18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഐസിഎംആര്‍  >>> 'ട്വിറ്റര്‍ ഡോട്ട് കോം' ഇനി 'എക്‌സ് ഡോട്ട് കോം', ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക് >>> 'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും >>> വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ >>> ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍ >>>
Home >> FEATURED ARTICLE
രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം

ജോസ്‌ന സാബു സെബാസ്റ്റ്യൻ

Story Dated: 2024-05-06

ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലിസ്റ്റ് തീർന്നോ എന്ന് ചോദിച്ചാൽ ഇല്ല. അതിനാൽത്തന്നെ ഇനി അടുത്ത ആൾ ക്ലമീഡിയ, അതെന്താണെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവും പ്രചാരമുള്ള ബാക്ടീരിയകളിൽ ഒന്നാണ് ക്ലമീഡിയ. മറ്റ് അണുബാധകളെപ്പോലെ, ക്ലമീഡിയയും വളരെ നിശബ്ദത പാലിക്കുന്നു, എന്നതിനാൽ തന്നെ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താൻ ആകുന്നില്ല. കൂടാതെ 40 ശതമാനം കേസുകളിലും, ഈ രോഗത്തോട് അനുബന്ധിച്ചു ഒരു പെൺകുട്ടി വൈദ്യസഹായം തേടുമ്പോഴേക്കും, രോഗം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ആയി മാറിയിരിക്കും. ഇത് പിന്നീട് സ്ത്രീകളിൽ വന്ധ്യതയ്ക്കും പെൽവിക് വേദനയ്ക്കും കാരണമാകുന്നു.

പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന  അണുബാധയാണ്. ഇതിൽ ലൈംഗികമായി പകരുന്ന ബാക്ടീരിയകൾ നിങ്ങളുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്കോ ഫാലോപ്യൻ ട്യൂബുകളിലേക്കോ അണ്ഡാശയത്തിലേക്കോ വ്യാപിക്കുന്നു. എന്നിരുന്നാലും ചില സ്ത്രീകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ലെങ്കിലും അത് സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് കാരണമാകുകയോ അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് (ഇടുപ്പ്) വേദന ഉണ്ടാകുന്നത് വരെ നിങ്ങൾക്കത് ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കില്ല.

ഗർഭധാരണം നടക്കുന്ന ഫാലോപ്യൻ ട്യൂബുകളെ PID ബാധിക്കുന്നതിനാൽ ആൺ ബീജം പെൺ അണ്ഡത്തിൽ എത്തുന്നത് തടയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വന്ധ്യതയാണ് PID യുടെ അന്തിമ ഫലം കൂടാതെ ഈ രോഗമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽ നിന്നോ ലിംഗത്തിൽ അസാധാരണമായ ഡിസ്ചാർജ് ഉണ്ടാകുക, സ്ത്രീകളിൽ അതിഖടിനമായ വയറുവേദന, അല്ലങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, പുരുഷന്മാരിൽ, വൃഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടാകുക ഇവയൊക്കെ ക്ലമടിയായുടെ ലക്ഷണങ്ങളാണ്.

സുരക്ഷിതമല്ലാത്ത യോനി, മലദ്വാര അല്ലെങ്കിൽ ഓറൽ ലൈംഗികതയിലൂടെ ഇത് പകരാം . രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് ക്ലമീഡിയ ലഭിക്കാം. ചുംബിക്കലും ആലിംഗനവും പോലെയുള്ള സാധാരണ സമ്പർക്കത്തിലൂടെയോ കുളികൾ, ടവലുകൾ, നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റ് സീറ്റുകൾ അല്ലെങ്കിൽ കട്ട്ലറികൾ എന്നിവ പങ്കിടുന്നതിലൂടെയോ ക്ലമീഡിയക്ക് പകരാൻ കഴിയില്ല.

