'ഓരോന്നിന്നും അതിന്റേതായ സമയമുണ്ട് ദാസാ എന്ന്' ലാലേട്ടന് ഒരു സിനിമയില്‍ പറയുന്നതില്‍ വലിയൊരു സത്യമുണ്ട്. എന്നാല്‍ ആ സമയം തെറ്റിച്ച് ഒരു പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയാണ് ഒരു പാസ്റ്റര്‍. അതും ആ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണാനന്തരചടങ്ങ് നടക്കുമ്പോള്‍ തന്നെ.
സൗത്ത് ആഫ്രിക്കയിലെ ഒരു പാസ്റ്ററാണ് ഒരു പെണ്‍കുട്ടിയോട് ഇത്തരം പ്രവര്‍ത്തി നടത്തുന്നത്. സംഭവം ഇങ്ങനെ, ഒരു വ്യക്തിയുടെ മരണാനന്തര ചടങ്ങാണ് നടക്കുന്നത്. എല്ലാവരും അതിനു ചുറ്റും ഇരിക്കുമ്പോള്‍ ഒരു പാസ്റ്റര്‍ ശവപ്പെട്ടിക്കടുത്ത് തന്നെ ഇരിക്കുന്ന പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കുമോ എന്ന് മുട്ടു കുത്തി നിന്ന് മോതിരം നീട്ടിയ ശേഷം ചോദിക്കുന്നുണ്ട്. ആ പെണ്‍കുട്ടി മരണപ്പെട്ട വ്യക്തിയുടെ മകളാണ്. ഈ കാഴ്ച കണ്ട് എല്ലാവരും അമ്പരന്ന് നില്ക്കുന്നതും വീഡിയോയില്‍ കാണാം.
പാസ്റ്ററുടെ ചോദ്യം പെണ്‍കുട്ടിയെ ഒരുപാട് കരയിക്കുന്നുണ്ട്. ചിലപ്പോള്‍ ആ സന്ദര്‍ഭമാകാം അവളെ കണ്ണീരണയിക്കുന്നത്. കണ്ണുനീര് തുടച്ച ശേഷം അവള് അയാള്‍ക്കു നേരെ കൈനീട്ടുന്നതും കാണാം. 'ശവസംസ്കാരചടങ്ങില്‍ തന്നെ മരിച്ചയാളുടെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു' എന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ പുറംലോകത്ത് എത്തിയിരിക്കുന്നത്.
വീഡിയോ കണ്ട് നിരവധിപ്പേരാണ് സോഷ്യല്‍മീഡിയയില്‍ ഇയാളെ വിമര്‍ശിക്കുന്നത്. M.Mojela ടിക് ടോക്കില്‍ പങ്കിട്ട ഒരു വീഡിയോയാണിത്. എന്നാല്‍ വിമര്ശിക്കുന്നവര്ക്കിയില് നിന്നും ഒരാളെഴുതിയ കമന്റാണ് വ്യത്യസ്തമാകുന്നത്. 'അയാളത് അവളുടെ മരിച്ചുപോയ പിതാവിന്റെ മുന്നില്‍ വച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച് കാണും. അത് ആഴത്തില്‍ ആത്മീയതയുള്ള ആളുകള്‍ക്ക് തിരിച്ചറിയാനാവും. അതിലൊരു തെറ്റുമില്ല' എന്ന കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം നെഗറ്റീവ് ചിന്തകളില്‍ പോസിറ്റീവ് ആയി ചിന്തിക്കുന്നവരും ഉണ്ടല്ലോ...