18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : 'ട്വിറ്റര്‍ ഡോട്ട് കോം' ഇനി 'എക്‌സ് ഡോട്ട് കോം', ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക് >>> 'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും >>> വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ >>> ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍ >>> ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം >>>
Home >> NAMMUDE NAADU
കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ

Story Dated: 2024-05-06

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ അപകടം. പെയിന്റിംഗിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്.

അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

24 നില കെട്ടിടത്തിന്റെ മിനുക്ക് പണികള്‍ക്കായാണ് ഇരുമ്പ് ഫ്രെയിം നിര്‍മിച്ചത്. ഇതില്‍ക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫ്രെയിം തകര്‍ന്നതോടെ തൊഴിലാളികള്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. 

ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബിബന്‍ സിംഗ്, രാജന്‍ മുന്ന എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

More Latest News

'ട്വിറ്റര്‍ ഡോട്ട് കോം' ഇനി 'എക്‌സ് ഡോട്ട് കോം', ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്. 'ട്വിറ്റര്‍ ഡോട്ട് കോം' എന്ന ഡൊമെയിന്‍ 'എക്‌സ് ഡോട്ട് കോം' എന്നാക്കി. ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിന്‍ മാറിയിരുന്നില്ല. ഇനി ട്വിറ്റര്‍ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാല്‍ എക്‌സ് ഡോട്ട് കോമിലാണ് എത്തുക. ഡൊെമയിന്‍ മാറ്റം സംബന്ധിച്ച വിവരം ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും

എന്തെങ്കിലും മറന്നു വെച്ച് അത് അന്വേഷിച്ച് നടക്കുന്നത് നിങ്ങളുടെ സ്വഭാവത്തില്‍ ഉള്ളതാണോ? അത് ഏറ്റവും ബുദ്ധിമുട്ടായി എപ്പോഴും തോന്നുന്നുണ്ടെങ്കില്‍ ഇതാ അസ്ത്ര നിങ്ങള്‍ക്ക് ഒരു സഹായി ആയിരിക്കും. സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചത് കണ്ടെത്താന്‍ സഹായിക്കുന്നതാണ് അസ്ത്ര. ഗൂഗിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ്-അമേരിക്കന്‍ എ.ഐ റിസര്‍ച്ച് ലാബ്, ഡീപ് മൈന്‍ഡാണ് പ്രോജക്ട് അസ്ത്ര എന്ന എ.ഐ അസിസ്റ്റന്റിനെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ചാറ്റ്‌ബോട്ട് ജെമിനിയുടെ 1.5 മോഡലാണ് ഇതിലുള്ളത്. വീട്ടിലെ ഓരോ വസ്തുവിന്റെയും സ്ഥാനം എവിടെയെന്ന് വീഡിയോയിലൂടെയും ക്യാമറയിലൂടെയും അസ്ത്രയ്ക്ക് പറഞ്ഞുകൊടുക്കണം. അത് നഷ്ടമായാല്‍ ഏറ്റവും ഒടുവില്‍ കണ്ടത് എവിടെയെന്ന് അസ്ത്ര പറയും. അശ്രദ്ധ മാറാനുള്ള കുറുക്കുവഴികളും പറഞ്ഞുതരും. കണ്ണാടിയും ഐഡി കാര്‍ഡും എപ്പോഴും മറക്കുന്നവര്‍ക്ക് അസ്ത്ര പ്രയോജനമാകും. ചുറ്റുപാടും നോക്കി സ്ഥലം തിരിച്ചറിയാനും സാധിക്കും. ചിത്രം, സന്ദേശം, ശബ്ദം, വീഡിയോ എന്നീ രൂപങ്ങളില്‍ ഉത്തരം നല്‍കും. കുറച്ച് വസ്തുക്കള്‍ കാണിച്ചാല്‍ അതുവച്ച് കഥ മെനയാനും പാട്ടെഴുതാനും കഴിവുണ്ട്. എക്‌സല്‍ ഷീറ്റ്, പ്രസന്റേഷന്‍ എന്നിവ തയാറാക്കാം. മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച സ്മാര്‍ട്ട് ഗ്ലാസിലൂടെയും അസ്ത്രയോട് കമാന്‍ഡുകള്‍ പറയാം. ഉദാഹരണത്തിന് ഗ്ലാസ് ധരിച്ച് 'സെക്രട്ടേറിയറ്റ് എവിടെയാണെന്ന് 'മൈക്കിലൂടെ ചോദിച്ചാല്‍ ലൊക്കേഷന്‍ മാപ്പ് ഗ്ലാസില്‍ പ്രത്യക്ഷപ്പെടും. വര്‍ഷങ്ങളായി ഗൂഗിള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസിലേയ്ക്കുള്ള തുടക്കമാണിതെന്ന് അഭ്യൂഹമുണ്ട്. ഗൂഗിള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒടിടിയില്‍ നിന്നും ഇതാ പുസ്തകമാകാന്‍ തയ്യാറെടുത്ത് പ്രേമലു, റീനുവിന്റെയും സച്ചിന്റെയും ഒഴിവാക്കിയ രംഗങ്ങള്‍ ഇനി പുസ്തകത്തില്‍ വായിക്കാം