നിങ്ങൾ ഒരു പുതിയ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുണ്ട്. എന്നിരുന്നാലും തുടർച്ചയായ ചെക്കപ്പുകളും നല്ലൊരു ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളുമൊക്കെ ക്ലമടിയക്കെതിരെ ഫലം ചെയ്യാം. തുടരും ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ഒത്തിരി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് . വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

More Latest News

നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഐസിഎംആര്‍ 

നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ഐസിഎംആര്‍. ടെഫ്‌ലോണ്‍ കോട്ടിങ്ങോടു കൂടിയ പാത്രങ്ങള്‍ 170 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ ദോഷകരമായ രാസവസ്തുക്കളും ഉയര്‍ന്ന അളവില്‍ വിഷ പുകകളും മൈക്രോ പ്ലാസ്റ്റിക്കുകളും പുറന്തള്ളുമെന്നും ഐസിഎംആര്‍ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പോളിടെട്രാഫ്‌ലൂറോഎത്തിലീന്‍ (PTFE) ആണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങളെ അപകടകാരിയാക്കുന്നത്. കാര്‍ബണ്‍, ഫ്‌ലൂറിന്‍ ആറ്റങ്ങള്‍ അടങ്ങിയ ഒരു സിന്തറ്റിക് രാസവസ്തുവാണ് ഇത്. ഇവ ഉയര്‍ന്ന അളവില്‍ ചൂടാകുമ്പോള്‍ മൈക്രോ-നാനോ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ദോഷകരമായ രാസുവസ്തുക്കള്‍ പുറന്തള്ളുകയും ഇത് ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാന്‍സര്‍ തുടങ്ങിയ ?ഗുരുതര ആരോ?ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണ ഊഷ്മാവില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ സുരക്ഷിതമാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കോട്ടിങ് ഒരുതരത്തില്‍ ഇളകാത്ത രീതിയില്‍ വേണം പാത്രം വൃത്തിയാക്കാന്‍. സ്പോഞ്ചും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകാം.  

'ട്വിറ്റര്‍ ഡോട്ട് കോം' ഇനി 'എക്‌സ് ഡോട്ട് കോം', ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്. 'ട്വിറ്റര്‍ ഡോട്ട് കോം' എന്ന ഡൊമെയിന്‍ 'എക്‌സ് ഡോട്ട് കോം' എന്നാക്കി. ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിന്‍ മാറിയിരുന്നില്ല. ഇനി ട്വിറ്റര്‍ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാല്‍ എക്‌സ് ഡോട്ട് കോമിലാണ് എത്തുക. ഡൊെമയിന്‍ മാറ്റം സംബന്ധിച്ച വിവരം ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും

എന്തെങ്കിലും മറന്നു വെച്ച് അത് അന്വേഷിച്ച് നടക്കുന്നത് നിങ്ങളുടെ സ്വഭാവത്തില്‍ ഉള്ളതാണോ? അത് ഏറ്റവും ബുദ്ധിമുട്ടായി എപ്പോഴും തോന്നുന്നുണ്ടെങ്കില്‍ ഇതാ അസ്ത്ര നിങ്ങള്‍ക്ക് ഒരു സഹായി ആയിരിക്കും. സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചത് കണ്ടെത്താന്‍ സഹായിക്കുന്നതാണ് അസ്ത്ര. ഗൂഗിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ്-അമേരിക്കന്‍ എ.ഐ റിസര്‍ച്ച് ലാബ്, ഡീപ് മൈന്‍ഡാണ് പ്രോജക്ട് അസ്ത്ര എന്ന എ.ഐ അസിസ്റ്റന്റിനെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ചാറ്റ്‌ബോട്ട് ജെമിനിയുടെ 1.5 മോഡലാണ് ഇതിലുള്ളത്. വീട്ടിലെ ഓരോ വസ്തുവിന്റെയും സ്ഥാനം എവിടെയെന്ന് വീഡിയോയിലൂടെയും ക്യാമറയിലൂടെയും അസ്ത്രയ്ക്ക് പറഞ്ഞുകൊടുക്കണം. അത് നഷ്ടമായാല്‍ ഏറ്റവും ഒടുവില്‍ കണ്ടത് എവിടെയെന്ന് അസ്ത്ര പറയും. അശ്രദ്ധ മാറാനുള്ള കുറുക്കുവഴികളും പറഞ്ഞുതരും. കണ്ണാടിയും ഐഡി കാര്‍ഡും എപ്പോഴും മറക്കുന്നവര്‍ക്ക് അസ്ത്ര പ്രയോജനമാകും. ചുറ്റുപാടും നോക്കി സ്ഥലം തിരിച്ചറിയാനും സാധിക്കും. ചിത്രം, സന്ദേശം, ശബ്ദം, വീഡിയോ എന്നീ രൂപങ്ങളില്‍ ഉത്തരം നല്‍കും. കുറച്ച് വസ്തുക്കള്‍ കാണിച്ചാല്‍ അതുവച്ച് കഥ മെനയാനും പാട്ടെഴുതാനും കഴിവുണ്ട്. എക്‌സല്‍ ഷീറ്റ്, പ്രസന്റേഷന്‍ എന്നിവ തയാറാക്കാം. മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച സ്മാര്‍ട്ട് ഗ്ലാസിലൂടെയും അസ്ത്രയോട് കമാന്‍ഡുകള്‍ പറയാം. ഉദാഹരണത്തിന് ഗ്ലാസ് ധരിച്ച് 'സെക്രട്ടേറിയറ്റ് എവിടെയാണെന്ന് 'മൈക്കിലൂടെ ചോദിച്ചാല്‍ ലൊക്കേഷന്‍ മാപ്പ് ഗ്ലാസില്‍ പ്രത്യക്ഷപ്പെടും. വര്‍ഷങ്ങളായി ഗൂഗിള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസിലേയ്ക്കുള്ള തുടക്കമാണിതെന്ന് അഭ്യൂഹമുണ്ട്. ഗൂഗിള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒടിടിയില്‍ നിന്നും ഇതാ പുസ്തകമാകാന്‍ തയ്യാറെടുത്ത് പ്രേമലു, റീനുവിന്റെയും സച്ചിന്റെയും ഒഴിവാക്കിയ രംഗങ്ങള്‍ ഇനി പുസ്തകത്തില്‍ വായിക്കാം

തീയറ്ററിലും ഒടിടിയിലും സച്ചിനും റീനുവും ഏറെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കരയിച്ചും കൈയ്യടി നേടിയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ചിത്രം ബുക്കാക്കി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ വരെ ഹിറ്റായ ചിത്രം ബുക്കാക്കുന്ന സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നസ്ലിനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. പ്രേമലു തിരക്കഥ പുസ്തകമായി വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. മാന്‍കൈന്‍ഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ലഭ്യമാക്കുകയും ചെയ്യും. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. സച്ചിന്റെയും റീനുവിന്റെയും പ്രണയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയെ പോലെ തന്നെ ഇന്റസ്ട്രിയില്‍ ഒരുപാട് ആരാധകരുള്ള താരമണ് മകള്‍ ജാന്‍വി കപൂറും. അഭിനയം കൊണ്ടും ലുക്കു കൊണ്ടും അമ്മയ്‌ക്കൊപ്പം എത്താന്‍ യോഗ്യതയുള്ള മകള്‍ എന്നാണ് ബോളീവുഡ് തന്നെ സമ്മതിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണ ശേഷം ജാന്‍വിക്ക് പിറകെ ആണ് ബോളീവുഡ്. ഇപ്പോഴിതാ ജാന്‍വി തന്റെ പ്രണയം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ ശിഖര്‍ പഹാരി കൂടെയുണ്ടെന്നാണ് ജാന്‍വി പറഞ്ഞത്. ജാന്‍വിയുടെ പുതിയ ചിത്രമായ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ: തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ കൂടിയാണ് ശിഖര്‍ പഹാരിയ. പോളോ കളിക്കാരന്‍ കൂടിയായ ശിഖര്‍ അന്താരാഷ്ട മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Other News in this category

  • ലൈംഗിക അവയത്തില്‍ മരവിപ്പോ നീറ്റലോ ഉണ്ടെങ്കില്‍ ഒരിക്കലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ഹെര്‍പ്പസ് രോഗലക്ഷണവും ചികിത്സയും അറിയുക
  • ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends