18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>> മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് >>> മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം >>>
Home >> Channels
'ബിഗ്‌ബോസില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്, ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്' ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങി ഫിറോസ് ഖാന്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-27

ബിഗ്‌ബോസ് സീസണ്‍ ആറ് ഏഷ്യാനെറ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി സീസണ്‍ ആരംഭിച്ച് 50 ദിവസം ആകുന്നതിന് മുന്‍പേ തന്നെ പല പ്രശ്‌നങ്ങളാണ് ഈ സീസണ്‍ അഭിമുഖീകരിക്കുന്നത്. സിജോയുടെ മുഖത്ത് ഇടിച്ച് റോക്കി സീസണില്‍ നിന്നും ഔട്ടായപ്പോള്‍ ഇത്തരമൊരു സംഭവം ഒരു സീസണിലും സംഭവിച്ചിട്ടില്ലെന്നായിരുന്നു അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്. 

ബിഗ്‌ബോസ് ആരാധകരായ ആളുകള്‍ ഏറെകുറെ ഡീഗ്രേഡ് ചെയ്യുന്ന ഒരു സീസണ്‍ കൂടിയാണ് ഇത്. മത്സരാര്‍ത്ഥികളും നിലവാരമലില്ലായ്മ ആണ് ഇതിനു കാരണം. ഇതിനു മുന്‍പുണ്ടായ സീസണിലുള്ളവര്‍ എത്രയോ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയും ടെലിവിഷന്‍ അവതാരകനും മിനിസ്‌ക്രീന്‍ താരവുമായ ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാല്‍ ആരാധകരുടെ വെറുപ്പ് വാങ്ങി വയ്ക്കുന്നതാണ്. ഭാര്യ സജ്‌നയ്‌ക്കൊപ്പമാണ് ഫിറോസ് ബിഗ്‌ബോസില്‍ മത്സരിച്ചത്. പക്ഷെ ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുവരും പിരിയുകയും ചെയ്തിരുന്നു. അതെല്ലാം വലിയ വാര്‍ത്തയായിരുന്നു. 

ബിഗ്‌ബോസ് എല്ലാ സീസണെ കുറിച്ചും താരം അഭിപ്രായ പ്രകടനം നടത്താറുണ്ട്. പക്ഷെ ഇത്തവണ റിയാസ് പറഞ്ഞ കാര്യങ്ങള്‍ അവതാരകനായ ലാലേട്ടനെ കുറിച്ചാണ്. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് ലാലേട്ടനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.

''മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്‌ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും''. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്‌ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

More Latest News

യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം

പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ

മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു

ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.  ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും. സ്ഥലത്തിന്റെ വിലാസം:CHADDERTON  REFORM CLUB OL9 OLG

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്നും മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തിന് എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.  സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ ഏര്‍പ്പെടുന്നത്. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും വ്യക്തമാക്കി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിവരം ലഭിച്ചതെന്ന് എയര്‍ ഇന്ത്യ. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ഇന്ന് നടത്താനിരുന്ന 12 സര്‍വ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്ത നേരത്തെ യാത്രക്കാരെ അറിയിക്കാതിരുന്നതിനാല്‍ സാധാരണ രീതിയില്‍ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകള്‍ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷ സമാന സാഹചര്യമാണ് കാണാന്‍ കഴിഞ്ഞത്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വ്വീസുകളുമാണ് റദ് ചെയ്തത്. കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യണ്ട അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, മസ്‌കറ്റ്, ഷാര്‍ജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ് ചെയ്തിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകളേയും പണിമുടക്ക് ബാധിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയര്‍ ഇന്ത്യയുടെ സോഷ്യല്‍ മീഡിയ യാത്രക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നു, നൂറുകണക്കിന് യാത്രക്കാരാണ് സമരം കാരണം കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ അവസരമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം

മാതൃഭൂമി ക്യാമറാമാന്‍ എ.വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമിയുടെ ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനാണ് മുകേഷ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുകേഷിനെ കാട്ടാനാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

റഷ്യന്‍ പ്രസിഡന്റായി അഞ്ചാം തവണയും സ്ഥാനമേറ്റ് വ്ളാഡിമിര്‍ പുടിന്‍, ഇനി 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം

മോസ്‌കോ : റഷ്യന്‍ തലപ്പത്തേക്ക് വീണ്ടും  വ്ളാഡിമിര്‍ പുടിനെ തിരഞ്ഞെടുത്തു. അഞ്ചാം തവണയും പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  71-വയസ്സുകാരനായ പുടിന്‍ മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് വീണ്ടും ചുമതല ഏറ്റെടുത്തത്. അടുത്ത 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം. സത്യപ്രതിജ്ഞക്കു ശേഷം പ്രസിഡന്റിന്റെ ചിഹ്നമുള്‍പ്പെടെയുള്ള അധികാര മുദ്രകള്‍ ഭരണഘടനാ കോടതി ചെയര്‍മാന്‍ വാലെറി സോര്‍കിന്‍ പുടിന് കൈമാറി. ആറു വര്‍ഷമാണ് ഭരണകാലാവധി. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ പ്രസിഡന്റ് പദവിയിലിരിക്കുന്ന നേതാവെന്ന ഖ്യാതി പുടിന് സ്വന്തമായി. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 87.8% വോട്ട് നേടിയാണ് പുടിന്‍ വിജയിച്ചത്. 2022-ലെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകള്‍ റഷ്യ നേരിടുന്നതിനിടെയാണ് പുടിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. റഷ്യയെ നയിക്കുന്നത് വിശുദ്ധ കര്‍മ്മമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പുടിന്‍ പറഞ്ഞു.

Other News in this category

  • പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്
  • 'ബിഗ് ബോസ് ഷോയെ കുറിച്ച് അറിയാന്‍ എന്നെ വിളിക്കുന്നവരോട് പറയാന്‍ എനിക്ക് ഒന്നേ ഉള്ളൂ' ബിഗ് ബോസ് പഴയ സീസണ്‍ മത്സരാര്‍ത്ഥി സംവിധായകന്‍ ഒമര്‍ ലുലു
  • 'ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്' ബിഗ്‌ബോസ് ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി
  • ഒടുവില്‍ സായ് കൃഷ്ണയുമോ? ബിഗ്‌ബോസ് ഹൗസില്‍ നിന്നും ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സായ് കൃഷ്ണ താല്‍കാലികമായി പുറത്തേക്ക്
  • 'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്
  • 'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്
  • 'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക്
  • സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേര് പുതിയ വീടിനു നല്‍കി പേളിയും ശ്രീനിളും, ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് ആരാധകരോട് താരങ്ങള്‍
  • ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍
  • 'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു
  • Most Read

    British Pathram Recommends