തലശ്ശേരി : കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന് സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി സീനിയര്‍ ക്രിക്കറ്റ് താരം അലീന സുരേന്ദ്രന്റെ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ അത്ഭുതമാകുകയാണ്.
അലീന സുരേന്ദ്രന്റെ പറക്കും ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. നെസ്റ്റ് കണ്‍സ്ട്രഷന്‍സും ഓഫറി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. 10 മീറ്ററോളം ഓടിയ ശേഷം തകര്‍പ്പന്‍ ഒരു ഡൈവിലൂടെ അലീന പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സര്‍വാനി, ആശ ശോഭന തുടങ്ങിയവര്‍ അലീനയെ അഭിനന്ദിച്ച് രംഗത്തെത്തി.
മലയാളി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇടുക്കി അടിമാലി സ്വദേശിനിയാണ് അലീന. ഇടംകൈ ബാറ്ററായ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം വനിതാ ഐപിഎല്‍ ആണ്. അതുവഴി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്താനും 23കാരിയായ താരം ലക്ഷ്യമിടുന്നു.