മോസ്കോ : റഷ്യന്‍ തലപ്പത്തേക്ക് വീണ്ടും വ്ളാഡിമിര്‍ പുടിനെ തിരഞ്ഞെടുത്തു. അഞ്ചാം തവണയും പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
71-വയസ്സുകാരനായ പുടിന് മോസ്കോയിലെ ഗ്രാന്‍ഡ് ക്രെംലിന് പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് വീണ്ടും ചുമതല ഏറ്റെടുത്തത്. അടുത്ത 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം.
സത്യപ്രതിജ്ഞക്കു ശേഷം പ്രസിഡന്റിന്റെ ചിഹ്നമുള്‍പ്പെടെയുള്ള അധികാര മുദ്രകള്‍ ഭരണഘടനാ കോടതി ചെയര്മാന് വാലെറി സോര്കിന് പുടിന് കൈമാറി. ആറു വര്‍ഷമാണ് ഭരണകാലാവധി. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ പ്രസിഡന്റ് പദവിയിലിരിക്കുന്ന നേതാവെന്ന ഖ്യാതി പുടിന് സ്വന്തമായി.
മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 87.8% വോട്ട് നേടിയാണ് പുടിന് വിജയിച്ചത്. 2022-ലെ യുക്രൈന് അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകള്‍ റഷ്യ നേരിടുന്നതിനിടെയാണ് പുടിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. റഷ്യയെ നയിക്കുന്നത് വിശുദ്ധ കര്‍മ്മമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പുടിന് പറഞ്ഞു.