ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ നൈക ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. മുഴുവന്‍ ജീവനക്കാരില്‍ നിന്നും 2 ശതമാനം പേരാണ് കമ്പനിയില്‍ നിന്നും പുറത്താക്കപ്പെടുക.
ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇ-മെയില്‍ മുഖാന്തരം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. നൈക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ ഡോണ്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
അടുത്തയാഴ്ച വരെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ തുടരുന്നതാണ്. രണ്ടാം ഘട്ട പിരിച്ചുവിടല്‍ മെയ് രണ്ടാം വാരം മുതല്‍ ആരംഭിക്കുമെന്ന് കമ്ബനി വ്യക്തമാക്കി. സ്റ്റോര്‍ എംപ്ലോയീസ്, സ്റ്റോര്‍ മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ സെന്റര്വര്ക്കേഴ്സ് തുടങ്ങിയ തസ്തികയില്‍ ഉള്ളവരെ പിരിച്ചുവിടല്‍ ബാധിക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കി.
ലോകത്തുടനീളം 83000 തൊഴിലാളികളാണ് കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്നത്. 2 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതോടെ 12000 ആളുകള്‍ പുറത്തായേക്കുമെന്നാണ് സൂചന. ഇത്തവണ നടക്കുന്ന പിരിച്ചുവിടല്‍ കമ്പനി
ആസ്ഥാനത്ത് ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും ബാധിക്കാന്‍ സാധ്യത.