18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : 'ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്, എന്റെ കുടുംബത്തെ പറയരുത്' പലവിധ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിഗ്‌ബോസ് താരം അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി >>> 'നരേന്ദ്രമോദിയാവാന്‍ ഞാനില്ല, എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും, അതിന് കാരണം ഉണ്ട്' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ സത്യരാജ് >>> 'ഗജനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അമീര്‍ ഖാന് പകരം ആദ്യം നിര്‍ദ്ദേശിച്ചത് സല്‍മാന്‍ ഖാനെ, പക്ഷെ വേണ്ടെന്ന് വയ്ക്കാന്‍ കാരണം ഇതായിരുന്നു' വെളിപ്പെടുത്തി നടന്‍ പ്രദീപ് റാവത്ത് >>> യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ് >>> യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ് >>>
Home >> HEALTH
കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക

സ്വന്തം ലേഖകൻ

Story Dated: 2024-04-30

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം എന്ന് വെൡപ്പെടുത്തലുമായി യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക. കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ശരിവക്കുകയായിരുന്നു അസ്ട്രാസെനക. 

രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്‌സീന്‍ എടുത്തവരില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓക്‌സഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിച്ച അസ്ട്രാസെനക വാക്‌സീന്‍ സ്വീകരിച്ചവരില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിരവധിപ്പേര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്.

ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിര്‍ത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വ്യാപകമായി നല്‍കിയത്. ഇന്ത്യയില്‍ ഈ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

More Latest News

'ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്, എന്റെ കുടുംബത്തെ പറയരുത്' പലവിധ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിഗ്‌ബോസ് താരം അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി

ബിഗ്‌ബോസ് ആറില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് അപ്‌സര. ഏത് ടാസ്‌ക്കും നല്ല രീതിയില്‍ ചെയ്യുന്ന, നന്നായി സംസാരിക്കാന്‍ കഴിവുള്ള അപ്‌സര വിജയി ആകും എന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്.  പക്ഷെ കഴിഞ്ഞ ദിവസത്തെ ഫാമിലി ടാസ്‌കിന് ശേഷം നിരവധി വിമര്‍ശനങ്ങളാണ് ഈ കുടുംബത്തിന് നേരെ വരുന്നത്. അപ്‌സരയുടെ അമ്മയും അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബിയും ആണ് ഷോയിലേക്ക് സര്‍പ്രൈസായി എത്തിയത്. എന്നാല്‍ ഈ കുടുംബത്തെ കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റായി പറയുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിപ്പ് എഴുതിയിരിക്കുകയാണ് ആല്‍ബി. പോസ്റ്റ് ഇങ്ങനെ:''ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്. കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി ബിഗ്ഗ് ബോസ്സ് ഹൗസില്‍ ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണ്. ഞങ്ങളും അപ്‌സരയും ഫേക്കാണ്, ഇതു ഫേക്ക് ഫാമിലിയാണ് എന്ന തരത്തില്‍ പലവിധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു... അതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഈ പോസ്റ്റിട്ടവര്‍ക്കും, കമന്റിട്ടവര്‍ക്കും ഫാമിലി ഉണ്ടാവില്ലേ....നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ മറ്റുള്ളവര്‍ പറഞ്ഞാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാവുക. അതേ വിഷമം തന്നെയാണ് ഞങ്ങള്‍ക്കും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം....എന്റെ ഒരപേക്ഷയാണ്....ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് ഞങ്ങള്‍ ഫോക്കാണെന്ന് പലരും പറയുന്നത് എന്നതാണ് സത്യം. അല്ലാത്തവരോടും പറയട്ടെ, ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ നേരിട്ടറിയാത്ത നിങ്ങള്‍ കുടുംബത്തെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്.... പ്ലീസ്...എന്റെ കുടുംബത്തെ പറയരുത്....'' എന്നാണ് ആല്‍ബി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിനു താഴെ ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും നിരവധി കമന്റുകള്‍ ഇടുന്നുണ്ട്. 'അപ്സരയും ആല്‍ബിയും എന്താണെന്ന് നിങ്ങളെ അറിയുന്നവര്‍ക്ക് അറിയാം. ബിഗ് ബോസിലേക്ക് ആല്‍ബി വന്നപ്പോള്‍ തന്നെ നിങ്ങള്‍ തമ്മിലുള്ള സ്നേഹവും ഐക്യവും എത്രത്തോളമുണ്ടെന്ന് മനസിലായി. അത് ഫേക്ക് ആണെന്ന് പറയുന്നവര്‍ ശരിക്കും കുടുംബബന്ധമെന്തെന്ന് അറിയാത്തവര്‍ മാത്രമായിരിക്കും. പറയുന്നവര്‍ പറഞ്ഞോട്ടെ നിങ്ങള്‍ കാര്യം ആക്കേണ്ടതില്ല. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്നെപോലെ നിങ്ങളെ സ്നേഹിക്കുന്നവര്‍ എത്രയോ പേരുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിഷമിക്കരുത്' ആരാധകര്‍ ആല്‍ബിയോടും അപ്സരയോടുമായി കമന്റുകളിലൂടെ ആരാധകര്‍ കുറിക്കുന്നു.

