ഫാഷന്‍ ലോകത്തെ മാറ്റങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സംഭവിക്കുന്നത്. എന്നാല്‍ അതില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ പലര്‍ക്കും പിടികിട്ടി എന്ന് പോലും അറിയില്ല. ഒട്ടും മാച്ചിങ് അല്ലാത്തവ പോലും മാച്ചാങ്ങുന്നതാണ് ഫാഷനിലെ ട്രെന്റ് എന്നത്.
ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ഞെട്ടിക്കുന്ന ട്രെന്റ് ഒരു ഷൂവാണ്. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ ആണ് താരം. ഈ ട്രെന്റ് കണ്ടാല്‍ ഉറപ്പായും ഞെട്ടിയിരിക്കും. ഇതു കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മനസ്സില്‍ തോന്നുന്നത് ഇത്രയും ബോറായ വൃത്തിക്കെട്ട ഷൂസ് കണ്ടിട്ടില്ലെന്നാണ്. ബെന്സിയാഗയ്ക്ക് ഇത്ര ഫാഷന്‍സ് സെന്‍സ് ഇല്ലാതെ പോയോ എന്നും പലരും ചോദിച്ചു. പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
പാരീസ് സ്നിക്കേഴ്സ് എന്നാണ് പുതിയ കളക്ഷന്റെ പേര് വളരെയേറെ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷന്‍ ഒരുക്കിയിട്ടുള്ളത്. 100 ജോഡി ഷൂസ് ആണ് വില്‍പ്പനയ്ക്ക് എത്തുക.625 അമേരിക്കന്‍ ഡോളര്‍(ഇന്ത്യന്‍ രൂപയില്‍ 48,000) ആണ് വില. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് കളക്ഷന്റെ വില്‍പ്പന. ബ്രാന്‍ഡിന്റെ ക്യാമ്പയിന് ആണ് കമ്പനി ഷൂ വില്‍പ്പനയിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം.