാള്‍ മുതലയുടെ കണ്ണില്‍ കടിച്ചതോടെ മുതല പിടിവിട്ട് പാഞ്ഞു പോയെന്നാണ് കര്ഷകന് അവകാശപ്പെടുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകനെ ഈയാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും.
60കാരന്റെ വലത്തെ കാലിലാണ് മുതല ആക്രമിച്ചത്. ചവിട്ടി മുതലയെ കുടഞ്ഞുകളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വിജയിച്ചില്ല. അതിനിടെ മുതല വെള്ളത്തിന്റെ അടിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതായും കര്ഷകന് പറയുന്നു. വീണ്ടും ആക്രമിക്കാന്‍ വേണ്ടി തന്നെ മുതല പിന്തുടര്ന്നെങ്കിലും അല്‍പ്പസമയത്തിനകം പിന്തിരിഞ്ഞതായും കര്ഷകന് പറയുന്നു. തുടര്‍ന്ന് സഹോദരന് എത്തിയാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചത്. കാലില്‍ ആഴത്തിലാണ് മുറിവേറ്റിട്ടുള്ളത്. കാലിലെ തൊലി വച്ചുപിടിപ്പിച്ചതായും കര്ഷകന് പറയുന്നു.