മൊബൈള്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യും? വേഗം പറ്റുന്ന രീതിക്കെല്ലാം തുടച്ചെടുത്ത ശേഷം അരിയിലിട്ടു വച്ച് ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കും എന്നാണ് ഉത്തരമെങ്കില്‍ ഈ പരിപാടി ഇനി നടക്കില്ലെന്ന് ആപ്പിള്‍. അത് ശരിയായ കാര്യമല്ലെന്നാണ് കമ്പനി പറയുന്നത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കും എന്ന ധാരണയിലാണ് സാധാരണയായി എല്ലാവരും ഇത് ചെയ്യുന്നത്. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ഇത്തരത്തില്‍ ചെയ്യരുതെന്ന് പുതിയതായി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ പ്രവര്‍ത്തി കൊണ്ട് ഫോണിന് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ ഫോണിന് നനവ് സംഭവിച്ചാല്‍ ഹെയര്‍ ഡ്രയറുകള്‍, കംപ്രസ്ഡ് എയര്‍ ബ്ലോവറുകള്‍ എന്നിവയും ഉപയോഗിക്കരുതെന്ന് ആപ്പിള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചാര്‍ജിംഗ് പോര്‍ട്ടുകളില്‍ പേപ്പര്‍ ടവ്വലുകളും കോട്ടന്‍ സ്വാബുകളും ഇടരുതെന്നും ആപ്പിള്‍ വ്യക്തമാക്കി.
നിലവില്‍ കേബിള്‍ കണക്ടറില്‍ നനവുള്ള സാഹചര്യമാണെങ്കില്‍ കണക്ട് ചെയ്യുമ്ബോള്‍ തന്നെ ഫോണില്‍ ഇതിന്റെ മുന്നറിയിപ്പ് കാണിക്കുന്നതായിരിക്കും. ഇതിനാല്‍ തന്നെ കേബിള്‍ ഫോണില്‍ നിന്നും ഉടന്‍ തന്നെ വേര്‍പെടുത്തണമെന്നും ഉണങ്ങുന്നത് വരെയും കാത്തിരിക്കണമെന്നും ആപ്പിള്‍ നിഷ്കര്ശിച്ചിരിക്കുന്ന മാനദണ്ഡത്തില്‍ പറയുന്നു. വായു സഞ്ചാരമുള്ളിടത്ത് ഫോണ്‍ ഉണങ്ങാന്‍ വയ്ക്കുകയും 30 മിനിറ്റിന് ശേഷം ചാര്‍ജ് ചെയ്യാനും ശ്രമിക്കുക.നനവ് സംഭവിച്ചാല്‍ 24 മണിക്കൂര്‍ വരെ ഉണങ്ങുന്നതിനായി വേണ്ടി വന്നേക്കാം.