18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> FEATURED ARTICLE
ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം

സ്വന്തം ലേഖകൻ

Story Dated: 2024-04-21

കഴിഞ്ഞ ലക്കത്തില്‍ സുരക്ഷിതമായ ലൈഗിക ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നൂ. എന്നാല്‍ ഈ ആഴ്ച സാധാരണ കണ്ടുവരാറുള്ള ലൈംഗിക രോഗങ്ങളെക്കൂരിച്ച് നമുക്ക് വിശദമായി പരിശോധിക്കാം. ഈ കഴിഞ്ഞ വർഷം ലണ്ടനിലുള്ള ഒരു സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഏകദേശം 18 വയസിനു താഴെ ഉള്ള ടീനേജ് പെൺ കുട്ടികളും ആൺ കുട്ടികളും രാവിലെ വന്ന് ക്യൂ നിൽക്കുന്നു. ഇവർ എല്ലാവരും തന്നെ HPV തടയാനുള്ള വാക്സിൻ എടുക്കാൻ വന്ന് നിൽക്കുന്നവരാണ്. അവർ അവിടെ ആരെയും പേടിക്കുന്നില്ല നാണിക്കിന്നില്ല. കൂടാതെ പല ഹെഡിങ്ങുകളിൽ ത്രസിപ്പിച്ചു വായിപ്പിക്കാൻ സോഷ്യൽ മീഡിയ കണ്ണുകൾ അവരുടെ പുറകിൽ ഇല്ല എന്നത് തന്നെ അവർക്ക് ഏറെ ആശ്വാസം നൽകുന്നു. ലൈംഗിക രോഗം വരുമെന്ന പേടി മാത്രമല്ല അവരെ കൊണ്ട് വാക്സിൻ എടുപ്പിക്കുന്നത് മറിച്ചു ആ വാക്സിൻ അവരെ പലതരം കാൻസറിൽ നിന്നും മോചിപ്പിക്കുമെന്ന വിവരം സ്‌കൂൾ തലത്തിലെ അവർ മനസിലാക്കുന്നു എന്നതാണ് സത്യം.

അതിനാൽ ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ അറിയുന്നതിന് മുമ്പേ  നമുക്ക് അവ വരാൻ കാരണക്കാരായ അണുക്കളെയും അവ തടയാനുള്ള വാക്സിനുകളെ കുറിച്ച് കൂടി അറിയാം. ഇതിലെ വില്ലൻമാർ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്, ഗൊണോറിയ, ക്ലമീഡിയ, പിന്നെ ജനനേന്ദ്രിയ ഹെർപ്പസ് എന്നിവയാണെങ്കിലും ഇവരിലെ പ്രഥാന വില്ലൻ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്. HPV (ഹ്യൂമൻ പാപ്പിലോമ വൈറസ് ) എന്ന വില്ലനാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന സെക്ഷ്വലി ട്രാൻസ്മിറ്റഡ് അസുഖങ്ങളുടെ കാരണവും. കൂടാതെ സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വരുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് HPV ആണ്.

അപ്പോൾ എന്താണ് ഈ HPV എന്ന് നോക്കാം ?

ഏറ്റവും കോമൺ ആയി കാണപ്പെടുന്ന ഒരു സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് ആണ് HPV അഥവാ ഹ്യൂമൻ പാപ്പിലോമ വൈറസ്. ഇവ ജനനേന്ദ്രിയ അരിമ്പാറ അല്ലെങ്കിൽ അർബുദം ഇങ്ങനുള്ള ചില തരം ആരോഗ്യപ്രശ്നങ്ങൾ നമ്മിൽ ഉണ്ടാക്കാമെങ്കിലും ഈ ആരോഗ്യപ്രശ്നങ്ങൾ തടയാൻ ഇന്ന് വാക്സിനുകൾ ലഭ്യമാണ്. 

അപ്പോൾ HPV എങ്ങനെയാണ് പകരുന്നത്?

വൈറസ് ബാധിച്ച ഒരാളുമായുള്ള യോനി, ഗുദ, അല്ലെങ്കിൽ ഓറൽ സെക്‌സിൽ ഏർപ്പെടുന്നതിലൂടെ HPV പകരാവുന്നതാണ്. എങ്കിലും യോനിയിലോ മലദ്വാരത്തിലോ ഉള്ള ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാണ് ഇത് സാധാരണയായി പടരുന്നത്. ലൈംഗികവേളയിൽ ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സ്പർശിക്കുന്നതിലൂടെയും ഇത് പടരുന്നു. HPV ഉള്ള ഒരു വ്യക്തി പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുന്നില്ലങ്കിൽ പോലും ഇയാൾക്ക് മറ്റൊരാളിലേക്ക് അണുബാധ പകർത്താനാകും. അതിനിപ്പോൾ പകരാൻ ഇതര ബന്ധങ്ങൾ വേണമെന്നില്ല, കാരണം നിങ്ങൾ ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ആണെങ്കിൽ പോലും നിങ്ങൾക്ക് HPV പകരാം. 

അണുബാധയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടാകാൻ വൈകുന്നത് കൊണ്ട് ഇത് എപ്പോഴാണ് ആരിൽ നിന്നാണ്  ആദ്യം ലഭിച്ചത് എന്നൊക്കെ അറിയാൻ ഇത് ബുദ്ധിമുട്ടാക്കുന്നു. HPV ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചാൽ മിക്ക കേസുകളിലും 10 ൽ 9 കേസുകളും വല്യ ആരോഗ്യപ്രശ്നങ്ങളില്ലാതെ രണ്ട് വർഷത്തിനുള്ളിൽ ഈ അസുഖം സ്വയം ഇല്ലാതാകുന്നു. എന്നാൽ എച്ച്പിവി ഇല്ലാതായാലും അത് ചിലപ്പോൾ ജനനേന്ദ്രിയ അരിമ്പാറ, ക്യാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നീട് കാരണമായേക്കാം.

ജനനേന്ദ്രിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അരിമ്പാറകൾ സാധാരണയായി ജനനേന്ദ്രിയ മേഖലയിൽ ഒരു ചെറിയ മുഴ ആയോ അല്ലെങ്കിൽ കൂട്ടമായോ പ്രത്യക്ഷപ്പെടുന്നു. അവ ചെറുതോ വലുതോ, അല്ലെങ്കിൽ പരന്നവയോ  ആകാം. ഒരു ഹെൽത്ത് കെയർ പ്രൊവൈഡർക്ക് അല്ലെങ്കിൽ ഒരു രെജിസ്റ്റഡ് ആയുള്ള ഡോക്ടർക്ക് ജനനേന്ദ്രിയ പ്രദേശം പരിശോധിച്ച് അരിമ്പാറ കണ്ടെത്താനും നിങ്ങളെ ശുശ്രൂഷിക്കുവാനും ആകും. 

HPV ക്യാൻസറിന് കാരണമാകുമോ എന്ന് ചോദിച്ചാൽ യോനി, ലിംഗം അല്ലെങ്കിൽ മലദ്വാരം സെർവിക്സ് എന്നിവയിൽ ഉണ്ടാകുന്ന അർബുദങ്ങൾക്ക് HPV ഒരു പരുധി വരെ കാരണമാകാം. മറ്റ് ചിലപ്പോൾ ഇത് തൊണ്ടയുടെ പിൻഭാഗത്ത് ഉണ്ടാകുന്ന ക്യാൻസറിനും (ഓറോഫറിൻജിയൽ കാൻസർ) കാരണമാകാം. പക്ഷെ ഒരു വ്യക്തിക്ക് എച്ച്‌പിവി ലഭിച്ചതിന് ശേഷം ക്യാൻസറിലേക്ക്  വികസിക്കാൻ വർഷങ്ങൾ ചിലപ്പോൾ പതിറ്റാണ്ടുകൾ പോലും എടുത്തുവെന്ന് വരാം. 

എച്ച്‌പിവിയിൽ നിന്ന് ആർക്കാണ് ക്യാൻസറോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുന്നത് എന്ന് നേരത്തെ അറിയാൻ ഇന്ന് ഒരു മാർഗവുമില്ല. സാധരണയായി ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങളുള്ള ആളുകൾക്ക് (എച്ച്ഐവി ബാധിതർ ഉൾപ്പെടെ) ഉള്ളവർക്ക് എച്ച്പിവിയെ ചെറുക്കാനുള്ള കഴിവ് വളരെ കുറവായിരിക്കാം. കൂടാതെ എച്ച്‌പിവിയിൽ നിന്ന്  മറ്റ് വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അവർക്ക്  കൂടുതലായിരിക്കാം.

HPV യും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതിൽ പ്രഥാനപ്പെട്ടത് ആൺപെൺ വ്യത്യാസമില്ലാതെ എല്ലാരും വാക്സിനേഷൻ എടുക്കുക എന്നതാണ്. ഇതിന് HPV മൂലമുണ്ടാക്കാവുന്ന കാൻസറിൽ നിന്ന് ഉൾപ്പെടെസംരക്ഷിക്കാൻ കഴിയും. വാക്സിൻ സാധരണ ആയി 11 അല്ലെങ്കിൽ 12 വയസ്സൊ  അല്ലെങ്കിൽ 9 വയസ്സിലോ  തുടങ്ങാവുന്നതാണ് എന്ന് Centers for Disease Control and Prevention (2021) റെക്കമെന്റ് ചെയ്യുന്നു.

