കൊച്ചിയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം ശരാശരി 35 പേര് ഡെങ്കി ബാധിതരാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കളമശ്ശേരിയില്‍ മാത്രം ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെ 100ലധികം പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെ 730 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഓരോ ആഴ്ചയിലും ഡെങ്കി ബാധിതര്‍ 250ന് മുകളിലാണ്. കഴിഞ്ഞ ആഴ്ചകളിലെ കണക്കുകളനുസരിച്ച് കളമശേരിയിലാണ് ഏറ്റവും അധികം ഡെങ്കിപ്പനി ബാധിതരുളളത്.
കൊച്ചിന് കോര്പറേഷന് പരിധിയില്‍ തമ്മനം, വെണ്ണല, കലൂര്‍, കരുവേലിപ്പടി, ഫോര്‍ട്ട് കൊച്ചി, പൊന്നുരുന്നി എന്നിവിടങ്ങളിലാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കാക്കനാട്, ഗോതുരുത്ത്, ചിറ്റാറ്റുകര, ചൂര്‍ണിക്കര, കുമ്പളങ്ങി, എടത്തല, ബിനാനിപുരം, വടവുകോട്, കാലടി, വരാപ്പുഴ എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഡെങ്കി ബാധതരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.