തീയറ്ററിലും ഒടിടിയിലും സച്ചിനും റീനുവും ഏറെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കരയിച്ചും കൈയ്യടി നേടിയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ചിത്രം ബുക്കാക്കി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ വരെ ഹിറ്റായ ചിത്രം ബുക്കാക്കുന്ന സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നസ്ലിനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. പ്രേമലു തിരക്കഥ പുസ്തകമായി വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. മാന്‍കൈന്‍ഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ലഭ്യമാക്കുകയും ചെയ്യും. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. സച്ചിന്റെയും റീനുവിന്റെയും പ്രണയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയെ പോലെ തന്നെ ഇന്റസ്ട്രിയില്‍ ഒരുപാട് ആരാധകരുള്ള താരമണ് മകള്‍ ജാന്‍വി കപൂറും. അഭിനയം കൊണ്ടും ലുക്കു കൊണ്ടും അമ്മയ്‌ക്കൊപ്പം എത്താന്‍ യോഗ്യതയുള്ള മകള്‍ എന്നാണ് ബോളീവുഡ് തന്നെ സമ്മതിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണ ശേഷം ജാന്‍വിക്ക് പിറകെ ആണ് ബോളീവുഡ്. ഇപ്പോഴിതാ ജാന്‍വി തന്റെ പ്രണയം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ ശിഖര്‍ പഹാരി കൂടെയുണ്ടെന്നാണ് ജാന്‍വി പറഞ്ഞത്. ജാന്‍വിയുടെ പുതിയ ചിത്രമായ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ: തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ കൂടിയാണ് ശിഖര്‍ പഹാരിയ. പോളോ കളിക്കാരന്‍ കൂടിയായ ശിഖര്‍ അന്താരാഷ്ട മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍)

കാന്‍ ചലച്ചിത്ര മേളയ്ക്ക് എത്തുന്ന ഐശ്വര്യയുടെ ലുക്ക് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇക്കുറി ഐശ്വര്യയുടെ ലുക്ക് മാത്രമല്ല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് കൈയ്യിലെ പരിക്കാണ്. ഈ പരിക്ക് വെച്ച് ഐശ്വര്യ എത്തുമോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ആരാധകരെ നിരാശ്ശരാക്കാതെ തന്നെ റെഡ് കാര്‍പ്പറ്റില്‍ എത്തിയിരിക്കുകയാണ് ഐശ്വര്യ. നീലയിലും സില്‍വറിലും വരുന്ന ഷിമ്മറി ഗൗണാണ് താരം അണിഞ്ഞത്. കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്. ഫാല്‍ഗുനി ഷേന്‍ പീകോക്കാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. കൈയ്യിലെ പരിക്ക് കാര്യമാക്കാതെയാണ് താരം എത്തിയത്. ഇക്കുറി മുകള്‍ ആരാധ്യയും ഉണ്ടായിരുന്നു. വെട്ടിത്തിളങ്ങുന്ന ഗൗണില്‍ വളരെ ഡ്രാമറ്റിക്കലായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ലീവ്സിനും സ്വീപ്പിങ് ട്രെയിലിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു വസ്ത്രം. മിനിമല്‍ ആക്സസറീസ് ആണ് താരം അണിഞ്ഞത്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പില്‍ ലൂസ് ഹെയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ആദ്യത്തെ ലുക്കില്‍ മോണോക്രോം ഗൗണാണ് താരം അണിഞ്ഞത്. കറുപ്പ് ഗൗണില്‍ ത്രിഡി മെറ്റാലിക് എലമന്റ്സ് നല്‍കിയാണ് ഒരുക്കിയത്. ഫാല്‍ഹുനി ഷേന്‍ പീകോക്ക് തന്നെയാണ് വസ്ത്രം ഒരുക്കിയത്. താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കില്‍ അതൃപ്തി വ്യക്തമാക്കിയത്. ഇത്ര അലങ്കാരത്തിന്റെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. ഐശ്വര്യ സുന്ദരിയാണെന്നും പക്ഷേ ഈ ലുക്ക് മുള്ളന്‍പന്നിയെ പോലെയും ക്രിസ്മസ് ട്രീ പോലെയുമുണ്ട് എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.  

Other News in this category

  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍
  • വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • Most Read

    British Pathram Recommends