വീണ്ടും ജനപ്രിയനാകാന്‍ ശ്രമിക്കുകയാണ് വാട്സ്ആപ്പ്. പുതിയ മാറ്റങ്ങള്‍ തങ്ങളുടെ വണ്‍-വേ ബ്രോഡ്കാസ്റ്റിങ് ടൂളായ ചാനല്‍സില്‍ ആണ് വാട്സ്ആപ്പ് ഇക്കുറി പരീക്ഷിക്കുന്നത്.
വാട്സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ ചാനല്‍ തുടങ്ങിയതാരാണോ അയാള്‍ക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അയാളില്‍ നിക്ഷിപ്തമായിരുന്നു.
പക്ഷെ പുതിയ ഫീച്ചറില്‍ എല്ലാം മാറി മറിയുകയാണ്. ഈ ഫീച്ചര്‍ എത്തുന്നതോടെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാവുന്നതാണ്. വാട്സ്ആപ്പിന്റെ ഏറ്റവും പതിയ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഓപ്ഷനുള്ളത്.
ചാനല്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. വൈകാതെ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.
നിലവില്‍ നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പില്‍ പരീക്ഷിക്കുന്നുണ്ട്. പുതിയ അപ്ഡേറ്റുകള് വാട്ട്സ്ആപ്പിന്റെ ബീറ്റ പതിപ്പില്‍ ലഭ്യമാണ്, ആപ്പിന്റെ സ്റ്റേബിള്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കായി ഉടന്‍ തന്നെ ഫീച്ചറുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.a