ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ജനപ്രീതി നേടിയ താരമാണ് ഗബ്രി. എവിക്ഷന്‍ ദിവസമായിരുന്ന ഇന്നലെ ഗബ്രി പുറത്തായി. ഗബ്രിയുടെ പുറത്താകല്‍ ജാസ്മിനെ ഏറെ വേദനിപ്പിച്ചിരുന്നു. ജാസ്മിന്‍ നിലവിട്ട് കരയുന്ന വീഡിയോ ഇന്നലെ എപ്പിസോഡില്‍ പുറത്ത് വന്നിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഔട്ടാകല്‍ ആയിരുന്നു എന്നും, ഗബ്രി ഔട്ടാകാന്‍ കാത്തിരിക്കുകയായിരുന്നു എന്നും പലതരം കമന്റുകളാണ് ഇതേ കുറിച്ച് ആരാധകര്‍ പറയുന്നത്.
ഇപ്പോഴിതാ ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. 'ഒരുപാട് അപ് ആന്‍ഡ് ഡൌണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്‍പോട്ട് പോയ്‌കൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രെക്ക് ടൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തുപറഞ്ഞില്ല എന്നത് മനഃപൂര്‍വ്വം ചെയ്തെയാണ്. അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്. അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്ക് അത് വീണ്ടും വേദന ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത് . എനിക്ക് എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം ഇന്നുണ്ടായി എന്നാല്‍ അത് നടന്നില്ല. അഭിമുഖത്തില്‍ തന്നെ ആളുകള്‍ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വഭാവം വച്ചിട്ട് ഇങ്ങോട്ട് ആളുകള്‍ ഉടക്ക് ഉണ്ടാക്കും എന്ന്. എന്നാല്‍ ആളുകള്‍ കേറിയാല്‍ അല്ലെ നമുക്ക് നമ്മുടെ സ്‌ട്രെങ്ത് ഈ ഗെയിം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആകൂ എന്നാണ് ഞാന്‍ പറഞ്ഞത്.
ഞാന്‍ കോണ്‍സ്റ്റന്റ് ആയിരുന്നു. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നെ പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന. ഞാന്‍ ആരോടും കൂടുതല്‍ അടുക്കില്ല എന്ന് തീരുമാനിച്ചത് ആണ് എന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് അവളുമായി വൈബ് ഫീല്‍ചെയ്യുന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്. ആ കൈ പിടിച്ചു നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ബലം എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത ആണ്. അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നത് അറിയാന്‍ എനിക്ക് താത്പര്യമില്ല. ജാസ്മിനും ഞാനും ഒരുമിച്ചിരുന്നത് കൊണ്ട് എന്റെ ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല.ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയര്‍ കാട്ടുതീ ആയിരിക്കും ജാസ്മിന്‍.
ഞങ്ങള്‍ ഇത് വരെ ഒരുമിച്ചായിരുന്നു, നമ്മുടെ ഇഷ്ടമുള്ള ആളിന്റെ അടുത്തുനിന്നും മാറി നടക്കാന്‍ ആകില്ല. ജാസ്മിന്‍ തന്നെ പല അവസരത്തില്‍ പറഞ്ഞിട്ടുണ്ട് ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പിടിച്ചു നില്ക്കാന്‍ ആകില്ല എന്ന്. പക്ഷെ സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ് ജാസ്മിന്‍, അവള്‍ ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ഉണ്ട്. എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. അത് വളരെ ക്ലിയര്‍ ആണ്.'- ഗബ്രി പറയുന്നു.