ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഓളം ഉണ്ടാക്കാന്‍ എത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു ആ ആറുപേര്‍. ഷോയിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ വ്യത്യസ്തമായി തന്നെ ഗെയിം കളിക്കാന്‍ ഈ ആറുപേരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെന്ന് പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്. പക്ഷെ ഗെയിമില്‍ നിന്നും സിബിനും പൂജയും ശാരീരിക അസ്വസ്തത മൂലം പുറത്തായത് വലിയ പ്രതീക്ഷയാണ് നഷ്ടപ്പെടുത്തിയത്. കാരണം വൈല്‍ഡ്കാര്‍ഡ് എന്‍ട്രികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു പേര്‍ ആയിരുന്നു അവര്‍ രണ്ടു പേരും.
ഈ കഴിഞ്ഞ എവിക്ഷന്‍ ആഴ്ചയില്‍ അഭിഷേക് ജയദീപ് പുറത്തായതോടെ ഇനി ബാക്കി അവശേഷിക്കുന്ന മൂന്ന് പേര്‍ അഭിഷേകും, സായ്‌യും, നന്ദനയും ആണ്. എന്നാല്‍ എവിക്ഷനിലൂടെ പുറത്തിറങ്ങിയ അഭിഷേക് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ കാഴ്ചവെച്ച പല കാര്യങ്ങളും ഷോയില്‍ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് അഭിഷേക് പറയുന്നത്.
ജനങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടുകാണില്ല എന്ന് കരുതി, അത് പ്രേക്ഷക വിധി എന്ന് അംഗീകരിച്ചാണ് അഭിഷേക് പുറത്തേക്ക് വന്നെന്നാണ് കരുതിയതെന്നും പക്ഷെ പുറത്തിറങ്ങിയപ്പോഴാണ്, ജനങ്ങള്‍ എന്തുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാര്യം അഭിഷേകിന് ശരിക്കും ബോധ്യമായത് എന്ന കാര്യത്തെ കുറിച്ചാണ് അഭിഷേക് പറയുന്നത്.
അഭിഷേകിന്റെ വാക്കുകള്‍ ഇതാ:
'ഞാന്‍ ഹൗസിന് ഉള്ളില്‍ പറഞ്ഞ സ്റ്റേറ്റ്മെന്റുകള്‍, കോര്‍ട്ട് ടാസ്‌കില്‍ ഞാന്‍ മാത്രം പറഞ്ഞ് സ്‌കോര്‍ ചെയ്ത് ജിന്റോ ചേട്ടനെ കുറ്റവിമുക്തനാക്കിയ സീനുകള്‍, അഭിഷേകുമായുള്ള (ശ്രീകുമാര്‍) ഫൈറ്റില്‍ ഞാന്‍ അവനോട് പറഞ്ഞ ഫുള്‍ ജസ്റ്റിഫിക്കേഷന്‍, അവനോട് ഇരുന്ന് സംസാരിച്ച് ഞാന്‍ എല്ലാം സോള്‍വ് ആക്കി- അവന്‍ എന്നെ മനസ്സിലാക്കിയ സീന്‍, അപ്സരയ്ക്കൊപ്പമുള്ള ഫണ്‍ ആക്ടും ഡ്രാമയും ഒന്നും ഒരു എപ്പിസോഡിലോ, പ്ലസ്സില്‍ പോലും വന്നില്ല. ലൈവില്‍ പോലും കട്ട് ചെയ്ത് ക്യാമറ മാറ്റി എന്ന് അമ്മ പറഞ്ഞു. എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം. എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്
ഇതേ കാര്യം നേരത്തെ പുറത്തായ നിഷാനയും പറയുന്നുണ്ട്. ലൈവില്‍ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കെ, ഒരു മണിക്കൂര്‍ നേരമായി ഗബ്രിയും ജാസ്മിനും മാത്രമാണ് എന്നാണ് നിഷാന പറയുന്നത്.