മണ്ണന്തലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനം പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയെന്ന് സൂചന. ഇന്നലെ നടന്ന സംഭവത്തില്‍ പതിനേഴ് വയസ്സുകാരന്റെ കൈപ്പത്തി അറ്റു പോയിരുന്നു. മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കടയില്‍ നിന്ന് സ്ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്.
മണ്ണന്തലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വച്ചായിരുന്നു ബോംബ് നിര്‍മ്മാണം. കടയില്‍ നിന്ന് സ്ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍.
സംഭവത്തില്‍ പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ സുഹൃത്തുക്കളായ കിരണ്‍, ശരത് എന്നിവരെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകള്‍ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. പോലീസിനെ ആക്രമിക്കാനാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്നാണ് പ്രാഥമിക വിവരം.