പക്ഷെ 26 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്  HPV വാക്സിനേഷൻ കുറഞ്ഞ പ്രയോജനമേ നൽകുന്നുള്ളൂ എന്നതിനാൽ അവർക്ക് വാക്സിനേഷൻ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, ഇതിനകം വാക്സിനേഷൻ എടുത്തിട്ടില്ലങ്കിൽ  27 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ചില മുതിർന്നവർക്ക്  ശരിയായ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുമായി സംസാരിച്ചതിന് ശേഷം HPV വാക്സിൻ എടുക്കാൻ സഹായം തേടാവുന്നതാണ്. പക്ഷെ 21-നും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പതിവായി പരിശോധന നടത്തുന്നത് ഗർഭാശയ അർബുദം ഒരു പരുധി വരെ നേരത്തെ കണ്ടു പിടിക്കാനും തടയാനും  സഹായിക്കും.

കൂടാതെ നിങ്ങൾ ലൈംഗികമായി സജീവമായ ഒരാൾ ആണെങ്കിൽ  ഓരോ തവണ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഗർഭനിരോധന ഉറകൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ HPV വരാനുള്ള സാധ്യത കുറയ്ക്കും. എങ്കിലും HPV സ്കിന്നിലൂടെയും പകരാവുന്നവ ആയതിനാൽ ഗർഭനിരോധന ഉറ മൂടാത്ത സ്ഥലങ്ങളിൽ HPV ബാധിക്കാം. അതിനാൽ തന്നെ ഗർഭനിരോധന ഉറകൾ എച്ച്പിവിയിൽ നിന്ന് പൂർണ്ണമായി പരിരക്ഷിച്ചേക്കില്ല. 

കൂടാതെ ഏകഭാര്യത്വ ബന്ധത്തിലായിരിക്കുക അല്ലെങ്കിൽ നിങ്ങളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.കാരണം ഒരു പുതിയ ലൈംഗിക പങ്കാളി ഉണ്ടാകുന്നത് ഒരു പുതിയ HPV അണുബാധയ്ക്കുള്ള അപകട ഘടകമാണ്.

ഇനി HPV ഉണ്ടോ എന്ന് എങ്ങനെ അറിയാമെന്ന് നോക്കാം ?

ഒരു വ്യക്തിയുടെ "HPV നില" കണ്ടുപിടിക്കാൻ ഒരു പരിശോധനയും ഇല്ല എന്നതാണ് സത്യം. പക്ഷെ സെർവിക്കൽ ക്യാൻസർ പരിശോധിക്കാൻ കഴിയുന്ന HPV ടെസ്റ്റുകളുണ്ട്. പക്ഷെ ഹെൽത്ത് കെയർ പ്രൊവൈഡർമാർ ഇവ 30 വയസും അതിൽ കൂടുതൽ പ്രായമുള്ള  സ്ത്രീകളെയും പരിശോധിക്കുന്നതിന് മാത്രമാണ് സാധരണ ആയി ഈ ടെസ്റ്റുകൾ ഉപയോഗിക്കുന്നത്. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരെയോ കൗമാരക്കാരെയോ സ്ത്രീകളെയോ പരിശോധിക്കാൻ HPV ടെസ്റ്റുകൾ ശുപാർശ ചെയ്യുന്നില്ല.

അതിനാൽ തന്നെ HPV ഉള്ള മിക്ക ആളുകൾക്കും തങ്ങൾക്ക് അണുബാധയുണ്ടെന്ന് അറിയുന്നു പോലുമില്ല. കാരണം അവരിൽ രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകാറില്ല എന്നത് തന്നെ. ചില ആളുകൾക്ക് ജനനേന്ദ്രിയ ഭാഗത്തു അരിമ്പാറ വരുമ്പോൾ എച്ച്പിവി ഉണ്ടെന്ന് കണ്ടെത്തുന്നു. മറ്റു ചിലർക്ക് പാപ് സ്മിയർ ടെസ്റ്റ് ഫലം (സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് സമയത്ത്) ലഭിക്കുമ്പോൾ HPV ഉണ്ടെന്ന് കണ്ടെത്തിയേക്കാം. അതിനാൽ ശരിയായ സമയത്തുള്ള വാക്സിൻ എടുക്കൽ, സർവ്വിക്കൽ സ്ക്രീനിങ്. ഇവ ഒരു പരുധിവരെ വരെ സഹായം ചെയ്യും.

വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം മാത്രം തേടുക.

(തുടരും .....ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി  വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് )

(ജോസ്‌ന സാബു സെബാസ്റ്റ്യൻ - Author of Sex education for children 0-18 years കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം)

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends