18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!! >>> ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും >>> മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍ >>> ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ? >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ >>>
Home >> HEALTH
ആരുമായും ഇതുവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല, പക്ഷെ വിവാഹപൂര്‍വ്വ ആരോഗ്യ പരിശോധനയില്‍ യുവതി എയ്ഡ്‌സ് ബാധിതയാണെന്ന് കണ്ടെത്തി

സ്വന്തം ലേഖകൻ

Story Dated: 2024-02-01

കുവൈത്ത് സ്വദേശിയായ യുവതിയുടെ മെഡിക്കല്‍ ഫലം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ആരുമായും ഇതുവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത യുവതിക്ക് എയ്ഡ്‌സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

വിവാഹപൂര്‍വ്വ ആരോഗ്യ പരിശോധനയില്‍ എയ്ഡ്സ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. യുവതിയെ പരിശോധിച്ച കുവൈത്തിലെ ഒരു ഡോക്ടര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ സംഭവം പുറത്തുവിട്ടത്. ഒരാളും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത യുവതി തനിക്ക് എയ്ഡ്സ് ആണെന്ന മെഡിക്കല്‍ ഫലം വിശ്വസിച്ചില്ല.

ഏറെ ഞെട്ടലോടെയാണ് അവര്‍ അത് കേട്ടത്. അതിനാല്‍ തന്നെ ഒന്ന് കൂടി പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ രണ്ടാമത്തെ പരിശോധനയിലും അതേ ഫലം തന്നെയാണ് വന്നത്. 

എയ്ഡ്സ് ബാധിതയാണ് എന്ന വിവരം അറിയിക്കാന്‍ നിരവധി ഡോക്ടര്‍മാരാണ് പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. കൗണ്‍സെലിംഗ് നല്‍കുകയായിരുന്നു ലക്ഷ്യം. ചര്‍മ്മ സംരക്ഷണത്തിന് വേണ്ടിയുള്ള പ്ലാസ്മ കുത്തിവെപ്പിലൂടെയാണ് പെണ്‍കുട്ടിക്ക് എയ്ഡ്സ് ബാധിച്ചത് എന്നാണ് അനുമാനിക്കുന്നത്.

More Latest News

മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!

കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീന്‍ സ്‌പേസിലാണ്. ഫോണിലും ടാബിലും ആയി വീഡിയോകള്‍ കണ്ട് കുട്ടികള്‍ ആ സ്‌ക്രീനിനുള്ളില്‍ ഒതുങ്ങി പോകുകയാണ്. ഈ ശീലത്തില്‍ നിന്നും കുട്ടികളെ പുറത്തേക്ക് കൊണ്ട് വരാന്‍ മതാപിതാക്കള്‍ പലരീതിയില്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ ശ്രമിച്ച ഒരു ദമ്പതികള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മകളെ സ്‌ക്രീന്‍ ടൈമില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരാന്‍ അവര്‍ ചെയ്ത കാര്യം പക്ഷെ അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. മകള്‍ക്കൊപ്പം കളിക്കാന്‍ ഒരു നായയെ സമ്മാനിച്ച മാതാപിതാക്കള്‍ക്കാണ് പണികിട്ടിയത്.  മകള്‍ക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു മാതാപിതാക്കള്‍. മാതാപിതാക്കള്‍ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തില്‍ കൂട്ടായി. പക്ഷെ പിന്നീട് മൊബൈല്‍ കാണല്‍ രണ്ടുപേരും ഒരുമിച്ചാക്കി. ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇവര്‍. ഇപ്പോള്‍ മകള്‍ ഫോണ്‍ അല്‍പ്പ സമയം മാറ്റിവെച്ചാലും നായ്ക്കുട്ടിയ്ക്ക് ഫോണ്‍ നിര്‍ബന്ധമാണത്രേ. മകള്‍ക്കൊപ്പം നായക്കുട്ടി ഐ പാഡില്‍ നോക്കിയിരിക്കുന്നതിന്റെ ഒരു വീഡിയോ ഈ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലാണ്. നിലത്ത് തറയില്‍ കിടന്ന് ഇരുവരും ഒരുമിച്ച് വീഡിയോ കാണുന്ന രസകരമായ ദൃശ്യങ്ങളാണ് ഇത്. സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ അവളെ സഹായിക്കുമെന്ന് കരുതി സമ്മാനിച്ചതാണ്. നോക്കൂ ഇപ്പോള്‍ രണ്ടാളും ഒരുമിച്ചാണ് കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. രസകരമായ വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത് പെര്‍ഫക്റ്റ് പാര്‍ട്നേഴ്സ് എന്നാണ്. വീഡിയോയ്ക്ക് താഴെ കുട്ടികളുടെ വര്‍ദ്ധിച്ചു വരുന്ന സ്‌ക്രീന്‍ ടൈംമിനെക്കുറിച്ച് ആശങ്കപ്പെട്ടവരും നിരവധിയാണ്.

