18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> FEATURED ARTICLE
പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ

സ്വന്തം ലേഖകൻ

Story Dated: 2024-04-13

കഴിഞ്ഞ ലക്കത്തില്‍ ലൈംഗിക അസുഖങ്ങളെക്കുറിച്ച്സൂചിപ്പിച്ചിരുന്നൂ, ഇവയുടെ യഥാര്‍ത്ഥ ചരിത്രം നമുക്കൊന്നൂ പരിശോധിക്കാം. ലൈംഗിക അസുഖങ്ങളിലെ അറിവില്ലായ്മകള്‍ക്കൊണ്ട് നരക യാതന അനൂഭവിച്ച് ജീവിക്കുന്ന നിരവധി ആളുകളുടെ ജീവിത ചരിത്രം റിസേര്‍ച്ചിന്റെ ഭാഗമായി ഞാന്‍ റഫര്‍ ചെയ്തിട്ടുണ്ട്. ഈ അനൂഭവത്തില്‍ ലൈംഗിക രോഗങ്ങൾ എന്ന് പറഞ്ഞാൽ HIV യും AIDS ഉം മാത്രമാണ് എന്നാണ് നമ്മുടെയൊക്കെ  വിചാരം. എന്നാൽ അങ്ങനെയല്ല. ലൈംഗിക രോഗങ്ങൾ എന്നാൽ അതിൽ ജീവന്  ഭീഷണി ഉള്ളവയും ഇല്ലാത്തവയും എല്ലാം ഉൾപെടും. ജീവന് ഭീഷണി ഉള്ളവ ജീവൻ എടുക്കുമെങ്കിൽ  മറ്റുള്ളവ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ഇല്ലാതാക്കി ദിവസവും പലതരം രോഗങ്ങൾക്ക് നമ്മളെ അടിമ ആക്കി മാറ്റും.

ലൈംഗികമായി പകരുന്ന രോഗങ്ങൾ (എസ്ടിഡി) പ്രധാനമായും നേരിട്ടുള്ള  ലൈംഗിക ബന്ധങ്ങളിലൂടെയാണ് പകരുന്നത്. ഇതിൽ ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ പരാന്നഭോജികൾ ഇവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം, രക്തത്തിൽ കൂടെയോ, ശുക്ലത്തിൽ കൂടെയോ, യോനിയിൽ കൂടെയോ, അല്ലെങ്കിൽ മറ്റ് പലവിധ ശാരീരിക ദ്രാവകങ്ങളിലൂടെയോ ഒക്കെ ഒരു വ്യക്തിയിൽ നിന്ന്  മറ്റൊരാളിലേക്ക് പകരാം.  രകതം എന്ന് പറഞ്ഞാൽ സൂചികളിലൂടെയോ അല്ലങ്കിൽ മുറിവുകളിലൂടെയോ മാത്രമേ പകരൂ എന്ന് കരുതിയാൽ തെറ്റി. കാരണം ഒരേ ജെണ്ടറിൽ പെട്ടവരുമായി, പ്രേത്യേകിച്ചു ആണുങ്ങളും ആണുങ്ങളും  തമ്മിലുള്ള ബന്ധങ്ങളിൽ  മലദ്വാരത്തിൽ  സ്കിൻ ഡാമേജ് ഉണ്ടാകാനും തന്മൂലം അവിടെ ഉണ്ടാകുന്ന മുറിവിലൂടെ രക്തത്തിലേക്ക് കടക്കുന്ന ബാക്ടീരിയ ഒരാളുടെ അസുഖം മറ്റൊരാളിലേക്ക് പകരാൻ കാരണമാകുകയും ചെയ്യും. അങ്ങനെ അസുഖ ബാധിതനായ ഒരു വ്യക്തിക്ക് ആ അസുഖം സ്ത്രീകളിലേക്കും പടർത്താനാകും. പ്രേത്യേകിച്ചു bisexual ബന്ധങ്ങളിൽ (ഒരേ വ്യക്തി രണ്ടുതരം ജെണ്ടറിൽ പെട്ടവരുമായി ലൈംഗിക ബന്ധം പുലർത്തുന്നവരെയാണ് bisexual എന്ന് പറയുന്നത്). 

ഓറൽ സെക്‌സിലും ഇതുതന്നെ സംഭവിക്കാം. ഒരാളുടെ വായിലോ അല്ലങ്കിൽ ജനനേന്ദ്രിയത്തിലോ ഉള്ള മുറിവുകളിലൂടെ ഇൻഫെക്ഷൻ മറ്റൊരാളിലേക്ക് പകരാം. കണ്ണുകളിലേക്കും പകരാം. കൂടാതെ ഇന്ന് വിവിധതരം ലഹരികൾ കുത്തിവെക്കുന്ന ആളുകളുടെ എണ്ണം കൂടിയതിനാൽ അവർ പങ്കിട്ട സൂചികളിലൂടെ പകരാം. പക്ഷെ ലൈംഗികമായി പകരുന്ന അണുബാധകൾ ലൈംഗിക സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരൂ എന്ന് വിചാരിക്കരുത്. ഉദാഹരണത്തിന്, ജീവിത പങ്കാളി ഇതര ബന്ധം വച്ച് പുലർത്തുന്നത് മറ്റൊരാളിൽ നിന്ന് കിട്ടിയ അസുഖം ഒന്നുമറിയാതെ ഭാര്യയിലേക്ക്‌ പകരുകയും തന്മൂലം അത്   ഗർഭാവസ്ഥയിലോ പ്രസവസമയത്തോ ഒക്കെ ഭാര്യയിൽ ഉള്ള ലൈംഗിക അസുഖങ്ങൾ ശിശുക്കളിലേക്കും പകരാൻ കാരണമാകും .  തന്മൂലം കുട്ടികളെ അത്   പെര്മനെന്റ് അന്ധതയിലേക്കോ അല്ലങ്കിൽ അവരിലെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധ ശക്തി )കുറക്കുന്നതിനും കാരണമാകുകയും ചെയ്യും. 


തന്മൂലം പെട്ടെന്ന് പെട്ടെന്ന് പലവിധ അണുബാധകൾ ശരീരത്തിലേക്ക് പ്രേവേശിക്കുന്നത് മൂലം വിട്ടുമാറാത്ത പനി, ചെസ്റ്റ്‌ ഇൻഫെക്ഷൻ എന്നിവ നമ്മുടെയോ കുട്ടികളുടെയോ ഒക്കെ കൂടെ പൊറുപ്പാവുകയും ചെയ്യാം. അങ്ങനെ സാവധാനം ആന്റിബിയോട്ടിക്കുകൾ കൊടുത്ത് കൊടുത്ത് അവസാനം ആൻറി ബയോട്ടിക്കുകൾ വേറെ അസുഖങ്ങൾക്ക് പോലും ഭലപ്രധമാകാതെ മരണം പോലും സംഭവിക്കുകയും ചെയ്യാം.

ഒന്നൂടെ മയപ്പെടുത്തി പറഞ്ഞാൽ, ലൈംഗിക അസുഖം ബാധിച്ച ഒരാൾക്ക്  അല്ലങ്കിൽ ഒരു കുഞ്ഞിന്, പെട്ടെന്ന് പെട്ടെന്ന് ചെസ്റ്റ്‌ ഇൻഫെക്ഷൻ വന്നുവെന്നിരിക്കട്ടെ, അപ്പോൾ നമ്മൾ അതിനെ കുറക്കാൻ ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നു..... അസുഖം കുറയുന്നു പിന്നേം വരുന്നു... പിന്നേംകൊടുക്കുന്നു ആന്റിബിയോട്ടിക്ക്. അങ്ങനെ അങ്ങനെ അവസാനം ഒരു ആന്റിബയോട്ടിക്കിനും ഒരു ഡോസിനും നമ്മുടെ ഇൻഫെക്ഷൻ കുറക്കാൻ പറ്റാതാകുന്നു. തന്മൂലം നമുക്ക് ന്യുമോണിയ അല്ലെങ്കിൽ ഏതെങ്കിലും ഇൻഫെക്ഷന്സ് കൂടി വഷളായി അത് പതിയെ മരണത്തിന് കാരണമാകാം. അതുമല്ലങ്കിൽ രോഗബാധിതന്  ഒരു ഓപ്പറേഷൻ വേണ്ടി വരുന്നുവെന്ന് വിചാരിക്കുക, അതിന്റെ മുറിവുണങ്ങാൽ കഴിക്കുന്ന ആന്റിബയോട്ടിക് ഏൽക്കാതാകുന്നു. അങ്ങനെയും മരണം സംഭവിക്കാം. 

വേറൊരു കാര്യമെന്താണെന്ന് വെച്ചാൽ ഈ ലൈംഗിക അസുഖങ്ങൾ എല്ലായ്പ്പോഴും നമ്മളിൽ ലക്ഷണങ്ങൾ ആയി കാണിക്കണമെന്നില്ല.  കാരണം അണുബാധയുള്ളവർ പലപ്പോഴും വളരെ ആരോഗ്യമുള്ളതായി കാണപെടാം. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് സങ്കീർണതകൾ ഉണ്ടാകുന്നതുവരെ അല്ലെങ്കിൽ ഒരു പങ്കാളി രോഗനിർണയം നടത്തുന്നത് വരെ ലൈംഗികമായി പകരുന്ന അണുബാധകൾ അവരിൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.

അപ്പോൾ എന്തൊക്കെയാണ് ഈ ലൈംഗിക രോഗങ്ങളുടെ അല്ലങ്കിൽ  STI ലക്ഷണങ്ങൾ എന്ന് അടുത്ത ലക്കത്തില്‍ നോക്കാം …..

യുകെ എന്‍ എച്ച് എസ് ആശുപത്രിയില്‍ സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി നിരവധി ബുക്കുകൾ വായിച്ച അറിവ് കൊണ്ടും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഈ ലേഖനം)

തുടരും....നിങ്ങടെ കമന്റ് അല്ലങ്കിൽ ഷെയർ അതിനിയും ഒത്തിരി താമസിക്കാതെ തന്നെ ബാക്കി എഴുതാൻ ഒരു പ്രേചോദനമാകും ....

ജോസ്‌ന സാബു സെബാസ്റ്റ്യൻ

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends