ഷാര്‍ജ : ഷാര്‍ജയില്‍ വന്‍ തീപിടിത്തത്തില്‍ ആളപായവും വന്‍ നാശനഷ്ടവും. അല്‍നഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തില്‍ ആണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
അപ്രതീക്ഷിതമായ തീപിടുത്തത്തില്‍ അഞ്ച് പേര് മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 പേര്‍ക്ക് നിസാരപരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരില്‍ 17 പേര് അത്യാഹിത വിഭാ?ഗത്തില്‍ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരുതരമല്ല. താമസക്കാരില്‍ പലര്‍ക്കും പുക ശ്വസിച്ച് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.
അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നത്. താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തീപിടിത്തത്തിനു പിന്നാലെ താമസക്കാരില്‍ പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ആഫ്രിക്കയില്‍ നിന്നുള്ളവരും ജിസിസി പൗരന്മാരുമാണ് കെട്ടിടത്തിലെ താമസക്കാരില്‍ പലരും. കെട്ടിടത്തില്‍ 33 നിലകളിലാണ് ആളുകള്‍ താമസിക്കുന്നത്. താഴെയുള്ള അഞ്ച് നിലകള്‍ പാര്‍ക്കിങാണ്. ഓരോ നിലയിലും എട്ട് ഫ്ലാറ്റുകളാണുള്ളത്. എ, ബി, സി ബ്ലോക്കുകളുള്ള കെട്ടിടത്തിലെ ബി ബ്ലോക്കിലാണ് തീപടര്‍ന്നത്.