18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍ >>> ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ? >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ >>> ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും >>> എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി >>>
Home >> HEALTH
കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു, മരണപ്പെട്ട സഹോദരന് ഷിഗെല്ലയാണോ എന്നറിയാന്‍ വിശദപരിശോധന നടത്തുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-02-02

കൊല്ലം : കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പറവൂര്‍ സ്വദേശിയായ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാലുവയസ്സുകാരന്റെ സഹോദരന്‍ മരണപ്പെട്ടിരുന്നു. അഞ്ച് വയസ്സുകാരനായ കുട്ടി മരിച്ചത് ഷിഗെല്ലയെ തുടര്‍ന്നാണോ എന്നറിയാന്‍ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്.

പരവൂര്‍ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. കോട്ടപ്പുറം ഗവ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍വെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പരവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ഒപ്പം ചികിത്സയിലുണ്ട്. പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടിക്ക് വിദഗ്ധചികിത്സയെ തുടര്‍ന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.

More Latest News

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ ഭാരവാഹികള്‍. പ്രസ്റ്റണിലും അതിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈമ പ്രെസ്റ്റ ആരംഭിക്കുന്നത്. സന്തോഷ് ചാക്കോയുടെ പ്രസിഡന്റായി സാംസ്‌കാരിക കൈമാറ്റം സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ഫ്‌ളാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. സൈമയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഇവരാണ്. സന്തോഷ് ചാക്കോ പ്രസിഡന്റ് സൈമ പ്രെസ്റ്റണ്‍, ബിനുമോന്‍ ജോയ് കമ്മറ്റി മെമ്പര്‍ , മിസ്റ്റര്‍ മുരളി നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ അനീഷ് വി. ഹരിഹരന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിധിന്‍ ടി. എന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിഖില്‍ ജോസ് പ്ലാതിങ്കല്‍ എക്‌സ് കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, ഡോ. വിഷ്ണു നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ ബേസില്‍ ബിജു കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍. എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ ഓരോ അംഗവും അവരുടെ പ്രവര്‍ത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകള്‍ അഭിനിവേശം എന്നിവ സൈമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിദ്ധ്യം കൊണ്ടു വരുന്നു. ഇത് സൗത്ത ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും വളരെ അധികം സംഭാവന ചെയ്യും. സൈമ പ്രെസ്റ്റണിന്റെ പ്രസിഡന്റ് സന്തോഷ് ചാക്കോ സ്വന്തം നാട്ടില്‍ നിന്ന് അകന്നിരിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതിലും അസോസിയേഷന്‍ വഹിക്കാന്‍ പറ്റുന്ന പങ്ക് വളരെ അധികമാണെന്ന് അഭിപ്രായപ്രെട്ടു. ''എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കികൊണ്ട് ആവശ്യമുള്ളവര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയും സഹായം നല്‍കുകയും ചെയ്യുക എന്നതാണ് സൈമെയിലൂടെ ഞങ്ങളുടെ ലക്ഷ്യം'' എന്ന് അദ്ദേഹം പ്രസ്താവിച്ചു സൈമ പ്രെസ്റ്റണിന്റെ രൂപീകരണം കമ്മ്യൂണിറ്റിയുടെ ഐക്യദാര്‍ഢ്യത്തിലേക്കും സമൃദ്ധയിലേക്കുമുള്ള യാത്രയിലെ ഒരു സുപ്രധാന നിമനിഷത്തെ അടയാളപ്പെടുത്തുന്നു. പ്രെസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ മലയാളികളെയും ഈ മഹത്തായ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ സൈമാ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.  

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു.  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്ഥലത്തിന്റെ വിലാസം:POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോസ് കുര്യാക്കോസ് 07414 747573മിലി തോമസ് 07877 824673മെല്‍വിന്‍ 07546112573  

എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് വീണ്ടും ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ് യുവതി പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി അവിവാഹിതയാണ്. മറ്റ് ആറു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നല്‍കിയിരുന്നത്. ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്. ഉടന്‍ തന്നെ വിവരം എറണാകുളം നോര്‍ത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലക്കാരിയായ യുവതി കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം

കോവിഡിന് ശേഷം സുപരിചിതമായ ഒരു ജോലി രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. ഓഫീസില്‍ നേരിട്ട് പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയാണിത്. വീട്ടിലിരുന്ന് സ്വസ്തമായി ജോലി ചെയ്യാമെന്നതും ഓഫീസിലേക്ക് ദിവസേനെയുള്ള പോക്കും വരവും വേണ്ടെന്ന് വയ്ക്കാമെന്നതുമൊക്കെ ഈ ജോലിയുടെ ഗുണം തന്നെയാണ്. പക്ഷെ സ്ഥിരമായി ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലി ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് പറയുന്നത്.   ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. 50000 പേരിലാണ് ഈ പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്. 6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍ 

തലശ്ശേരി : കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി സീനിയര്‍ ക്രിക്കറ്റ് താരം അലീന സുരേന്ദ്രന്റെ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ അത്ഭുതമാകുകയാണ്.  അലീന സുരേന്ദ്രന്റെ പറക്കും ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. നെസ്റ്റ് കണ്‍സ്ട്രഷന്‍സും ഓഫറി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. 10 മീറ്ററോളം ഓടിയ ശേഷം തകര്‍പ്പന്‍ ഒരു ഡൈവിലൂടെ അലീന പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സര്‍വാനി, ആശ ശോഭന തുടങ്ങിയവര്‍ അലീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മലയാളി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇടുക്കി അടിമാലി സ്വദേശിനിയാണ് അലീന. ഇടംകൈ ബാറ്ററായ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം വനിതാ ഐപിഎല്‍ ആണ്. അതുവഴി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്താനും 23കാരിയായ താരം ലക്ഷ്യമിടുന്നു.  

Other News in this category

  • ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം
  • കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചു, ആരോപണവുമായി കുടുംബം
  • വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
  • കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി
  • ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു
  • കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക
  • സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക
  • എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം
  • 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
  • Most Read

    British Pathram Recommends