വീണ്ടും പിരിച്ചുവിടലിന്റെ പാതയില്‍ ടെക് ഭീമനായ ഗൂഗിള്‍. ഇക്കുറി ഗൂഗിളില്‍ നിന്നും തങ്ങളുടെ 200 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ കോര്‍ ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
പതിവ് പോലെ ഇക്കുറിയും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് ഈ പിരിച്ചുവിടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോര്‍ ടീമുകളിലേക്ക് ഇന്ത്യയില്‍ നിന്നും മെക്സിക്കോയിയില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കോര്‍ യൂണിറ്റ്.
ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ടീമില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ തുടക്കം മുതല്‍ ആല്‍ഫബെറ്റ് അതിന്റെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഗൂഗിള്‍ ഈ ആഴ്ച ആദ്യം ഫ്ലട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമുകളില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു.