18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>> 'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി >>> മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ >>> പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി >>>
Home >> FEATURED ARTICLE
മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം

സ്വന്തം ലേഖകൻ

Story Dated: 2024-04-28

ഭാഗം-4

ലൈംഗിക ബന്ധത്തിലൂടെ പടരാവുന്ന അടുത്ത വൈറസാണ് ഗൊണോറിയ. bacterium Neisseria gonorrhea ആണ് ഇതിന് കാരണമായ ബാക്ടീരിയ. ഇത് പടരുന്നതിലൂടെ നമുക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കും . എങ്കിലും ചില ആൻറിബയോട്ടിക്കുകൾക്ക് ഇത് ഒരു പരുധിവരെ സുഖപ്പെടുത്താനും ഇവ മൂലമുണ്ടാകാനിടയുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഈ അണുബാധ സാധാരണമായി കാണപ്പെടുന്നത് ശരീരത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ അതായത് മൂത്രനാളി, കണ്ണുകൾ, തൊണ്ട, യോനി, മലദ്വാരം ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, ഗർഭപാത്രം എന്നിവയിലാണ്. ഈ അണുബാധ ആർക്കുവേണംമെങ്കിലും പടരാമെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും യുവാക്കൾക്കമിടയിലാണ് സാധാരണമായി കണ്ടുവരുന്നത്. 

ഗൊണോറിയ എങ്ങനെയാണ് പകരുന്നത് എന്ന് നോക്കാം

വായ്‌, മലദ്വാരം, അല്ലെങ്കിൽ യോനിയുമായുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അല്ലെങ്കിൽ ഫ്രഞ്ച് കിസ്സ്‌ ഇനി അതുമല്ലങ്കിൽ നാവുകൊണ്ട് ചുംബിക്കുന്നതിലൂടെയോ ഒക്കെ ഗൊണോറിയ പകരാം. കോണ്ടം ഉപയോഗിക്കുന്നത് ഒരു പരുധിവരെ ഈ അണുബാധ തടയുമെങ്കിലും പൂർണമായും സേഫ് ആയിരിക്കില്ല. മാത്രവുമല്ല, ഒരിക്കൽ ഗൊണോറിയ ബാധിച്ച വ്യക്തികൾക്ക് അത് പിന്നീടും ബാധിക്കാനുള്ള സാധ്യതയും  കൂടുതലാണ്. കൂടാതെ ഗൊണോറിയ പ്രസവസമയത്ത് മാതാപിതാക്കളിൽ നിന്ന് കുഞ്ഞിലേക്കും പകരാം.

ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ നോക്കാം.

ഈ ഒരു രോഗം വല്യധികം രോഗലക്ഷണങ്ങളൊന്നും തന്നെ പ്രേകടമായി കാണിക്കുന്നില്ല എന്നത് തന്നെ ഇവ മറ്റുള്ളവരിലേക്ക് പടർത്താനുള്ള സാധ്യതയും കൂടുതലായിരിക്കും. എക്സ്പോഷർ കഴിഞ്ഞ് ഏകദേശം 2 മുതൽ 30 ദിവസത്തിനുള്ളിൽ ഗൊണോറിയയുടെ പ്രകടമായ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടുവെന്ന് വരാം. അതിൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളിയപോലത്ത വേദന ആയിരിക്കും ആദ്യ ലക്ഷണം. അതുമല്ലങ്കിൽ ലിംഗത്തിൽ നിന്ന് പഴുപ്പ് പോലെയുള്ള ഡിസ്ചാർജ് (ഈ ഡിസ്ചാർജ് മഞ്ഞയോ വെള്ളയോ  അല്ലെങ്കിൽ പച്ചയോ ആകാം) ആ ഭാഗത്തുതന്നെഉണ്ടാകാവുന്ന  നിറവ്യത്യാസം, വീക്കം അല്ലെങ്കിൽ  വൃഷണ വീക്കം  വേദന, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും മലാശയത്തിൽ  രക്തസ്രാവം അതുമല്ലങ്കിൽ മലവിസർജ്ജനം നടക്കുമ്പോൾ അല്ലങ്കിൽ ലൈംഗിക ബന്ധത്തിൽ  ഉണ്ടാകുന്ന വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്. 

ഈ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൗമ്യമാണ്. എന്തിനധികം, അവ യോനിയിലെ യീസ്റ്റ് അല്ലെങ്കിൽ മറ്റ് ബാക്ടീരിയ അണുബാധകളുടെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ളതായി തോന്നാം, അത് അവയെ തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാക്കും. ഗൊണോറിയ കൂടുതലായും വായയെയും തൊണ്ടയെയുമാണ്  ബാധിക്കുന്നത്. ഓറൽ ഗൊണോറിയ സാധാരണയായി ലക്ഷണമില്ലാത്തതാണ്. പക്ഷെ ചില ലക്ഷണങ്ങൾ നിരന്തരമായ തൊണ്ടവേദന, തൊണ്ടയിലെ വീക്കവും ചുവപ്പും, കഴുത്തിലെ ലിംഫ് നോഡുകളിൽ വീക്കം ഇവയൊക്കെ പിന്നീട് പനിക്ക് കാരണമാകും.

നിങ്ങളുടെ ജനനേന്ദ്രിയത്തിലോ അണുബാധയുള്ള  സൈറ്റിലോ സ്പർശിട്ട് കൈകൾ നന്നായി കഴുകുന്നതിന് മുമ്പ് കണ്ണിൽ സ്പർശിക്കുകയാണെങ്കിൽ പിന്നീടത് നിങ്ങളുടെ കണ്ണുകളിലേക്കും പടർന്നേക്കാം. ഗൊണോകോക്കൽ കൺജങ്ക്റ്റിവിറ്റിസ് ഇതിനൊരു ഉദാഹരണമാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന് ഗൊണോറിയയെ ചില വ്യത്യസ്ത വഴികളിൽ നിർണ്ണയിക്കാൻ കഴിയും. അതിൽ മൂത്രം, രക്ത സാമ്പിൾ ,ശരീര ദ്രാവക സാമ്പിൾ എന്നിവ ഉൾപ്പെടാം. അല്ലെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫെഷനലിന് ലിംഗം, യോനി, തൊണ്ട, മലാശയം എന്നിവ ചെക്ക് ചെയ്ത്‌  അതിന്റെ ദ്രവത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയക്കാവുന്നതാണ് . അതും അല്ലെങ്കിൽ വീട്ടിൽ തന്നെ ഗൊണോറിയയുടെ  ടെസ്റ്റ് കിറ്റ് വാങ്ങി സ്വയം ചെക്ക് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്.

കൂടാതെ നിങ്ങൾക്ക് ഗൊണോറിയ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ ലൈംഗികപരമായ കാര്യങ്ങൾ  ഒഴിവാക്കേണ്ടത് പ്രധാനമാണ്. അതിന്  ഈ ഗൊണോറിയ അത്ര കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ, അതെ, ഗൊണോറിയയും ക്ലമീഡിയയും പോലെയുള്ള ചികിത്സയില്ലാത്ത എസ്ടിഐകൾ പ്രത്യുൽപ്പാദന സംവിധാനത്തെ  തന്നെ സാരമായി ബാധിക്കാം.  കാരണം ഇത് ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കാം. കൂടാതെ ഇത് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. PID ഇത് കഠിനവും വിട്ടുമാറാത്തതുമായ വേദനയ്ക്കും പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾക് ഉണ്ടാകുന്നതിനും, ഗർഭിണിയാകുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാനും, എക്ടോപിക് ഗർഭധാരണം ഉണ്ടാകാനും കാരണമായേക്കും.

അവിടേയും തീർന്നില്ല , ഇത് ആണുങ്ങളിൽ മൂത്രനാളിയിലുണ്ടാകാവുന്ന വേദനകൾ ,  ലിംഗത്തിനുള്ളിലെ വേദനാജനകമായ കുരു ഇവ നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ വരെ ബാധിക്കാം. കൂടാതെ എപ്പിഡിഡൈമൈറ്റിസ്, അല്ലെങ്കിൽ നിങ്ങളുടെ വൃഷണങ്ങൾക്ക് സമീപമുള്ള ബീജം വഹിക്കുന്ന ട്യൂബുകളുടെ വീക്കം ചികിത്സിക്കാത്ത അണുബാധ, ഇവ  രക്തപ്രവാഹത്തിലേക്കും പിന്നീടത് സന്ധിവാതം, ഹൃദയ വാൽവിന് വരാവുന്ന കേടുപാടുകൾ എന്നിവക്കും കാരണമാകാം . കൂടാതെ പ്രസവസമയത്ത് ഗൊണോറിയ നവജാത ശിശുവിലേക്കും പകരാം.

ഗൊണോറിയ ചികിത്സയുണ്ടോ എന്ന്  ചോദിച്ചാൽ, ആധുനിക ആൻറിബയോട്ടിക്കുകൾക്ക് മിക്ക കേസുകളിലും ഗൊണോറിയയെ സുഖപ്പെടുത്താൻ കഴിയും. ഗൊണോറിയ പകരുന്നത് തടയാൻ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോഴും. STI ട്രാൻസ്മിഷൻ തടയുന്നതിനുള്ള മറ്റൊരു പ്രഥാന മാർഗ്ഗം ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പുതിയ പങ്കാളികളുമായി തുറന്ന സംഭാഷണം നടത്തുക എന്നത് മാത്രമാണ്. ഒരു പങ്കാളിക്ക് ഗൊണോറിയയുടെയോ മറ്റേതെങ്കിലും STI യുടെയോ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പരിശോധനയ്ക്ക് വിധേയരാകാനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

തുടരും ....

സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത്. വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

(ലേഖിക  'കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം' എഴുതിയിട്ടുണ്ട്‌.)

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • ലൈംഗിക അവയത്തില്‍ മരവിപ്പോ നീറ്റലോ ഉണ്ടെങ്കില്‍ ഒരിക്കലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ഹെര്‍പ്പസ് രോഗലക്ഷണവും ചികിത്സയും അറിയുക
  • ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends