ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ക്ക് പുതിയ സേവനങ്ങള്‍ നല്കി പ്രിയപ്പെട്ട ആപ്പുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ മെറ്റ ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ തെളിവായാണ് നിരവധി പുതിയ സേവനങ്ങള്‍ മെറ്റ പുറത്ത് ഇറക്കുന്നത്.
ഇപ്പോഴിതാ മെറ്റ ഉപയേക്താക്കള്‍ക്ക് വേണ്ടി കമ്പനി പുറത്തിറക്കുന്ന പുതിയ സേവനം അത്തരത്തില്‍ ഉള്ളതാണ്. ഫെയ്സ്ബുക്കിലും ത്രെഡ്സിലും ഒരേ സമയംകുറിപ്പുകള് പങ്കുവയ്ക്കാനായി സാധിക്കുന്ന ക്രോസ്- പോസ്റ്റിംഗ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇവര്‍ പരീക്ഷിക്കുന്നത് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒരേ സമയം സ്റ്റോറിയും റീല്‍സും പങ്കുവയ്ക്കാനായി കഴിയുന്ന ഫീച്ചറിന് സമാനമായിയാണ്. ഐ ഒ എസ് ഉപഭോക്താക്കള്‍ മാത്രമായി പരിമിതപ്പെടുത്തിയതായും യൂറോപ്യന്‍ യൂണിയന് ഉള്പ്പെടുത്തുന്നില്ലായെന്നും റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു.
ഈ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക ഫെയ്സ്ബുക്കില്‍ നിന്ന് ത്രെഡ്സിലേക്ക് ടെക്സ്റ്റ്, ലിങ്ക് പോസ്റ്റുകള്‍ പങ്കിടാനായി സാധിക്കുന്നു.