18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : 'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍ >>> അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി >>> വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍  >>> കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ >>> 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം >>>
Home >> FEATURED ARTICLE
പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...

സോണി കല്ലറയ്ക്കല്‍ 

Story Dated: 2021-12-31

തൃക്കാക്കര എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും വിശേഷാല്‍ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, ഈ സമയത്ത് അദ്ദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയില്‍ പിടിച്ച് വലിച്ചിട്ട് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം വലിയ തോതില്‍ നടന്നുവരികയാണ്. കത്തോലിക്ക സഭ എന്തോ വലിയ അപരാധം പി.ടി തോമസിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്‌തെന്നെക്കൊ വരുത്തി തീര്‍ക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു പിന്നില്‍ സഭ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ചില സംഘടിത വര്‍ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവനയും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ കേരള ജനത കണ്ടതാണ്. അതിന്റെ ഒക്കെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ഈ നീക്കങ്ങളെയും കാണാന്‍. 

പിടിയോടും കുടുംബത്തോടും സഭ മാപ്പ് പറയണമെന്ന പേരില്‍ വിവാദ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും നിരന്തരം ഇറക്കി സഭയിലെ ആളുകളെയും രണ്ട് ചേരികളാക്കി ഭിന്നിപ്പിക്കാനും നോക്കുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും പോലും ലഭിക്കാത്തെ കവറേജ് ആണ് സഭയെ വെല്ലുവിളിച്ച അമാനുഷന്‍ എന്ന പേരില്‍ മരണശേഷം പി.ടിയ്ക്ക് ചിലര്‍ നല്‍കുന്നത്. ഇതില്‍ എന്ത് ആത്മാര്‍ത്ഥയാണ് അദ്ദേഹത്തോടുള്ളതെന്ന് വ്യക്തമാകുന്നില്ല. കത്തോലിക്കാ സഭയ്ക്ക് അദ്ദേഹത്തോട് എതിര്‍പ്പ് വ്യക്തിപരമായി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് കത്തോലിക്ക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പി.ടി രണ്ട് പ്രാവശ്യം എം.എല്‍.എയും ഒരു പ്രാവശ്യം എം.പിയും ആകാന്‍ കഴിഞ്ഞത് (തൊടുപുഴയും ഇടുക്കിയും ആണ് ഉദ്ദേശിച്ചത്). ജനിച്ച മണ്ണും, മലയും അതില്‍ ജീവിക്കുന്നവന് അതുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കാന്‍ പറ്റാത്ത രീതിയില്‍ വിലങ്ങു നിയമങ്ങള്‍ ഉണ്ടാക്കി ജനിച്ച മണ്ണില്‍ നിന്ന് അത്താണികളെ ഓടിക്കാന്‍ നോക്കിയ വ്യക്തിത്വങ്ങള്‍ക്കെതിരെയാണ് സഭ സമരത്തിനിറങ്ങിയത്. അല്ലാതെ പി.ടി എന്ന വ്യക്തിയ്‌ക്കെതിരെയല്ല. ഒരു തുണ്ട് ഭൂമി ഉണ്ടെങ്കില്‍ അതില്‍ ജീവിക്കുന്നവന് അതുകൊണ്ട് പ്രയോജനം വേണം. ചുമ്മാ നിയമം ഉണ്ടാക്കി പെന്‍ഷന്‍ മേടിച്ചു ജീവിക്കുന്നവര്‍ക്ക് മണ്ണില്‍ അദ്ധ്വാനിക്കുന്നവന്റെ പ്രയാസം അറിയാന്‍ സാധിച്ചെന്നു വരില്ല. അതേ കത്തോലിക്കാ സഭ ചൂണ്ടി കാണിച്ചുള്ളു. വെറുതെ അനാവശ്യ വിവാദമുണ്ടാക്കി സഭയെയും അധികാരികാളെയും ക്രൂശിക്കാന്‍ നോക്കുന്നവര്‍ ഇടുക്കിയില്‍ വന്ന് ഒരു വര്‍ഷം സാധാരണക്കാരോട് ഒത്ത് ഒന്ന് വസിക്ക്. എന്നിട്ട് തീരുമാനിക്കാം ആര് ആരോട് മാപ്പ് പറയണമെന്ന്. 

ജനിച്ച മണ്ണിനുവേണ്ടി നിലപാട് എടുത്തപ്പോള്‍ ഞാന്‍ എങ്ങനെ ഇവിടെ എത്തപ്പെട്ടു എന്നുകൂടി ആലോചിച്ചാല്‍ നന്ന്. വിശപ്പടക്കാന്‍ കാരണവന്മാര്‍ കാടിനോടും കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും യുദ്ധം ചെയ്തു നേടിയ മണ്ണാണ് ഇത്. അല്ലാതെ സുഖവാസത്തിനു പോയി റിസോര്‍ട്ട് കെട്ടാന്‍ വളച്ചെടുത്തതല്ല. ആ മണ്ണില്‍ വളര്‍ന്ന കപ്പയും കാച്ചിലും ആണ് തന്റെ ശരീരം എന്നും ഓര്‍ക്കണം. തന്റെ പ്രവൃത്തി മേഖല മാറി കഴിഞ്ഞപ്പോള്‍ പിന്നെ എല്ലാം അരുതാത്തതു പ്രകൃതി വിരുദ്ധവും. കുടിയേറ്റക്കാരുടെ കണ്ണീരും വിയര്‍പ്പും കണ്ടു വളര്‍ന്ന സഭയ്ക്ക് എല്ലാം പെട്ടെന്ന് മറക്കാന്‍ ആവുമോ. ആ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. ജീവിച്ചിരിക്കെ പിടി തോമസിന്റെ ശവഘോഷ യാത്ര സഭ നടത്തിയെന്ന അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് ഇപ്പോള്‍ പരക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം. പി.ടി യുടെ പേര് പറഞ്ഞ് ഒരിക്കലും പ്രകടനം പുരോഹിതര്‍ നടത്തിയിട്ടില്ല. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ വച്ച ശവപ്പെട്ടിയുമായാണ് പ്രകടനം നടന്നത്. ആ പെട്ടിയില്‍ വ്യക്തമായും മലയാളത്തില്‍ അത് എഴുതിയിട്ടുമുണ്ടായിരുന്നു. ഇത് മറച്ചുവെച്ചാണ് മറ്റൊരു രീതിയില്‍ സഭയ്‌ക്കെതിരെ ദുഷ് പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് ചില മാധ്യമങ്ങളും കുടപിടിച്ചിട്ടുണ്ട്. ആരൊക്കെ യാഥാര്‍ത്ഥ്യം മൂടിവെച്ചാലും ഒരു കാര്യം സത്യമാണ്. കിഴക്കന്‍ മലയില്‍ ജീവിച്ച് അഷ്ടിയ്ക്ക് വക ഉണ്ടാക്കുന്ന പാവം കര്‍ഷകരെ കുടിയിറക്കാന്‍ പ്ലാനിട്ട പരിസ്ഥിതി ഭീകരര്‍ക്കെതിരെയാണ് സഭ എന്നും നിലനിലകൊണ്ടിട്ടുള്ളത്. അത് എന്നും തുടരുക തന്നെ ചെയ്യും.

അന്ന് ഇടുക്കിയില്‍ നടന്ന സമരത്തില്‍ സര്‍വ്വ മതസ്ഥരും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ക്രൈസ്തവരെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ഇനി കത്തോലിക്ക അച്ചന്മാരും മെത്രാനും പി.ടി യോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് ശഠിക്കുന്നവരോട് ഒരു ചോദ്യം. അദേഹത്തിന്റെ സ്വന്തം പ്രസ്ഥാനമായ കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ ശരിക്കും പി.ടിയോട് മാപ്പ് ചോദിക്കേണ്ടത്. ഇടുക്കി ലോക്‌സഭാ ഇലക്ഷനില്‍ ജോയിസ് ജോര്‍ജിനോട് മത്സരിക്കാന്‍ പി.ടി തയ്യാറായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അല്ലെ. എന്നിട്ട് എന്തിനാണ് ഇപ്പോള്‍ ഇത്രയ്ക്ക് നാടകം. ഇത്രയും കഴിവുള്ള പി.ടിയെ എന്തുകൊണ്ടാണ് ഒരു മന്ത്രിപോലും ആക്കാതിരുന്നത്?. അതോ അതും സഭക്കാരുടെ കുറ്റം കൊണ്ടാണോ..?. ഇലക്ഷന്‍ വരട്ടെ കത്തോലിക്ക സഭയെ കിട്ടിയ അവസരത്തില്‍ താറടിച്ച എല്ലാ നേതാക്കളും അരമന വാതിലില്‍ ആത്മീയ പിതാക്കന്മാരുടെ ദര്‍ശനം കാത്തു കിടന്ന് സര്‍വ്വ അപരാധങ്ങള്‍ക്കും മാപ്പിരക്കും. കത്തോലിക്ക സഭയുടെ സപ്പോര്‍ട്ടില്ലെങ്കില്‍ എല്ലാ പാര്‍ട്ടിയും മധ്യകേരളത്തിലും തെക്കന്‍ കേരളത്തില്‍ വട്ടപ്പുജ്യമായിരിക്കും. അത് മറക്കാതിരുന്നാല്‍ നന്ന്. പി.ടി തോമസ് എന്ന സത്യക്രിസ്ത്യാനി വിവാഹശേഷം സഭയില്‍ നിന്ന് വളരെയേറെ അകന്നിരുന്നു എന്നത് നിക്ഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. മതപരമായ പല കാര്യങ്ങളിലും നേരത്തെ മുതല്‍ അദേഹം സ്വതന്ത്രനിലപാട് കൈക്കൊണ്ട് തന്നെയാണ് നീങ്ങിയിരുന്നത്. പെട്ടെന്നുണ്ടായ വിഷയത്തില്‍ ഒരു ദിവസം കൊണ്ട് മതാചാരങ്ങളെ തള്ളിപ്പറഞ്ഞ് പോയതല്ല. അദേഹം ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നതാണ്. പി.ടിയുടെ ശവസംസ്‌ക്കാര ചടങ്ങുകളിലും അതിന്റെ നിഴലിപ്പ് കാണാമായിരുന്നു. പി.ടിക്ക് മതപരമായ സംസ്‌കാരം വേണ്ടെങ്കില്‍ എന്തിനാണ് പി.ടിയുടെ മക്കള്‍ ഉടുപ്പൂരി തോര്‍ത്ത് കെട്ടി ശവം ദഹിപ്പിക്കാന്‍ നിന്നത്. ഇതൊക്കെ നിഷ്പക്ഷ സമൂഹമാണ് വിലയിരുത്തേണ്ടത്. യഥാര്‍ത്ഥ ക്രൈസ്തവന്‍ ഒരു വര്‍ഗീയവാദിയല്ല. അവന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ഒരു കത്തോലിക്കാ വൈദികനും ഒരു സമൂഹത്തിന്റെയും നാശത്തിനായി നിലകൊണ്ടിട്ടില്ല, നിലകൊള്ളുകയുമില്ല. വൈദീകരെ ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന സ്ഥാനത്താണ് ക്രൈസ്തവര്‍ കാണുന്നത്. ആ സ്ഥാനത്തെ ശരിയായി നോക്കി കാണുന്നവര്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവും കാണാന്‍ സാധിക്കില്ല. അല്ലാത്തവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും...നന്ദി 

സോണി കല്ലറയ്ക്കല്‍ 

More Latest News

'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍

ഫഹദിന്റെ അഭിനയ വിസ്മയം വീണ്ടും പ്രകടമാകുകയാണ് ആവേശത്തിലൂടെ. ചിത്രം വന്‍ ഹിറ്റിലേക്കാണ് പോകുന്നത്. എല്ലാ കഥാപാത്രത്തിനൊപ്പവും കോമഡി വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമായി ഫഹദ് തിളങ്ങുകയാണ്. ഡാ മോനെ എന്ന വിളിക്കൊപ്പം രംഗണ്ണനെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 'ആശേവം' നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തമായ ഫഹദ് ഇപ്പോള്‍ തെലുങ്കിലും തമിഴിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പല താരങ്ങളും ഫഹദിന്റെ അഭിനയത്തെ കുറിച്ച് പ്രശംസിക്കുകയാണ്.  നേരത്തെയും പല താരങ്ങളും ഫഹദിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ് ഫഹദിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ നേരത്തെ പറഞ്ഞ വാക്കുകള്‍. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. രണ്‍ബീറിന്റെ വാക്കുകള്‍ ഇങ്ങനെ:'ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്. പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍' എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.  

അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി

ഇന്നലെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് എത്തിയ താരങ്ങളില്‍ ഏറ്റവും തിളങ്ങിയത് ദിലീപും കുടുംബവുമായിരുന്നു. മകള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം ദിലീപ് എത്തിയപ്പോള്‍ മീഡിയ മുഴുവനും ഇവര്‍ക്ക് പിന്നാലെ ആയിരുന്നു. മീനാക്ഷി പതിവ് പോലെ മീഡിയയ്ക്ക് അധികം മുഖം കൊടുക്കാതെ നടന്നപ്പോള്‍ അനുജത്തി മഹാലക്ഷ്മി മീഡിയയോട് ഹായ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാലക്ഷ്മിയുടെ കൈവിടാതെ ഒപ്പം തന്നെ ഉണ്ടായിരുന്നു കാവ്യ.  കാവ്യയെ അടുത്ത കണ്ട വ്യക്തി എന്നാണ് സിനിമയിലേക്കെന്നും അടുത്ത് തന്നെ സിനിമയില്‍ വരുമോ എന്നുമെല്ലാം ചോദിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഇല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നായിരുന്നു കാവ്യയുടെ മറുപടി. സോഷ്യല്‍ മീഡിയ നിറയെ ഇപ്പോഴും പുകഴ്തുന്നത് കാവ്യയുടെ സൗന്ദര്യത്തെ ആണ്. കാവ്യ വീണ്ടും സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും വളരെ നാളായി മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നാണ് കാവ്യയുടെ തിരിച്ചുവരവ്. പക്ഷെ അടുത്തൊന്നും കാവ്യ സിനിമയിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍ 

