കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. പല പല വാര്‍ത്തകളാണ് ഇതിനോട് അനുബന്ധിച്ച് പുറത്ത് വരുന്നത്. ഇപ്പോഴിതാ തനിക്ക് ഹൃദയാഘാതം ഉണ്ടായതിന് കാരണം കോവിഡ് വാക്‌സിന്‍ ആണെന്ന് പറയുകയാണ് ബോളിവുഡ് താരം ശ്രേയസ് തല്‍പാഡെ.
പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും കോവിഡ് -19 വാക്‌സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടെന്നും നടന്‍ അടുത്തു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞത്.
'ഞാന്‍ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കല്‍ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കില്ല. കൊളസ്‌ട്രോള്‍ അല്‍പം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മര്‍ദ്ദമോയില്ല. പിന്നെ എങ്ങനെയെനിക്ക് ഹൃദയാഘാതം വരും? എന്താണ് അതിന് കാരണം?- താരം ചോദിക്കുന്നു.
കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയെ ഞാന്‍ തള്ളിക്കളയുന്നില്ല. കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു.ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കില്‍ വാക്‌സിന്റെ പാര്‍ശ്വഫലമോ ആയിരിക്കാം.കോവിഡ് വാക്‌സിനെക്കുറിച്ച് പ്രചരിക്കുന്നതില്‍ അല്‍പം സത്യമുണ്ടായിരിക്കണം. അതിനെ പൂര്‍ണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, നമ്മള്‍ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ല'- ശ്രേയസ് പറഞ്ഞു.