'നരേന്ദ്രമോദിയാവാന്‍ ഞാനില്ല, എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും, അതിന് കാരണം ഉണ്ട്' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ സത്യരാജ്

കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട വലിയൊരു വാര്‍ത്തയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ജീവിതം സിനിമയാകുന്നു എന്ന്. ചിത്രത്തില്‍ മോദിയാകാന്‍ സത്യരാജ് തയ്യാറെടുക്കുന്നു എന്നും വാര്‍ത്തയില്‍ പറയുകയുണ്ടായി. പ്രമുഖ അനലിസ്റ്റ് രമേശ് ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. സത്യരാജാണ് നരേന്ദ്രമോദിയായി എത്തുന്നതെന്നും മറ്റ് വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു രമേശ് ബാലയുടെ എക്‌സ് പോസ്റ്റ്.  പക്ഷെ ഈ വാര്‍ത്തയോട് പ്രതികരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് നടന്‍ സത്യരാജ്. 'ഒടുക്കം ദിനമലര്‍'എന്ന തമിഴ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് നടന്‍. 'മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചെന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിര്‍മിക്കും എന്നായിരുന്നു. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അതുപോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും '-സത്യരാജ് പ്രതികരിച്ചു. 2019ല്‍ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. 'പിഎം നരേന്ദ്രമോദി' എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമംഗ് കുമാറായിരുന്നു. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേര്‍ന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു.  

'ഗജനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അമീര്‍ ഖാന് പകരം ആദ്യം നിര്‍ദ്ദേശിച്ചത് സല്‍മാന്‍ ഖാനെ, പക്ഷെ വേണ്ടെന്ന് വയ്ക്കാന്‍ കാരണം ഇതായിരുന്നു' വെളിപ്പെടുത്തി നടന്‍ പ്രദീപ് റാവത്ത്

തമിഴില്‍ വലിയൊരു ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ഗജനി. മകച്ച ഒരു കഥ പറഞ്ഞ ചിത്രത്തില്‍ സൂര്യയും അസിനുമായിരുന്നു പ്രധാന താരങ്ങള്‍. തമിഴിലെ വിജയത്തിന് ശേഷം ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ഇപ്പോഴിതാ റീമേക്ക് ചെയ്തപ്പോള്‍ ചിത്രത്തില്‍ നായകനായി അമീര്‍ ഖാന്‍ എത്തിയ സംഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ പ്രദീപ് റാവത്ത്. ചലച്ചിത്ര നിരൂപകനും റേഡിയോ അവതാരകനുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഗജനിയിലെ വില്ലന്‍ വേഷത്തില്‍ എത്തിയ പ്രദീപ് റാവത്ത് ആ വേഷം വളരെ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിരുന്നു. ഗജനി തമിഴില്‍ റിലീസ് ചെയ്തപ്പോള്‍ സൂപ്പര്‍ ഹി?റ്റായിരുന്നു. അതിനുശേഷം സംവിധായകന്‍ എ ആര്‍ മുരുകദോസ് തന്നോട് സംസാരിച്ചെന്നാണ് അപ്പോള്‍ പറഞ്ഞ കാര്യങ്ങളുമാണ് പ്രദീപ് റാവത്ത് പറയുന്നത്. 'മുരുകദോസ് ഗജനി ഹിന്ദിയിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.നായകനായി ആരെ കാസ്റ്റ് ചെയ്യാമെന്ന് മുരുക ദോസ് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് ചിന്തിച്ചു. പക്ഷെ സല്‍മാന് പെട്ടന്ന് ദേഷ്യം വരും. മുരുക ദോസിന് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാന്‍ അറിയില്ല. അമീര്‍ ഖാനാണ് ഉചിതമെന്ന് എനിക്ക് തോന്നി. അമീറിന് പെട്ടന്നൊന്നും ദേഷ്യം വരില്ല. എല്ലാവരോടും നന്നായി പെരുമാറും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അമീര്‍ ആരോടും ദേഷ്യപ്പെടുന്നതോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കണ്ടിട്ടില്ല. അതുകൊണ്ടാണ് സല്‍മാന്‍ ഖാന് പകരം ഞാന്‍ അമീറിനെ നിര്‍ദ്ദേശിച്ചത്'- താരം പറഞ്ഞു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനിടെ അമീര്‍ ഖാന് പരിക്കേറ്റ സംഭവത്തെക്കുറിച്ചും പ്രതീപ് റാവത്ത് പറഞ്ഞു. ഗജനിയില്‍ അമീര്‍ ഖാന്‍ സഞ്ചയ് സിംഘാനിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായികയായി എത്തിയത് അസിനായിരുന്നു. 65 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ഗജനിയില്‍ ജിയാ ഖാന്‍, സുനില്‍ ഗ്രോവര്‍, സോണാല്‍ സെഹ്ഗാള്‍, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്

യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളില്‍ ഒന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. പക്ഷെ ഇവിടെ കഴിഞ്ഞിടയ്ക്ക് നടന്ന ഒരു സംഭവം കേട്ടവരെല്ലാം വളരെ വിചിത്രമെന്ന് പറയുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആണ് ഇവിടെ നടന്ന സംഭവത്തെ കുറിച്ച് ഒരു പോസ്റ്റ് വന്നത്.  ഇവിടെ ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് പാക്കറ്റിലെ ചോക്ലേറ്റ് കഴിച്ചത് മുതലാണ് സംഭവം ആരംഭിക്കുന്നത്. പക്ഷെ ഇതോടെ കഴിച്ച ജോലിക്കാരെല്ലാം വളരെ വിചിത്രമായ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. അതിന് കാരണം കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് ആയിരുന്നു ഇവര്‍ കഴിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ. ഒരു സ്റ്റാഫ് അംഗം ഇതേ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''ഞാന്‍ ഓഫീസിലെത്തുമ്പോള്‍ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലര്‍ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവര്‍ക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാര്‍ തന്നതെങ്കില്‍, ഞാന്‍ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു'' എന്നാണ്. റോയല്‍ മെയില്‍ വക്താവ് റെഡ്ഡിറ്റില്‍ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകള്‍ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോള്‍ ചില പാക്കേജുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. അതില്‍ നിന്നും വീഴുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍, സത്യസന്ധനായ അക്കൗണ്ട് ഉടമ ചെയ്തത് ഇങ്ങനെ, സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ഒറ്റ രാത്രിയില്‍ അക്കൗണ്ടില്‍ പണം വന്ന് കൂടുകയും നിങ്ങള്‍ പണക്കാരനാവുകയും ചെയ്താല്‍ എന്തായിരിക്കും ചെയ്യുക? അപ്രതീക്ഷിതമായ സൗഭാഗ്യത്തില്‍ നിങ്ങള്‍ സന്തോഷിച്ച് ആ പണം കൈക്കലാക്കാന്‍ ശ്രമിക്കുമോ? എന്നാല്‍ ഈ യുവാവ് ചെയ്തത് ഇത്തരത്തില്‍ ഒരു കാര്യമാണ്. യുപിയിലെ ബദോഹി സ്വദേശിയായ ഭാനുപ്രകാശിന് ആണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഒരു രാത്രിയില്‍ വളരെ അപ്രതീക്ഷിതമായാണ് ഭാനുപ്രകാശിന് സംഭവിച്ചത്. 9,900 കോടി രൂപ അക്കൗണ്ടില്‍ എത്തിയത്. ഇതറിഞ്ഞതും ഇദ്ദേഹത്തിന്റെ ബോധം പോയില്ല, കണ്ണ് മഞ്ഞളിച്ചില്ല. ബറോഡ യുപി ബാങ്ക് അക്കൗണ്ടിലാണ് എന്നാല്‍ മനോനില വിണ്ടെടുത്ത് വിവരം ഭാനുപ്രകാശ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. പരിശോധനയില്‍ ബാങ്കിന്റെ സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പണം അബദ്ധത്തില്‍ ഭാനുപ്രകാശിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് വിശദീകരണം. പിന്നീട് ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ രോഹിത് ഗൗതം ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അക്കൗണ്ട് ഉടമയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്നും സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും അ?ദ്ദേഹം വ്യക്തമാക്കി. നേരത്തെ ചെന്നൈയിലും 753 കോടി രൂപ ഒരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് വാര്‍ത്തയായിരുന്നു.

Other News in this category

  • പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍
  • നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഐസിഎംആര്‍ 
  • നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം
  • ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!!
  • കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
  • ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
  • മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ
  • കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
  • ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും
  • സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം
  • Most Read

    British Pathram Recommends