18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍  >>> എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം >>> നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത് >>> ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ കിഡ്‌നി തകരാറിനെ തുടര്‍ന്ന് അന്തരിച്ചു;  34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് ജേസണ്‍ മരണമടഞ്ഞു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമ്മ >>> ഷെഫീല്‍ഡില്‍ ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി;  കൂടുതലും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയെന്ന് സൂചന  >>>
Home >> ASSOCIATION
സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ മത്സരത്തിന്റെ ലോഗോപ്രകാശനം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു, സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിങ്ങില്‍ അരങ്ങേറും

ഉണ്ണികൃഷ്ണന്‍ ബാലന്‍

Story Dated: 2024-01-31

യു.കെയുടെ കലാ-സാംസ്‌കാരിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാ-സാംസ്‌കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റണ്‍ മത്സരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിന്റെ പ്രചരണാര്‍ത്ഥം രൂപകല്‍പന ചെയ്തിട്ടുള്ള 'ലോഗോ' കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍   പ്രകാശനം ചെയ്യ്തു. ഇതോടു കൂടി രണ്ടാം സീസണിന് ഔദ്യോഗികമായി തുടക്കമായി. 

ഈ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിങ്ങില്‍ അരങ്ങേറും. മാര്‍ച്ച് 24ന് കൊവന്‍ട്രിയിലാണ് ഗ്രാന്റ് ഫിനാലെ. UKയിലെ 20 ഓളം റീജിയണലുകളില്‍ ഈ വര്‍ഷം മത്സരങ്ങള്‍ നടക്കും. വിവിധ റീജിയണുകളില്‍ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. റീജിയണല്‍ മത്സര വിജയികള്‍ മാര്‍ച്ച് 24ന് നടക്കുന്ന ഗ്രാന്റ് ഫിനാലയില്‍ ഏറ്റുമുട്ടും. ആകര്‍ഷകമായ സമ്മാനങ്ങളാണ് ഗ്രാന്റ്ഫിനാലയിലെ വിജയികളെ കാത്തിരിക്കുന്നത്. 

ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാര്‍ക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ആണ് ലഭിക്കുക. കൂടുതെ റീജിയണല്‍ മത്സരവിജയികള്‍ക്ക് അതാതു റീജിയണലുകളും സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 7000 പൗണ്ടോളം സമ്മാനം നല്‍കുന്ന 2 മാസക്കാലം നീണ്ടു നില്‍ക്കുന്ന 600ല്‍ അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന യുകെയിലെ ഏറ്റവും വലിയ അമേച്വര്‍ ബാഡ്മിന്റെണ്‍ ടൂര്‍ണ്ണമെന്റ് കൂടിയാണ് ഇത്.

കഴിഞ്ഞ വര്‍ഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. ഈ വര്‍ഷം ഇതിനോടകം തന്നെ 16 റീജിയണലുകളില്‍ കോര്‍ട്ട് ബുക്കിങ്ങ് അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകളുമായി ടൂര്‍ണ്ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകസമിതിക്ക് നേതൃത്വം നല്‍കുന്ന ജിജു സൈമണ്‍, അരവിന്ദ് സതീഷ് എന്നിവര്‍ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകാണുന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യുക. Www.sameekshauk.org/badminton

 

More Latest News

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍ 

തലശ്ശേരി : കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി സീനിയര്‍ ക്രിക്കറ്റ് താരം അലീന സുരേന്ദ്രന്റെ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ അത്ഭുതമാകുകയാണ്.  അലീന സുരേന്ദ്രന്റെ പറക്കും ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. നെസ്റ്റ് കണ്‍സ്ട്രഷന്‍സും ഓഫറി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. 10 മീറ്ററോളം ഓടിയ ശേഷം തകര്‍പ്പന്‍ ഒരു ഡൈവിലൂടെ അലീന പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സര്‍വാനി, ആശ ശോഭന തുടങ്ങിയവര്‍ അലീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മലയാളി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇടുക്കി അടിമാലി സ്വദേശിനിയാണ് അലീന. ഇടംകൈ ബാറ്ററായ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം വനിതാ ഐപിഎല്‍ ആണ്. അതുവഴി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്താനും 23കാരിയായ താരം ലക്ഷ്യമിടുന്നു.  

എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം

എക്‌സില്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ പുതു പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.   പുതിയ സ്റ്റോറീസ് ഫീച്ചറാണ് എക്സ് ഇത്തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്സിലെ എക്സ്പ്ലോര്‍ സെക്ഷനിലുള്ള ട്രെന്‍ഡിങ് ആയ വിഷയങ്ങളുടെ സംഗ്രഹം എഐയുടെ സഹായത്തോടെ തയ്യാറാക്കി നല്‍കുന്ന ഫീച്ചറാണ് എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. എക്സിന്റെ ഗ്രോക്ക് എഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എക്സ്പ്ലോര്‍ സെക്ഷനിലെ ഫോര്‍ യു ടാബിലുള്ള ട്രെന്‍ഡിങ് സ്റ്റോറികളുടെ സംഗ്രഹമാണ് ഗ്രോക്ക് എഐ തയ്യാറാക്കി നല്‍കുന്നത്. എക്സിലെ പ്രീമിയം വരിക്കാര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. നിങ്ങള്‍ ഫോളോ ചെയ്യുന്നതും കാണുന്നതും ഇടപെടുന്നതുമായ പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന നെറ്റ് വര്‍ക്കില്‍ ജനപ്രിയമായ സ്റ്റോറികളും വാര്‍ത്തകളുമാണ് ഫോര്‍ യു ടാബില്‍ കാണാന്‍ സാധിക്കുക. ഒരുപാട് നേരം എക്സില്‍ സ്‌ക്രോള്‍ ചെയ്യാതെ നിങ്ങള്‍ക്ക് ആവശ്യമായതും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതുമായ വിഷയങ്ങള്‍ ഈ ടാബില്‍ കാണാം.

നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്

കോഴിക്കോട് : 'നവകേരള ബസ്' പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കേരളം മുഴുവന്‍ സഞ്ചരിച്ച നവകേരള ബസ് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സര്‍വീസാണ് ഇന്ന് നാലരയോടെ ആരംഭിച്ചത്.  യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായത് പക്ഷെ കല്ലുകടിയായി. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയില്‍ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവന്‍ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്.  26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. റിസര്‍വ് ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയില്‍ പി. ജയ്ഫര്‍, ഷാജി മോന്‍ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതല്‍ കോഴിക്കോട്-ബെംഗളൂരു മള്‍ട്ടി ആക്‌സില്‍ ബസ് ഓടിക്കുന്നവരാണിവര്‍. കോഴിക്കോട്- ബെംഗളൂരു റൂട്ടാണ് സ്ഥിരം സര്‍വീസെങ്കിലും മേയ് ദിനത്തില്‍ കോഴിക്കോട്ടേക്കു ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍നിന്നും കയറിയത്. വഴിയിലും ആളെ കയറ്റി. കോഴിക്കോട് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങള്‍ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വര്‍ക്ഷോപ്പില്‍ എത്തിച്ച് പെയ്ന്റടിച്ചു.

'ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്' ബിഗ്‌ബോസ് ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ജനപ്രീതി നേടിയ താരമാണ് ഗബ്രി. എവിക്ഷന്‍ ദിവസമായിരുന്ന ഇന്നലെ ഗബ്രി പുറത്തായി. ഗബ്രിയുടെ പുറത്താകല്‍ ജാസ്മിനെ ഏറെ വേദനിപ്പിച്ചിരുന്നു. ജാസ്മിന്‍ നിലവിട്ട് കരയുന്ന വീഡിയോ ഇന്നലെ എപ്പിസോഡില്‍ പുറത്ത് വന്നിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഔട്ടാകല്‍ ആയിരുന്നു എന്നും, ഗബ്രി ഔട്ടാകാന്‍ കാത്തിരിക്കുകയായിരുന്നു എന്നും പലതരം കമന്റുകളാണ് ഇതേ കുറിച്ച് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. 'ഒരുപാട് അപ് ആന്‍ഡ് ഡൌണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്‍പോട്ട് പോയ്‌കൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രെക്ക് ടൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തുപറഞ്ഞില്ല എന്നത് മനഃപൂര്‍വ്വം ചെയ്തെയാണ്. അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്. അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്ക് അത് വീണ്ടും വേദന ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത് . എനിക്ക് എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം ഇന്നുണ്ടായി എന്നാല്‍ അത് നടന്നില്ല. അഭിമുഖത്തില്‍ തന്നെ ആളുകള്‍ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വഭാവം വച്ചിട്ട് ഇങ്ങോട്ട് ആളുകള്‍ ഉടക്ക് ഉണ്ടാക്കും എന്ന്. എന്നാല്‍ ആളുകള്‍ കേറിയാല്‍ അല്ലെ നമുക്ക് നമ്മുടെ സ്‌ട്രെങ്ത് ഈ ഗെയിം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആകൂ എന്നാണ് ഞാന്‍ പറഞ്ഞത്.  ഞാന്‍ കോണ്‍സ്റ്റന്റ് ആയിരുന്നു. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നെ പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന. ഞാന്‍ ആരോടും കൂടുതല്‍ അടുക്കില്ല എന്ന് തീരുമാനിച്ചത് ആണ് എന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് അവളുമായി വൈബ് ഫീല്‍ചെയ്യുന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്. ആ കൈ പിടിച്ചു നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ബലം എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത ആണ്. അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നത് അറിയാന്‍ എനിക്ക് താത്പര്യമില്ല. ജാസ്മിനും ഞാനും ഒരുമിച്ചിരുന്നത് കൊണ്ട് എന്റെ ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല.ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയര്‍ കാട്ടുതീ ആയിരിക്കും ജാസ്മിന്‍. ഞങ്ങള്‍ ഇത് വരെ ഒരുമിച്ചായിരുന്നു, നമ്മുടെ ഇഷ്ടമുള്ള ആളിന്റെ അടുത്തുനിന്നും മാറി നടക്കാന്‍ ആകില്ല. ജാസ്മിന്‍ തന്നെ പല അവസരത്തില്‍ പറഞ്ഞിട്ടുണ്ട് ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പിടിച്ചു നില്ക്കാന്‍ ആകില്ല എന്ന്. പക്ഷെ സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ് ജാസ്മിന്‍, അവള്‍ ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ഉണ്ട്. എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. അത് വളരെ ക്ലിയര്‍ ആണ്.'- ഗബ്രി പറയുന്നു.

വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍, നടി ജ്യോതിക പറഞ്ഞ മറുപടി അബദ്ധമായി മാറി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടയില്‍ എത്തിയ നടി ജ്യോതികയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം പക്ഷെ താരത്തിന് തന്നെ അബദ്ധമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് നടിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. 'വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ' എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്. 'ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ'- ജ്യോതിക പറഞ്ഞു. എന്നാല്‍ ഈ മറുപടി ഇപ്പോള്‍ അബദ്ധമായി മാറിയിരിക്കുകയാണ്. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി.  വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാജ്കുമാര്‍ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Other News in this category

  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും
  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
  • Most Read

    British Pathram Recommends