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് 'അക്ഷരവേദി'ക്ക് ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ യുകെ ലേഖകനുമായ റ്റിജോ ജോര്‍ജ്ജ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്‍ നിധീഷ് സോമന്‍ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. കുറച്ച് കാലങ്ങളായിട്ട് നിര്‍ത്തി വെച്ചിരുന്ന മലയാളം ക്ലാസുകള്‍ വീണ്ടും പുനരാരംഭിക്കുക വഴി ലിവര്‍പൂളില്‍ പുതിയതായിട്ട് എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ മലയാളി കുടുംബാംഗങ്ങള്‍ക്കും ഇതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും എന്ന് ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. വിപിന്‍ വര്‍ഗീസ് റാണി ജേക്കബ്, സണ്ണി ജേക്കബ് എന്നിവര്‍ മലയാളം ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യും.  

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ ഭാരവാഹികള്‍. പ്രസ്റ്റണിലും അതിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈമ പ്രെസ്റ്റ ആരംഭിക്കുന്നത്. സന്തോഷ് ചാക്കോയുടെ പ്രസിഡന്റായി സാംസ്‌കാരിക കൈമാറ്റം സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ഫ്‌ളാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. സൈമയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഇവരാണ്. സന്തോഷ് ചാക്കോ പ്രസിഡന്റ് സൈമ പ്രെസ്റ്റണ്‍, ബിനുമോന്‍ ജോയ് കമ്മറ്റി മെമ്പര്‍ , മിസ്റ്റര്‍ മുരളി നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ അനീഷ് വി. ഹരിഹരന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിധിന്‍ ടി. എന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിഖില്‍ ജോസ് പ്ലാതിങ്കല്‍ എക്‌സ് കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, ഡോ. വിഷ്ണു നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ ബേസില്‍ ബിജു കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍. എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ ഓരോ അംഗവും അവരുടെ പ്രവര്‍ത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകള്‍ അഭിനിവേശം എന്നിവ സൈമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിദ്ധ്യം കൊണ്ടു വരുന്നു. ഇത് സൗത്ത ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും വളരെ അധികം സംഭാവന ചെയ്യും. സൈമ പ്രെസ്റ്റണിന്റെ പ്രസിഡന്റ് സന്തോഷ് ചാക്കോ സ്വന്തം നാട്ടില്‍ നിന്ന് അകന്നിരിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതിലും അസോസിയേഷന്‍ വഹിക്കാന്‍ പറ്റുന്ന പങ്ക് വളരെ അധികമാണെന്ന് അഭിപ്രായപ്രെട്ടു. ''എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കികൊണ്ട് ആവശ്യമുള്ളവര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയും സഹായം നല്‍കുകയും ചെയ്യുക എന്നതാണ് സൈമെയിലൂടെ ഞങ്ങളുടെ ലക്ഷ്യം'' എന്ന് അദ്ദേഹം പ്രസ്താവിച്ചു സൈമ പ്രെസ്റ്റണിന്റെ രൂപീകരണം കമ്മ്യൂണിറ്റിയുടെ ഐക്യദാര്‍ഢ്യത്തിലേക്കും സമൃദ്ധയിലേക്കുമുള്ള യാത്രയിലെ ഒരു സുപ്രധാന നിമനിഷത്തെ അടയാളപ്പെടുത്തുന്നു. പ്രെസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ മലയാളികളെയും ഈ മഹത്തായ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ സൈമാ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.  

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു.  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്ഥലത്തിന്റെ വിലാസം:POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോസ് കുര്യാക്കോസ് 07414 747573മിലി തോമസ് 07877 824673മെല്‍വിന്‍ 07546112573  

എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് വീണ്ടും ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ് യുവതി പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി അവിവാഹിതയാണ്. മറ്റ് ആറു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നല്‍കിയിരുന്നത്. ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്. ഉടന്‍ തന്നെ വിവരം എറണാകുളം നോര്‍ത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലക്കാരിയായ യുവതി കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

Other News in this category

  • ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം
  • കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചു, ആരോപണവുമായി കുടുംബം
  • വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
  • കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി
  • ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു
  • കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക
  • സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക
  • എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം
  • 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
  • Most Read

    British Pathram Recommends