18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!! >>> നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍  >>> റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>>
Home >> HOT NEWS
ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-29

തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നു. ഇന്റര്‍നെറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ബേബി മോണിറ്ററുകള്‍, സ്മാര്‍ട്ട് ഡോര്‍ബെല്ലുകള്‍, ടെലിവിഷനുകള്‍, സ്പീക്കറുകള്‍ എന്നിവ പോലുള്ള ഉപകരണങ്ങള്‍ക്ക് മികച്ച സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിമയം പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈബര്‍ കുറ്റവാളികള്‍ ഹോം നെറ്റ്വര്‍ക്കുകളിലേക്ക് ഹാക്ക് ചെയ്യാനും സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും ഉപയോഗിക്കുന്നതിനാല്‍ ഈ ഗാഡ്ജെറ്റുകള്‍ അപകടസാധ്യത സൃഷ്ടിക്കും. അതിനാല്‍ പുതിയ നിയമം ഉപഭോക്താക്കള്‍ക്ക് 'മനസ്സമാധാനം' നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

ഹാക്കിംഗില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി അറിയിച്ചു.
നിലവില്‍ ഉപയോഗിക്കുന്ന 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള പൊതുവായ പാസ്വേഡുകള്‍ മാറ്റാനും അവര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ബഗുകളും പ്രശ്നങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നതിന് ഉപഭോക്താക്കള്‍ ബ്രാന്‍ഡുകളെ  ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

ഗെയിം കണ്‍സോളുകള്‍ മുതല്‍ ഫിറ്റ്നസ് ട്രാക്കറുകള്‍, ഡോര്‍ബെല്ലുകള്‍, ഡിഷ് വാഷറുകള്‍ വരെ, നമ്മുടെ വീടുകളില്‍ കൂടുതല്‍ കൂടുതല്‍ വെബ്-ലിങ്ക്ഡ് ഉപകരണങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 

പുതിയ നിയമങ്ങള്‍ യുകെ ഉപഭോക്താക്കളെയും ബിസിനസുകളെയും സംരക്ഷിക്കുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ രാജ്യത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ സയന്‍സ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിഎസ്‌ഐടി) പറയുന്നത്, യുകെയിലെ പകുതിയിലധികം കുടുംബങ്ങള്‍ക്കും ഇപ്പോള്‍ സ്മാര്‍ട്ട് ടിവിയുണ്ടെന്നും പകുതിയിലധികം പേര്‍ക്ക് അലക്സ പോലുള്ള വോയ്സ് അസിസ്റ്റന്റുകളുണ്ടെന്നുമാണ്. വീടുകളില്‍ ശരാശരി ഒമ്പത് കണക്റ്റഡ് ഉപകരണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

അതുപോലെ തന്നെ അടിസ്ഥാന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍, വെബിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന ടോയ്‌സ് അല്ലെങ്കില്‍ വിദൂരമായി നിയന്ത്രിക്കാന്‍ കഴിയുന്ന റേഡിയറുകള്‍, ഓവനുകള്‍, ഫ്രിഡ്ജുകള്‍ എന്നിവ പോലുള്ള വീട്ടുപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.  അവരെ നിയന്തണത്തിലാക്കിയ ശേഷം, ഹാക്കര്‍മാര്‍ അത്തരം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യാം. അവ ചിലപ്പോള്‍ രഹസ്യമായി വിഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ ശബ്ദം റെക്കോര്‍ഡുചെയ്യുകയോ ചെയ്യുക, ആളുകളെ ചാരപ്പണിക്ക് വിധേയമാക്കുകയോ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുകയോ ചെയ്യുക എന്നിവയൊക്കെ സംഭവിക്കാം. 

അതിനാല്‍ തന്നെ ഇത്തരം ഗാഡ്ജറ്റുകല്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററില്‍ നിന്നുള്ള സാറാ ലിയോണ്‍സ് പറഞ്ഞു.

'കമ്പനികള്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് തുടര്‍ച്ചയായ സംരക്ഷണം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്, കൂടാതെ അവര്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ഈ നിയമം ഉപഭോക്താക്കളെ സഹായിക്കും.' അവര്‍ പറഞ്ഞു.

സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കെതിരെ എത്തിക്കല്‍ ഹാക്കിംഗ് നടത്തുന്ന സ്ഥാപനമായ പെന്‍ ടെസ്റ്റ് പാര്‍ട്ണേഴ്സിന്റെ സുരക്ഷാ ഗവേഷകനായ കെന്‍ മണ്‍റോ പുതിയ നിയമത്തെ 'ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പ്' എന്ന് വിശേഷിപ്പിച്ചു. നിര്‍മ്മാതാക്കള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ പഴയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത് മുമ്പ് വളരെ എളുപ്പമായിരുന്നു, ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന് എത്ര വര്‍ഷത്തെ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് താരതമ്യം ചെയ്യുന്നത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

More Latest News

പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!

ഉള്ളില്‍ ധൈര്യം ആര്‍ജ്ജിച്ച് എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചാല്‍ അത് പുഷ്പം പോലെ മറികടക്കാന്‍ സാധിക്കും. മനസ്സിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഓരോ ആപകട ഘട്ടത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഥ്തരത്തില്‍ ഒരു സന്ദര്‍ഭത്തിലൂടെ കടന്നു പോയ ഒരു പൈലറ്റ് തന്റെ യാത്രികരെ രക്ഷിച്ച സംഭവം ആണ് ഇപ്പോള്‍ പ്രശംസ നേടുന്നത്. തകരാര്‍ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് പൈലറ്റ്. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ കിംഗ് എയര്‍ വിമാനം പോര്‍ട്ട് മക്വാരിയിലേക്ക് പോകുമ്പോള്‍ ആണ് ലാന്‍ഡിംഗ് ഗിയറിലെ തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നിമിഷം പേടിക്കാതെ ധൈര്യമായി അതിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. മോശം കാലാവസ്ഥ, മെക്കാനിക്കല്‍ തകരാറുകള്‍, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയര്‍ഫോഴ്‌സ് ബേസില്‍ പീറ്റര്‍ ഷോട്ടിനെ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതനായി. പൈലറ്റ് പീറ്റര്‍ ഷോട്ടും അദ്ദേഹത്തിന്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്. പെട്ടന്ന് ലാന്‍ഡ് ചെയ്താല്‍ റണ്‍വേയില്‍ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇദ്ദേഹം മുന്നില്‍ കണ്ടു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തത്. പ്രശ്നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതല്‍ വിമാനം പറത്തുന്നയാളാണ്.

നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 

പ്രേതം ഉണ്ടോ ഇല്ലെയോ എന്നത് ഇന്നും എല്ലാവരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഒന്നാണ്. ചില സംഭവങ്ങള്‍ പ്രേതം ഉണ്ടെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അതേ കുറിച്ച് ചിലരെങ്കിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഏറെ ഞെട്ടിക്കുന്നതാണ്. കാരണം 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.  ജോണ്‍ കിപ്‌കെയുടെ ഇളയമകന്‍ തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.  വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

Other News in this category

  • റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം
  • കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു
  • സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം
  • 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ അധ്യാപിക കോടതിയില്‍ കുറ്റം നിഷേധിച്ചു; മുന്‍ പങ്കാളിയുമായി പിരിഞ്ഞ ശേഷം തനിയ്ക്ക് ഏകാന്തതയും ശ്രദ്ധക്കുറവും അനുഭവപ്പെട്ടിരുന്നതായി 30 കാരിയായ അധ്യാപിക
  • വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം
  • സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വിദേശ വിദ്യാര്‍ഥികളുടെ വരവില്‍ വന്‍ കുറവുണ്ടാക്കുമെന്ന് സര്‍വ്വകലാശാലകള്‍; ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍
  • അടുത്തവര്‍ഷം സ്വകാര്യ, പൊതു മേഖലകളില്‍ 4, 3 ശതമാനം വീതം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സൂചന; പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ തീരെ അപര്യാപ്തമെന്ന് വിലയിരുത്തല്‍
  • കൊടും ചൂടിന് ശേഷം കൊടുങ്കാറ്റും കനത്ത മഴയും എത്തുന്നു; യുകെയിലുടനീളം മഴ, ഇടിമിന്നല്‍ മുന്നറിയിപ്പുകളുമായി മെറ്റ് ഓഫീസ്, വ്യാപകമായ യാത്രാ തടസ്സങ്ങള്‍ക്കും സാധ്യത
  • വോള്‍വര്‍ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;  കൊലക്കുറ്റം ചുമത്തി 19, 22 വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു, നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം
  • യുകെ ഇന്നലെ കടന്നു പോയത് ഈ വര്‍ഷത്തിലെ ഏറ്റവും ചുടേറിയ ദിവസത്തിലൂടെ; ഇന്ന് അതിലും ചൂട് കൂടി പുതിയ റെക്കോഡ് രേഖപ്പെടുത്തിയേക്കാമെന്ന് മെറ്റ് ഓഫീസ്, ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
  • Most Read

    British Pathram Recommends