18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും >>> ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു >>> സംഗീത ഉപകരണങ്ങളും പുസ്തകങ്ങളും ശില്പങ്ങളുമടക്കം കൂറ്റര്‍ ഹൈഡ്രോളിക് പ്രസ്സ് കൊണ്ട് തച്ചുടച്ച് പുതിയ ഐപാഡിന്റെ പരസ്യം; വ്യാപക വിമര്‍ശനത്തിന് പിന്നാലെ  ക്ഷമാപണം നടത്തി ആപ്പിള്‍ >>> പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ >>> എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത് >>>
Home >> NAMMUDE NAADU

NAMMUDE NAADU

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിന്റെ പേരില്‍ സമരത്തിലേക്ക് നീങ്ങുകയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍. നിലവില്‍ വന്ന ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിലപാടില്‍ സമരപരിപാടിയിലേക്ക് നീങ്ങാനാണ് തീരുമാനം. ടെസ്റ്റ് തടയാന്‍ തന്നെയാണ് സംയുക്ത സമരസമിതി സ്വീകരിച്ചിരിക്കുന്ന തീരുമാനം. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പുതിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കി ടെസ്റ്റ്മായി മുന്‍പോട്ട് നീങ്ങാനാണ് മന്ത്രിയുടെ നിര്‍ദേശം. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താന്‍ മന്ത്രി അനുമതി കൊടുത്തിട്ടുണ്ട്. സ്ലോട്ട് ലഭിച്ച ആളുകള്‍ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം തേടാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം നടന്നിരുന്നു. മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ 9 ദിവസമായി ആളുകള്‍ സ്വമേധയാ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. പാലക്കാട് മലമ്പുഴ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. കുത്തുപാളക്കഞ്ഞി എന്ന പേരില്‍ കഞ്ഞി വെച്ചായിരുന്നു ഇവര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്

എയര്‍ ഇന്ത്യ എക്പ്രസ് സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സര്‍വീസ്, 8.50 ന് പുറപ്പെടേണ്ട മസ്‌കത്ത് സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദുബൈ, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കത്ത്, ദോഹ സര്‍വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. 1.10നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നല്‍കി. ഇതോടെ സമരം പിന്‍വലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.

ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു

തൃശൂര്‍ : തൃശൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാര്‍ഗം നടത്തുന്ന അഭിലാഷ്, അബ്ദുള്‍സലിം എന്നിവര്‍ക്ക് 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ. ഓട്ടോറിക്ഷ ആണ് 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി ആയി മാറുന്നത്. തൃശൂര്‍ ബോബി ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍, ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്‍കി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വ്വഹിച്ചു. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടക്കുകയുണ്ടായി.  ചാരിറ്റി ഒരു പാഷന്‍ ആയി കൊണ്ടുനടക്കുന്ന അഭിലാഷും അബ്ദുള്‍സലീമും തങ്ങളുടെ  തൊഴിലിനൊപ്പം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ആയി ചേര്‍ന്ന് തങ്ങളെകൊണ്ട് ആവുന്ന വിധത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയാണ്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് രൂപയുടെ ബോചെ ടീ വാങ്ങുകയും അതില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക്  ചാരിറ്റിക്ക് വേണ്ടി ഇരുവരും  ഉപയോഗിക്കുകയായിരുന്നു.  ഇവരുടെ  ഈ സഹായമനസ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞാണ്  ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കാന്‍ ബോചെ തീരുമാനിച്ചത്. മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി ആണിത്. അതുകൊണ്ടുതന്നെ എവിടെ വെച്ചും ഇതില്‍ നിന്നും ബോചെ ടീ വാങ്ങാം.   ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്ന സമയത്തും ബോചെ ടീ വാങ്ങിക്കാം. കൂടാതെ  ഏതു സ്ഥലത്തും ഈ ഓട്ടോ ഫ്രാഞ്ചൈസി എത്തിച്ചേരും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകത ആണ്.   ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 2000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്സൈറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ലക്കിഡ്രോ കൂപ്പണിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലക്കിഡ്രോ ടിക്കറ്റ് സൗജന്യമായി ലഭ്യമാകുന്നു. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇത്തരം സഹായങ്ങള്‍ ദിവസവും നല്‍കുന്നത്. ബോചെ ടീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദിവസേനയുള്ള സഹായങ്ങള്‍ക്ക്  വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ

വിമാന യാത്രക്കാരെ വലച്ചുകൊണ്ട് എയര്‍ ഇന്ത്യ ക്യാമ്പിന്‍ ക്രൂ നടത്തിയ സമരത്തില്‍ തീരുമാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.  ഇന്നലെ രാവിലെയായിരുന്നു ക്യാമ്പിന്‍ ക്രൂ അംഗങ്ങളുടെ ഈ പ്രവര്‍ത്തി. ശേഷം ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു. ജീവനക്കാര്‍ സുഖമില്ലെന്ന് വിമാനം ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ ആണെന്നും നോട്ടീസില്‍ പറയുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്നും മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തിന് എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.  സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ ഏര്‍പ്പെടുന്നത്. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും വ്യക്തമാക്കി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിവരം ലഭിച്ചതെന്ന് എയര്‍ ഇന്ത്യ. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ഇന്ന് നടത്താനിരുന്ന 12 സര്‍വ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്ത നേരത്തെ യാത്രക്കാരെ അറിയിക്കാതിരുന്നതിനാല്‍ സാധാരണ രീതിയില്‍ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകള്‍ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷ സമാന സാഹചര്യമാണ് കാണാന്‍ കഴിഞ്ഞത്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വ്വീസുകളുമാണ് റദ് ചെയ്തത്. കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യണ്ട അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, മസ്‌കറ്റ്, ഷാര്‍ജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ് ചെയ്തിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകളേയും പണിമുടക്ക് ബാധിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയര്‍ ഇന്ത്യയുടെ സോഷ്യല്‍ മീഡിയ യാത്രക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നു, നൂറുകണക്കിന് യാത്രക്കാരാണ് സമരം കാരണം കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ അവസരമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം

മാതൃഭൂമി ക്യാമറാമാന്‍ എ.വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമിയുടെ ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനാണ് മുകേഷ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുകേഷിനെ കാട്ടാനാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി നഗരത്തില്‍ ഹോസ്റ്റല്‍ മുറിയിലെ സഹവാസികള്‍ പോലും അറിയാതെ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി യുവാവ്. കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശിയാണ് കുഞ്ഞിനെയും യുവതിയെയും ഏറ്റെടുക്കാനും യുവതിയെ വിവാഹം കഴിക്കാനും തയ്യാറായത്. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.   കഴിഞ്ഞ ഞായറാഴ്ച രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണി ആണെന്നോ ഒന്നും കൂടെ ഉള്ളവര്‍ അറിഞ്ഞിരുന്നില്ല.  മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു

വളരെ നാളത്തെ ആവശ്യപ്രകാരം കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. വളരെ നാളത്തെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഒരു തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ താമസിക്കുന്നത് കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുന്നത്. കൗമാരപ്രായത്തിലെ ശാരീരിക ബുദ്ധിമുട്ടുകളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാമത്തെ ഭാഗത്തിലുണ്ടാവുക. ഒന്‍പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ 'പ്രത്യുത്പാദന ആരോഗ്യം' എന്ന അധ്യായത്തില്‍ വിഷയം വിശദമായി പഠിപ്പിക്കും. കൗമാരകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, ഗര്‍ഭധാരണം എങ്ങനെ, ഭ്രൂണവളര്‍ച്ച, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പ്രസവപ്രക്രിയ ഗര്‍ഭഛിദ്രത്തിന്റെ അപകടസാധ്യതകള്‍ മുതലായവ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാല്‍ എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെല്‍പ് ലൈന്‍ നമ്പറും പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ അപകടം. പെയിന്റിംഗിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 24 നില കെട്ടിടത്തിന്റെ മിനുക്ക് പണികള്‍ക്കായാണ് ഇരുമ്പ് ഫ്രെയിം നിര്‍മിച്ചത്. ഇതില്‍ക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫ്രെയിം തകര്‍ന്നതോടെ തൊഴിലാളികള്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.  ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബിബന്‍ സിംഗ്, രാജന്‍ മുന്ന എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

More Articles

നിസാര കാര്യത്തിന്  ഭാര്യ പിണങ്ങിപ്പോയി; പലതവണ വിളിച്ചിട്ടും വരാതായപ്പോള്‍ ആത്മഹത്യ, പിന്നാലെ ആസിഡ് കുടിച്ച് ഭാര്യയും ജീവനനൊടുക്കിയതോടെ ഒറ്റയ്ക്കായി പോയത് മൂന്നര വയസുള്ള മകള്‍
സുകുമാര കുറുപ്പിനെ കിട്ടിയില്ല, പിന്നെയല്ലേ ഇത്! എ കെ ജി സെന്റര്‍ പടക്കമേറിന് ഇന്നേക്ക് 50 ദിവസം; പ്രതിയെ പിടിക്കുന്ന ദിവസം സമ്മാന വിതരണവുമായി മീം മത്സരവും ദിനാചരണവും
തമിഴ്നാട്ടില്‍ ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കുന്നതും കണ്ണിറുക്കലും ചൂളമടിയും ഇനി കുറ്റം; മോട്ടോര്‍വാഹന നിയമം ഭേദഗതിചെയ്ത് സര്‍ക്കാര്‍
'ഇതുവരെ 5 പേരെ നമ്മള്‍ കൊന്നു, പശുവിനെ അറക്കുന്നവരെ കൊല്ലണം'; ആഹ്വാനവുമായി ബിജെപി നേതാവ്; വീഡിയോ വ്യാപകമായി പ്രചരിക്കുന്നു
ബ്യൂട്ടി സ്പായുടെ മറവില്‍ പെണ്‍ വാണിഭവവും മയക്കുമരുന്നു കച്ചവടവും; യുവതിയും കാമുകനും പിടിയില്‍; പ്രതികളുടെ ഒരാഴ്ചയിലം വരുമാനം 80000 രൂപയ്ക്ക് മുകളില്‍!
അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി; ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ മരിച്ച അതേസ്ഥലത്ത് വാഹനാപകടത്തില്‍ പിതാവിനും ദാരുണാന്ത്യം; കോട്ടയം സ്വദേശി മരണടഞ്ഞത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്തെ കൂടത്തിലും ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കൊണ്ടുപോയി നിരന്തരം കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ അറസ്റ്റില്‍

Most Read

British Pathram Recommends