കോവിഡിന് ശേഷം സുപരിചിതമായ ഒരു ജോലി രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. ഓഫീസില്‍ നേരിട്ട് പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയാണിത്. വീട്ടിലിരുന്ന് സ്വസ്തമായി ജോലി ചെയ്യാമെന്നതും ഓഫീസിലേക്ക് ദിവസേനെയുള്ള പോക്കും വരവും വേണ്ടെന്ന് വയ്ക്കാമെന്നതുമൊക്കെ ഈ ജോലിയുടെ ഗുണം തന്നെയാണ്. പക്ഷെ സ്ഥിരമായി ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലി ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് പറയുന്നത്.
ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. 50000 പേരിലാണ് ഈ പഠനം നടത്തിയത്.
ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്.
6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.