കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിശേധമാണ് ഉയരുന്നത്. സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കായി വര്‍ഗീയ പ്രചരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്ശന് എന്ന് വിമര്‍ശിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈ കാര്യം പറഞ്ഞക്. ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ചിത്രം ഇറങ്ങിയത് മുതല്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു കേട്ടിരുന്നത്. കാരണം കേരള സംസ്ഥാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗമാണ് സിനിമയെന്ന് പ്രചരണം ആയിരുന്നു എല്‍.ഡി.എഫും യു.ഡി.എഫും അഴിച്ചുവിട്ടത്. അതിനാല്‍ തന്നെ ഇതേ സിനിമ ദൂരദര്ശന് പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് വ്യാപക പ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നുവരുന്നത്.
കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കായി വര്‍ഗീയ പ്രചരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്ശന് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്ശന് പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. അസത്യങ്ങള്‍ കുത്തിനിറച്ച സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ബോധപൂര്‍വ്വം വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.