18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു, വിട പറയുന്നത് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനജീവിതം, വേര്‍പാടില്‍ വേദന അറിയിച്ചെത്തി നിരവധി താരങ്ങള്‍ >>> 'മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്, അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല, ഇപ്പോഴെല്ലാം അതിന്റെ ഭാഗമായി പോകുന്നു': ദിലീപ് >>> കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല >>> 'പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം': ശ്രേയസ് തല്‍പാഡെ >>> വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണു; ബര്‍ട്ടണില്‍ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 25 കാരിക്ക് അമ്മ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ജെറീന ജോര്‍ജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍ >>>
Home >> SPIRITUAL
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ 

സ്വന്തം ലേഖകൻ

Story Dated: 2024-04-24

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഈ ശനിയാഴ്ച രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ആണ് നടക്കുക.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ ഡോ. ടോം ഓലിക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തും.

രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, ട്രസ്റ്റി സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും.

ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റി ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരിക്കും. ഡോ. മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നരക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക.

More Latest News

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു, വിട പറയുന്നത് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനജീവിതം, വേര്‍പാടില്‍ വേദന അറിയിച്ചെത്തി നിരവധി താരങ്ങള്‍

ലോക സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ടൈറ്റാനിക്കിലെ എല്ലാവരും ശ്രദ്ധിച്ച വേഷമായിരുന്നു ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രം. ലോര്‍ഡ് ഓഫ് ദി റിങ്സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ നാടകത്തിലും ടെലിവിഷനിലും സിനിമയിലും വേഷമിട്ടു. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചുവെക്കുന്നത്.

'മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്, അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല, ഇപ്പോഴെല്ലാം അതിന്റെ ഭാഗമായി പോകുന്നു': ദിലീപ്

ജനപ്രിയനായകന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തീയറ്ററില്‍ മുന്നോട്ട് പോകുകയാണ്. നേരത്തെ എല്ലാ വെക്കേഷനും കളറാക്കാന്‍ ജനപ്രിയ താരത്തിന്റെ ഒരു കുടുംബ ചിത്രം എന്ന രീതിയില്‍ നിന്നും മാറിയിട്ട് കുറച്ച് വര്‍ഷമായി. ദിലീപ് ചിത്രങ്ങള്‍ ഈ അടുത്ത കാലത്താണ് വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നത്. വലിയൊരു തകര്‍ച്ചയില്‍ നിന്നും ദിലീപ് പ്രേക്ഷകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.  തങ്ങളുടെ പഴയ ദിലീപിനെ തിരിച്ചു കിട്ടിയെന്നാണ് പലരും പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം കണ്ട് അബിപ്രായം പറയുന്നത്. പക്ഷെ അപ്പോഴും താരത്തെയും സിനിമയെയും അടിച്ചു താഴ്ത്തുന്നവരും ഉണ്ട്. ഇതായിരുന്നില്ല ദിലീപ് എന്ന് സ്‌നേഹത്തോടെ പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ തനിക്കു നേരെ വരുന്ന സോഷ്യല്‍ മീഡിയ അറ്റാക്കിനെ കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് താരം.  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ബോഡി ഗാര്‍ഡ് എന്ന ചിത്രവുമായി പവി കെയര്‍ ടേക്കറിന് സാമ്യമുണ്ടെന്ന് പറയുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. 'ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്പെന്‍സ് മെയിന്റെയിന്‍ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകര്‍ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങള്‍ക്ക് അറിയാലോ.'- ദിലീപ് പറഞ്ഞു. സിനിമകള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമര്‍ശകരെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോടും ദിലീപ് പ്രതികരിച്ചു. 'ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടെന്ന്. അന്ന് സോഷ്യല്‍ മീഡിയയില്‍ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,'- ദിലീപ് പറഞ്ഞു. തന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നേക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

'പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം': ശ്രേയസ് തല്‍പാഡെ

കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. പല പല വാര്‍ത്തകളാണ് ഇതിനോട് അനുബന്ധിച്ച് പുറത്ത് വരുന്നത്. ഇപ്പോഴിതാ തനിക്ക് ഹൃദയാഘാതം ഉണ്ടായതിന് കാരണം കോവിഡ് വാക്‌സിന്‍ ആണെന്ന് പറയുകയാണ് ബോളിവുഡ് താരം ശ്രേയസ് തല്‍പാഡെ. പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും കോവിഡ് -19 വാക്‌സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടെന്നും നടന്‍ അടുത്തു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞത്. 'ഞാന്‍ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കല്‍ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കില്ല. കൊളസ്‌ട്രോള്‍ അല്‍പം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മര്‍ദ്ദമോയില്ല. പിന്നെ എങ്ങനെയെനിക്ക് ഹൃദയാഘാതം വരും? എന്താണ് അതിന് കാരണം?- താരം ചോദിക്കുന്നു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയെ ഞാന്‍ തള്ളിക്കളയുന്നില്ല. കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു.ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കില്‍ വാക്‌സിന്റെ പാര്‍ശ്വഫലമോ ആയിരിക്കാം.കോവിഡ് വാക്‌സിനെക്കുറിച്ച് പ്രചരിക്കുന്നതില്‍ അല്‍പം സത്യമുണ്ടായിരിക്കണം. അതിനെ പൂര്‍ണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, നമ്മള്‍ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ല'- ശ്രേയസ് പറഞ്ഞു.  

അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'

മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു. 18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന്‍ മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു.  പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല.  പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.   

മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!

കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീന്‍ സ്‌പേസിലാണ്. ഫോണിലും ടാബിലും ആയി വീഡിയോകള്‍ കണ്ട് കുട്ടികള്‍ ആ സ്‌ക്രീനിനുള്ളില്‍ ഒതുങ്ങി പോകുകയാണ്. ഈ ശീലത്തില്‍ നിന്നും കുട്ടികളെ പുറത്തേക്ക് കൊണ്ട് വരാന്‍ മതാപിതാക്കള്‍ പലരീതിയില്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ ശ്രമിച്ച ഒരു ദമ്പതികള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മകളെ സ്‌ക്രീന്‍ ടൈമില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരാന്‍ അവര്‍ ചെയ്ത കാര്യം പക്ഷെ അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. മകള്‍ക്കൊപ്പം കളിക്കാന്‍ ഒരു നായയെ സമ്മാനിച്ച മാതാപിതാക്കള്‍ക്കാണ് പണികിട്ടിയത്.  മകള്‍ക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു മാതാപിതാക്കള്‍. മാതാപിതാക്കള്‍ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തില്‍ കൂട്ടായി. പക്ഷെ പിന്നീട് മൊബൈല്‍ കാണല്‍ രണ്ടുപേരും ഒരുമിച്ചാക്കി. ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇവര്‍. ഇപ്പോള്‍ മകള്‍ ഫോണ്‍ അല്‍പ്പ സമയം മാറ്റിവെച്ചാലും നായ്ക്കുട്ടിയ്ക്ക് ഫോണ്‍ നിര്‍ബന്ധമാണത്രേ. മകള്‍ക്കൊപ്പം നായക്കുട്ടി ഐ പാഡില്‍ നോക്കിയിരിക്കുന്നതിന്റെ ഒരു വീഡിയോ ഈ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലാണ്. നിലത്ത് തറയില്‍ കിടന്ന് ഇരുവരും ഒരുമിച്ച് വീഡിയോ കാണുന്ന രസകരമായ ദൃശ്യങ്ങളാണ് ഇത്. സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ അവളെ സഹായിക്കുമെന്ന് കരുതി സമ്മാനിച്ചതാണ്. നോക്കൂ ഇപ്പോള്‍ രണ്ടാളും ഒരുമിച്ചാണ് കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. രസകരമായ വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത് പെര്‍ഫക്റ്റ് പാര്‍ട്നേഴ്സ് എന്നാണ്. വീഡിയോയ്ക്ക് താഴെ കുട്ടികളുടെ വര്‍ദ്ധിച്ചു വരുന്ന സ്‌ക്രീന്‍ ടൈംമിനെക്കുറിച്ച് ആശങ്കപ്പെട്ടവരും നിരവധിയാണ്.

Other News in this category

  • ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും
  • ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും
  • പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും
  • സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ
  • ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു
  • ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും
  • അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും
  • ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ
  • Most Read

    British Pathram Recommends