അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആന്ത്രാക്സ് രോഗ ഭീതിയില്‍. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലാണ് ആന്ത്രാക്സ് ഭീതിയില്‍ അകപ്പെട്ടിരിക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശം നല്കി ലോകാരോഗ്യ സംഘടന.
1,100 ലധികം കേസുകളും 20 മരണങ്ങളുമാണ് ഈ വര്‍ഷം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗ ഭിതിയുള്ള അഞ്ച് രാജ്യങ്ങളില്‍ സംശയാസ്പദമായ 1,166 കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം ഈ രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കാറുണ്ടെന്നും 2011 ന് ശേഷം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് സാംബിയ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലാവിയില്‍ ഈ വര്‍ഷം ആദ്യമായി മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളാണ് ആന്ത്രാക്സിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ സാംബിയയിലും സ്ഥിതി മോശമാണ്. നവംബര്‍ 20 വരെ 684 സംശയാസ്പദമായ കേസുകകളും നാല് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്നുകാലികള്‍, ചെമ്മരിയാട്, ആട് തുടങ്ങിയ കന്നുകാലികളെയും സസ്യഭുക്കുകളേയുമാണ് ആന്ത്രാക്സ് സാധാരണയായി ബാധിക്കുന്നത്.