ദിവസവും ഓരോ പുതിയ അപ്ഡേഷനുകള്‍ കൊണ്ടുവരുന്ന വാട്സ്ആപ്പ് ഇതാ ആ കൂട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന മാറ്റൊരു മാറ്റവും കൊണ്ടുവരികയാണ്. വാട്സ്ആപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യണമെങ്കില്‍ ഇനിമുതല്‍ പണം അടയ്ക്കണം എന്ന രീതിയിലേക്ക് ആണ് പുതിയ മാറ്റം വരുത്തുന്നത്.
വാട്സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ സാധിക്കുമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇതിന് പണം നല്‍കേണ്ടി വരും എന്നാണ് വാട്സ്ആപ്പ് പറയുന്നത്.
ഇനിമുതല്‍ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. 2024 ജൂണിന് മുന്‍പായി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കും 15 ജിബിയായി വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് പരിമിതപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വരുന്ന മെസ്സേജുകളിലെ ഫോട്ടോകളും വീഡിയോകളും താനെ ഡൗണ്‍ലോഡ് ആകുന്ന ഓട്ടോ മീഡിയ ഡൗണ്‍ലോഡ് ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കുന്നതു വഴി ചാറ്റ് 15 ജിബിക്കുള്ളില്‍ നിലനിര്‍ത്താന്‍ സാധിക്കും. ചാറ്റ് ബാക്കപ്പില്‍ വീഡിയോ, ഫോട്ടോ എന്നിങ്ങളെ അധികം ജിബി ആവശ്യമുള്ളത് ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചര്‍ ഉപയിഗിക്കുന്നതിലൂടെയും ചാറ്റ് ബാക്കപ്പ് ഡാറ്റ കുറയ്ക്കാന്‍ സാധിക്കും.