ഷെഫീല്‍ഡിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ ശോചനീയവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി. ഇതില്‍ ഭൂരിഭാഗവും നിരോധിത എക്സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയാണെന്നാണ് സൂചന. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഈയിനം നിരോധിച്ചിരുന്നു. കൂടാതെ ഉടമകള്‍ക്ക് ഇളവ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടിവന്നു.
സര്‍ക്കാരിന്റെ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസം പ്രചാരകര്‍ക്ക് അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ച ഷെഫീല്‍ഡില്‍ നായ വളര്‍ത്തല്‍ കേന്ദ്രം തങ്ങള്‍ കണ്ടെത്തിയതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. ഇന്‍ഫീല്‍ഡ് ലെയ്നിലെ അലോട്ട്മെന്റുകളില്‍ നായ്ക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള നായ്ക്കള്‍ അതീവ ശോചനീയാവസ്ഥയിലാണ് കഴിഞ്ഞിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പോലീസിനെ പിന്തുണയ്ക്കാന്‍ ഡോഗ് ലെജിസ്ലേഷന് ഓഫീസര്‍മാരും ആര്‍എസ്പിസിഎയും റെയ്ഡില്‍ പങ്കെടുത്തു. നിരോധനം നിലവില്‍ വന്നതിന് ശേഷം എക്സ്എല്‍ ബുള്ളികളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ എമ്മ ചെനി പറഞ്ഞു.പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇതേപ്പറ്റി് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തങ്ങളുമായി ബന്ധപ്പെടാനും പോലീസ് ആവശ്യപ്പെട്ടു.