ഇന്നലെയായിരുന്നു നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകള്‍ മാളവിക എന്ന ചക്കിയുടെ വിവാഹം. ഗുരുവായുരമ്പല നടയില്‍ വെച്ച് അച്ഛന്റെ മടിയില്‍ ഇരുന്ന മാളവികയുടെ കഴുത്തില്‍ നവീന്‍ താലി ചാര്‍ത്തി. തീര്‍ത്തും പരമ്പരാഗത രീതിയിലായിരുന്നു മാളവികയുടെ വേഷം. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാളവികയുടെ പ്രീ വെഡ്ഡിങ് വീഡിയോ ആണ് വൈറലാകുന്നത്. വിവാഹത്തലേന്ന് അടിപൊളി ആഘോഷങ്ങള്‍ നടന്നിരുന്നു. വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്നാണ് അടിപൊളി പ്രീ വെഡ്ഡിങ് ആഘോഷം. എല്ലാവരും പ്രൗഡഗംഭീരമായ വേഷത്തിലായിരുന്നു എത്തിയത്. കൂട്ടത്തില്‍ വധു മാളവിക ഉള്‍പ്പെടെ സ്ത്രീകള്‍ എല്ലാവര്‍ക്കും ലെഹങ്കയായിരുന്നു വേഷം. പുരുഷന്മാര്‍ക്ക് ഷെര്‍വാണിയും. കാളിദാസിന്റെ വധു താരിണി കലിംഗരായരും വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ കുടുംബമായ ജയറാമിന്റെ വീട്ടുകാര്‍ക്ക് നൃത്തവും പാട്ടും പുതുമയല്ല എങ്കിലും, വരന്റെ വീട്ടുകാരും ആ വൈബില്‍ ഒത്തുകൂടി. എല്ലാവരും ചേര്‍ന്ന് അടിച്ചുപൊളി പാട്ടിന് ചുവടുകള്‍ തീര്‍ക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാണ്.  

കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ

ചില രാജ്യങ്ങളുടെ സംസ്‌ക്കാരമായി മാറിയ ചില വിശ്വാസങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. കാരണം ഇങ്ങനെയും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ചിലയിടങ്ങളില്‍ ഓരോ കാര്യങ്ങള്‍ നടക്കുന്നത്. അത്തരത്തില്‍ ജപ്പാനില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു ചടങ്ങാണ് 'ക്രയിംഗ് ബേബി സുമോ'. ആ വാക്കില്‍ തന്നെ ഇതേ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ വെച്ചുള്ള ഒരു മത്സരമാണ് ഇത്. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ മത്സരം കൊവിഡ് മഹാമാരി സമയത്താണ് നടക്കാതിരുന്നത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ആഘോഷം കഴിഞ്ഞ മാസം 28 -ന് ജപ്പാനിലെ ടോക്കിയോയില്‍ നടന്നിരിക്കുകയാണ്. 100 -ലധികം കുട്ടികള്‍ ഈ ഗംഭീരമായ പരിപാടിയില്‍ പങ്കെടുത്തു. കുഞ്ഞിന്റെ കരച്ചില്‍ ''ദുഷ്ടാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു''എന്നാണ് ജപ്പാനിലെ വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതും. സുമോ ഗുസ്തിക്കാരായ ആളുകള്‍ കുട്ടികളെ എടുത്ത് ഉയര്‍ത്തി ഉച്ചത്തില്‍ കരയിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു കുട്ടിയാണോ കൂടുതല്‍ ഉച്ചത്തില്‍ കരയുന്നത് ആ കുട്ടി മത്സരത്തില്‍ ജയിക്കും. മാത്രമല്ല ആ കുട്ടിയുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും കൂടുതല്‍ ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ജപ്പാനില്‍ ഉടനീളം ഈ ചടങ്ങ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഈ വര്‍ഷത്തെ ഔദ്യോഗിക ചടങ്ങ് നടന്നത് ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെന്‍സോജി ക്ഷേത്രത്തില്‍ ആണ്. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സമ്പ്രദായത്തെ ചിലര്‍ ചോദ്യം ചെയ്യുമെങ്കിലും, ഈ പരിപാടി മാതാപിതാക്കളും കാണികളും ഒരുപോലെ വിലമതിക്കുന്നതാണെന്നാണ് പരിപാടി സംഘടിപ്പിച്ച അസകുസ ടൂറിസം ഫെഡറേഷന്റെ ചെയര്‍മാന്‍ ഷിഗെമി ഫുജി പറയുന്നത്.  

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

Other News in this category

  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends