വീട്ടില്‍ ഒരു പാമ്പിനെ കണ്ടാല്‍ ആകെ പരിഭ്രാന്തരാകുന്ന നമ്മള് സഞ്ചരിക്കുന്ന വാഹനത്തിലോ മറ്റോ പാമ്പിനെ കണ്ടാല്‍ എന്ത് ചെയ്യും? അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ എയര്‍ ഏഷ്യ വിമാനത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാമ്പ് കയറിയത് എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു.
യാത്രക്കാരെല്ലാം കയറി പറന്നുയര്‍ന്ന വിമാനത്തില്‍ അപ്രതീക്ഷിതമായിട്ടാണ് യാത്രക്കാര്‍ പാമ്പിനെ കാണുന്നത്. വിമാനത്തിന്റെ ലഗേജ് കംപാര്‍ട്ട്മെന്റില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. യാത്രക്കിടെ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് തവൌയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് പാമ്പിനെ കണ്ടത്. ക്വാലാംപൂരില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെയുള്ള കുച്ചിംഗിലാണ് വിമാനം നിലത്തിറക്കിയത്. എന്തായാലും വിമാനത്തില്‍ പാമ്പിനെ കണ്ട ഞെട്ടലിലാണ് എല്ലാവരും.