18
MAR 2021
THURSDAY
1 GBP =102.97 INR
1 USD =83.35 INR
1 EUR =88.82 INR
breaking news : മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ മുന്‍നിര ബാങ്കുകള്‍; ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്, പലിശ നിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ  കടുംപിടുത്തം ജനത്തിന് ഇരുട്ടിയാകുന്നു >>> ഇംഗ്ലണ്ടില്‍ ഏകദേശം 600,000 സ്ത്രീകള്‍ ഗൈനക്കോളജിക്കല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍; വെയിറ്റിങ്ങ് ലിസ്റ്റില്‍ രണ്ട് വര്‍ഷത്തിനിടെ മൂന്നിലൊന്നിന്റെ വര്‍ദ്ധനവ് >>> സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി! >>> സര്‍ക്കാരും ലോഡ്സും തമ്മിലുള്ള മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം റുവാണ്ട ബില്‍ പാസായി; ഉടന്‍ നിയമമാവും, കുടിയേറ്റ ബോട്ടുകള്‍ നിര്‍ത്താനുള്ള തങ്ങളുടെ പദ്ധതിയിലെ നാഴികക്കല്ലാണിതെന്ന് ഹോം സെക്രട്ടറി >>> ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസ്: നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട്ടെ പ്രത്യേക കോടതി തള്ളി >>>
Home >> TECHNOLOGY

TECHNOLOGY

വാട്‌സ്ആപ്പിന്റെ 'കോണ്‍ടാക്ട് നോട്ട്‌സ്', ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സ്ആപ്പിന്റെ പുതു പുത്തന്‍ ഫീച്ചര്‍!!!

എന്നും പുത്തന്‍ ആശയങ്ങള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാന്‍ മിടുക്കരാണ് വാട്‌സ്ആപ്പ്. അത്തരത്തില്‍ നിരവധി പുതിയ ഫീച്ചറുകള്‍ തുടരെ തുടരെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഫീച്ചറിനെ കുറിച്ചാണ് പുറത്ത് വരുന്നത്. കോണ്‍ടാക്ട് നോട്ട്‌സ് എന്ന പേരിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക എന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കൂടി ബിസിനസ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കാന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍. ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷന്‍ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോണ്‍ടാക്ടുകളോടും ചേര്‍ത്ത് നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മുന്‍പത്തെ ചാറ്റ് വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങള്‍ കുറിച്ചുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരമാണ്. വീണ്ടും ചാറ്റ് ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍, കോണ്‍ടാക്ട് വിശദാംശങ്ങള്‍ എന്നിവ ഓര്‍ത്തെടുക്കാതെ തന്നെ ആശയവിനിമയം നടത്താന്‍ സാധിക്കും.

ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് അതിവേഗം പ്രതികരണം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട കാര്യങ്ങളെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് സഹായിക്കുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 'സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍' എന്നാണ് ഈ പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും വാട്സ്ആപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നതയും റിപ്പോര്‍ട്ടുണ്ട്. ഇത് ചാനല്‍ അപ്‌ഡേറ്റുകളില്‍ വ്യൂ കൗണ്ട് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ്.

വാട്‌സ്ആപ്പും ത്രെഡ്‌സും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു, നടപടി ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 

വാട്‌സ്ആപ്പും ത്രഡ്‌സും സിഗ്നലും ടെലിഗ്രാമും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു. യു.എസ് ടെക് ഭീമന്‍ ആപ്പിള്‍ ആണ് ഈ ജനപ്രിയ ആപ്പുകളെല്ലാം ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ നീക്കം ചെയ്തത്. ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാരിന്റെ ഈ നടപടിയെ കുറിച്ച് ആപ്പിള്‍ വക്താവ് പറഞ്ഞത് 'വിയോജിപ്പുണ്ടെങ്കില്‍ പോലും നമ്മള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്' എന്നാണ്. ചൈനയുടെ അപ്രതീക്ഷിത നീക്കം കാരണം, മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള യു.എസ് കമ്പനിയായ മെറ്റയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ കീഴിലുള്ള ഷോര്‍ട് വിഡിയോ ആപ്പായ ടിക് ടോക്കിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ചൈനയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. മെറ്റയുടെ വാട്‌സ്ആപ്പിനും ത്രെഡ്‌സിനും ചൈനയില്‍ നിരവധി യൂസര്‍മാരുണ്ട്. ടെലഗ്രാമും സിഗ്‌നലുമടങ്ങുന്ന മെസേജിങ് ആപ്പുകളും ചൈനക്കാര്‍ ഉപയോഗിക്കാറുണ്ട്, എന്നാല്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (VPN-കള്‍) വഴി മാത്രമേ ഇവ ആക്സസ് ചെയ്യാന്‍ കഴിയൂ. ടെന്‍സെന്റിന്റെ 'വീചാറ്റ്' ആണ് ചൈനയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എക്‌സിനും ചൈനയില്‍ നിലവില്‍ പ്രവര്‍ത്തനാനുമതിയില്ല.

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകളുടെ പെരുമഴ, ഇനി ആരെല്ലാം ഇതുവരെ ഓണ്‍ലൈനില്‍ ഉണ്ടായെന്നും കണ്ടെത്താം

ഉപയോക്താക്കളുടെ ആഗ്രഹപ്രകാരം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ മനസ്സില്‍ കണ്ടത് വാട്‌സ്ആപ്പ് മാനത്ത് കണ്ടെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയും വിധമാണ് പുതിയ അപ്‌ഡേഷന്‍.  കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങുന്ന വിവരം വാട്‌സ്ആപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വേറെയും ഫീച്ചര്‍ പുറത്ത് വന്നിരിക്കുകയാണ്. അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും. അവരില്‍ നിന്ന് വേഗം മറുപടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.  

വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ പ്രായപരിധി കുറച്ചു!!! ഇനി പതിനാറ് വയസ്സ് എന്നില്ലെന്ന് മെറ്റ

വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച് മെറ്റ. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് പ്രായപരിധി കുറച്ച്. ഇതുവരെ 16 വയസ്സ് എന്നായിരുന്നു പ്രായം. അത് 13 ലേക്കാണ് വെട്ടിക്കുറച്ചത്. യുകെയിലും യൂറോപ്യന്‍ യൂണിയനിലും മെറ്റയുടെ പുതിയ നയം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രായപരിധി കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം ഫെബ്രുവരിയിലാണ് സോഷ്യല്‍ മീഡിയ കമ്പനി നടത്തിയത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റയുടെ പരിഷ്‌കാരത്തിനെതിരെ കനത്ത വിമര്‍ശനമാണ് ലോകമെങ്ങും ഉയരുന്നത്. 16-ല്‍ നിന്ന് 13 വയസ്സായി വയസ് കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു. മന:ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ലാഭം മാത്രമാണ് വാട്‌സ്ആപ്പ് ലക്ഷ്യമാക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് ഗ്രൂപ്പ് ആരോപിച്ചു. 12 വയസ് മുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകല്‍പ്പിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ചിത്രങ്ങള്‍ വളരെ ഏളുപ്പത്തില്‍ പങ്കിടാം!!!

സന്ദേശങ്ങള്‍ കൈമാറുക മാത്രമല്ല വളരെ എളുപ്പം ചിത്രങ്ങളും ഡോക്യുമെന്റുകളും വീഡിയോകളും എല്ലാം പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ ഇതാ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അറ്റാച്ച് ഫയല്‍ ഓപ്ഷന്‍ വഴിയാണ് ചിത്രങ്ങള്‍ നിലവില്‍ പങ്കിടുന്നത്. അയക്കേണ്ട ചിത്രങ്ങളില്‍ ടാപ്പ് ചെയത് സെന്‍ഡ് ചെയ്യുന്നതാണ് രീതി. ഇതിന് പകരം ഫോട്ടോ ഷെയറിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ അറ്റാച്ച് ഫയല്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തിപ്പിടിച്ച് ഫോട്ടോ സുഹൃത്തുക്കളുമായി പങ്കിടാം. നിലവില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ പുറത്തിറങ്ങുക. പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവ കൂടാതെ പുതിയ അപ്‌ഡേറ്റില്‍ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

വാട്‌സ്ആപ്പിന്റെ ലിങ്ക് പ്രൈവസി ഫീച്ചര്‍ വരുന്നു, ഇനി തട്ടിപ്പ് ലിങ്കുകളെ പേടിക്കേണ്ട!!

ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വാട്‌സ്ആപ്പ് പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. ഓരോ പുതിയ ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വാട്‌സ്ആപ്പ് കൊടുക്കാറുണ്ട്. അത്തരത്തില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഒരുപാട് ഉപകാരപ്പെടും. വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് ഇതിനായി വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. അതായത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ ലിങ്കുമായി ബന്ധപ്പെട്ട് സാധാരണനിലയില്‍ വരുന്ന തമ്പ്‌നെയില്‍ അല്ലെങ്കില്‍ മറ്റു ഡേറ്റകള്‍ ദൃശ്യമാകില്ല. വാട്‌സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.  

വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും വാട്‌സ്ആപ്പിന്റെ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഓപ്ഷന്‍ ഉപയോഗിക്കാം, പരീക്ഷണത്തില്‍ വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ പരീക്ഷണങ്ങളുടെ കാലമാണ്. പുത്തന്‍ വാട്‌സ്ആപ്പ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരീക്ഷിച്ച് കഴിഞ്ഞത്. ഇപ്പോഴും അണിയറയില്‍ വ്യത്യസ്തമായവ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആ കൂട്ടത്തില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡില്‍ പുത്തന്‍ പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. വിഡിയോ കോള്‍ മിനിമൈസ് ചെയ്ത് തടസമില്ലാതെ ഫോണിലെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വാട്സ്ആപ്പില്‍ നിലവില്‍ ലഭ്യമാണ്. ഇപ്പോള്‍ വിഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ലഭ്യമാക്കാനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. വാട്സ്ആപ്പില്‍ വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം ആണ് മെച്ചപ്പെടുത്തുന്നത്. വിവിധ ചാറ്റുകളിലൂടെയോ ആപ്പിന്റെ മറ്റ് ഓപ്ഷനുകളിലേക്ക് പോകുമ്പോഴും മര്‍ട്ടിടാസ്‌ക്കിങ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ഫീച്ചര്‍ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സറ്റ്ഗ്രാം, വീഡിയോകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണെങ്കിലും വാട്സ്ആപ്പില്‍ നേരിട്ട് പങ്കിടുന്ന വീഡിയോകള്‍ക്ക് ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചറിന്റെ കൂടുതല്‍ സെക്ഷനിലേക്ക് കൊണ്ടുവരുന്നത് ആപ്പില്‍ തന്നെ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കും.

'ഗൂഗിള്‍ ആ സൗജന്യം ഇനി നിര്‍ത്തുന്നു, എല്ലാം പണം കൊടുത്ത് മാത്രം', ഇനി എന്ത് സംശയം വന്നാലും ഗൂഗിളിലേക്ക് ഓടാന്‍ ഒന്ന് മടിക്കും

പറമ്പില്‍ കുറുന്തോട്ടി ഉണ്ടോ എന്ന് പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന ഒരു കാലമാണിത്. മനുഷ്യന് അന്ത്യമില്ലാത്ത ചോദ്യത്തിന് ഗൂഗിളിന് നല്‍കാനാകാത്ത ഉത്തരവും ഇല്ലെന്ന് തന്നെയാണ് വിശ്വാസം. എന്നാല്‍ ആ 'സൗജന്യം' ഗൂഗിള്‍ നിര്‍ത്തലാക്കുകയാണ്.  ഇനി മുതല്‍ ആ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിള്‍ സെര്‍ച്ചിന് നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് കമ്പനി. സെര്‍ച്ച് എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകുകയും 'പ്രീമിയം' ഫീച്ചറുകള്‍ക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാകുമെന്നാണ് സൂചന. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ക്കൊപ്പം എഐ സവിശേഷതകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന ഓപ്ഷനുകള്‍ക്കൂടി ഗൂഗിള്‍ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്‌സിനും ഒപ്പം എഐ അസിസ്റ്റന്റിന്റെ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.  

വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി!!! വാട്‌സ്ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് പരാതിപ്പെട്ട് ഉപയോക്താക്കള്‍ 

ഇന്നലെ രാത്രിയില്‍ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്.  രാത്രിയില്‍ പലര്‍ക്കും സേവനങ്ങള്‍ ലഭിച്ചില്ല. വാട്‌സ്ആപ്പ് നിശ്ചലമായപ്പോള്‍ തന്നെ വാട്‌സ്ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. മൊബൈല്‍ ആപ്ലിക്കേഷനിലും ബ്രൗസര്‍ വഴി കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ് വെബ് സേവനത്തിലും ഒരുപോലെ തടസം നേരിട്ടു. ചില ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി മനസിലാക്കുന്നുവെന്നും വളരെ വേഗം തന്നെ എല്ലാവര്‍ക്കും പൂര്‍ണതോതില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വാട്‌സ്ആപ് അധികൃതര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.  അതേസമയം ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുണ്ടായെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ഫീഡും സ്റ്റോറുകളും അപ്‌ഡേറ്റ് ആവുന്നതുമില്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരത്തിലുള്ള തടസങ്ങള്‍ നേരിടുന്നത്.

More Articles

വാട്‌സ്ആപ്പ് വെബ്‌വേര്‍ഷനിലും ചാറ്റുകള്‍ ലോക്ക് ചെയ്യാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
ഇനി ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങളും ക്യാപ്ഷനുകളും എഐയുടെ സഹായത്തോടെ എഴുതാം; പുതിയ ഫീച്ചര്‍ ഇങ്ങനെ
വാട്‌സ്ആപ്പ് ചാറ്റുകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ എത്തുന്നു, ഇതാണ് വാട്‌സ്ആപ്പിന്റെ 'ഫേവറേറ്റ്‌സ്' ഫില്‍ട്ടര്‍ 
സുരക്ഷയാണ് പ്രധാനം!!! ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വീണ്ടും ഉറപ്പ് വരുത്താന്‍ വാട്‌സ്ആപ്പ്
ഇനി വാട്സാപ്പില്‍ നിന്ന് ടെലഗ്രാമിലേക്കും, ഐമെസേജിലേക്കും മെസ്സേജ് ചെയ്യാം; 'ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ്' സംവിധാനവുമായി വാട്സാപ്പ്
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എ.ഐ നിര്‍മിത ഇമേജുകളെ തിരിച്ചറിയാന്‍ പ്രത്യേകം ലേബല്‍ ചെയ്യും, അറിയിച്ച് മെറ്റ
ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? ഉടനടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍
ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും ഹിസ്റ്ററിയും ഇനി ഈസിയായി ഡിലീറ്റ് ചെയ്യാം, ഇനി അതും എളുപ്പം

Most Read

British Pathram Recommends