മനുഷ്യരെ പോലെ തന്നെ മൃഗങ്ങള്‍ക്കും സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയും. അതുപോലെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചരിക്കുന്നത്.
ഒരു മതിലിന് അപ്പുറവും ഇപ്പുറവും നിന്നാണ് പൂച്ചകള്‍ സ്നേഹം പ്രകടിപ്പിക്കുന്നത്. വീഡിയോയില്‍ പൂച്ചകളുടെ റൊമാന്‍സ് ഇങ്ങനെ: ഫ്ളാറ്റിലെ മതിലിനപ്പുറമുള്ള അയല്‍ക്കാരിയായ പൂച്ചയെ എത്തിവലിഞ്ഞ് കയറി നിന്നാണ് ഇപ്പുറത്തെ വീട്ടിലെ പൂച്ച വിളിക്കുന്നത്. വിളി കേട്ട് അപ്പുറത്തെ പുച്ച വരുന്നു. വന്ന പാടെ പൂച്ച ഒരു ഉമ്മ കൊടുക്കുന്നതാണ് വീഡിയോയില്‍.
എന്നാല്‍ തന്റെ സ്വകാര്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഉടമസ്ഥനോട് അയല്‍ക്കാരിയായ പൂച്ച ഒന്ന് ക്ഷുഭിതയാകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്തൊക്കെയാണെങ്കിലും സംഭവം ഇന്ത്യയില്‍ ഒന്നുമല്ല. വിദേശത്തുള്ള പൂച്ചകളുടെ പ്രണയമാണിത്.
ഇരുവരുടെയും പ്രണയ നിമിഷങ്ങള്‍ ഉടമസ്ഥന് ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ആ സ്നേഹബന്ധത്തില്‍ ലയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.