18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍ >>> സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ >>> കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി >>> റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍ >>> ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം! >>>
Home >> HOT NEWS
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വീണ്ടും; കാര്‍ബണ്‍ ടാക്‌സില്‍ ഇളവ് എന്ന പുതിയ ആവശ്യം ഉന്നയിച്ച് ഇന്ത്യ, തിരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അവസാന ശ്രമത്തില്‍ സുനക്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-19

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യുഹങ്ങള്‍ക്കിടെ യുകെ തെരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ അവസാന ശ്രമവുമായി സുനക് സര്‍ക്കാര്‍. എന്നാല്‍ യുകെയിലെ ഈ നിര്‍ണ്ണായക രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് വന്‍ വിലപേശലിനാണ് ഇന്ത്യയുടെ ശ്രമം. കരാര്‍ ഉറപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി യുകെയുടെ ആസൂത്രിത കാര്‍ബണ്‍ നികുതിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ പുതിയ ആവശ്യം. 

കരാറിന് ശേഷിക്കുന്ന തടസ്സങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനായി ഇന്ത്യയുടെ ചര്‍ച്ചാ സംഘം ഈ ആഴ്ച ലണ്ടനില്‍  നിര്‍ണ്ണായകമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ ചര്‍ച്ചയിലാണ് നിര്‍ണ്ണായകമായ ഈ ആവശ്യം ഉന്നയിച്ചത്. യുകെ തെരഞ്ഞെടുപ്പിന് മുമ്പ് ഇടപാട് നിലവില്‍ വരാന്‍ ഋഷി സുനക് ഉത്സുകനാണ്. കഴിഞ്ഞ മാസം തന്നെ കരാര്‍ യാഥാര്‍ഥ്യമായേക്കുമെന്നായിരുന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. 

ഒരു പൊതു തെരഞ്ഞെടുപ്പിന് മുമ്പ് സുനകിന് അവശേഷിക്കുന്ന പരിമിതമായ സമയം ഇന്ത്യ വിലപേശലിനായി ഉപയോഗിക്കുകയായിരുന്നു എന്ന് ഒരു യുകെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ ചര്‍ച്ചക്കാര്‍ പറയുന്നത് 'അവര്‍ക്ക് അഞ്ച് വര്‍ഷമുണ്ട്, ഈ സര്‍ക്കാരിന് അഞ്ച് മാസമുണ്ട്' എന്നാണ്. 

ഇന്ത്യയുടെ ആറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നതിനിടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി മൂന്നാം തവണയും വിജയിക്കുമെന്ന് ഇന്ത്യയിലെ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു. അതേസമയം, യുകെ പോളിങ് സൂചിപ്പിക്കുന്നത് സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയത്തിന്റെ പാതയിലാണ് എന്നാണ്.  തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്നങ്ങള്‍ വളരെ കുറവാണെന്നും ഒരു കരാര്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്നും ഇന്ത്യയുടെ വാണിജ്യ മന്ത്രി തിങ്കളാഴ്ച പറഞ്ഞു.

വികസ്വര രാജ്യമായതിനാല്‍ യുകെയുടെ ആസൂത്രിത കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്മെന്റ് മെക്കാനിസത്തില്‍ (സിബിഎഎം) നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയാണെന്ന് ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ച യുകെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്റ്റീല്‍, ഗ്ലാസ്, വളം തുടങ്ങിയ കാര്‍ബണ്‍-ഇന്റന്‍സീവ് ചരക്കുകളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി - CBAM-ന്റെ പ്രയോഗത്തെക്കുറിച്ച് ഇന്ത്യ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.  ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തില്‍. യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കളെ നികുതി ബാധിക്കും.

ഇന്ത്യയെ കാര്‍ബണ്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഏത് തീരുമാനവും വിവാദമായിരിക്കും. കാര്‍ബണ്‍ ലെവി കുറവോ ഇല്ലാത്തതോ ആയ രാജ്യങ്ങളുമായി ഒരു ഇടപാട് ഉറപ്പിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കുന്നതിനും യുകെ സ്റ്റീല്‍ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനുമാണ് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ ആഴ്ച നടന്ന ചര്‍ച്ചകള്‍ യുകെയും ഇന്ത്യയും തമ്മിലുള്ള പതിനാലാമത്തെ ഔപചാരിക ചര്‍ച്ചകളാണ്.  ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് കഴിഞ്ഞ മാസം ചര്‍ച്ചകള്‍ അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത് വീണ്ടും തുറന്നിരിക്കുന്നതെന്ന് മറ്റൊരു യുകെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്റര്‍ ഉള്‍പ്പെടുന്ന ഈ ആഴ്ച ചര്‍ച്ചകള്‍ യുകെയില്‍ മറച്ചുവെച്ചിരുന്നുവെങ്കിലും അത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. 

ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള വിസയില്‍ കൂടുതല്‍ ഇളവുകളും ഒരു സാമൂഹിക സുരക്ഷാ കരാറും ഇന്ത്യ ആവശ്യപ്പെടുന്നു, ഇത് ചര്‍ച്ചകളിലെ ദീര്‍ഘകാല പ്രശ്നങ്ങളാണ്. ലണ്ടനിലെ ചര്‍ച്ചകള്‍ വെള്ളിയാഴ്ച അവസാനിക്കുമെങ്കിലും അടുത്ത ആഴ്ചയും അത് വിദൂരമായി തുടരാം.

വ്യാപാര കരാറില്‍ കര്‍ക്കശമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. ചര്‍ച്ചകള്‍ ആരംഭിച്ച് 16 വര്‍ഷത്തിന് ശേഷം നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവ ചേര്‍ന്ന യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി 79 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ കഴിഞ്ഞ മാസം മോദി സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരിക്കെ 2022 ജനുവരിയിലാണ് യുകെയും ഇന്ത്യയും വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചത്.

More Latest News

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.

'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്

ബിഗ്‌ബോസ് 50ാം ദിവസം കഴിയുമ്പോള്‍ ഗിയര്‍ ചേഞ്ച് ആകുകയാണ്. വളരെ അടുപ്പത്തിലായിരുന്ന സൂഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് പോരുകള്‍ ആണ് ഈ ആഴ്ച കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് ആയിരുന്നു ഗബ്രിയുടെ വാക്കുകള്‍. ടീം ആയുള്ള കോയിന്‍ ഗെയിമില്‍ ജാസ്മിന്റെ പെര്‍ഫോമന്‍സ് മികച്ചതായിരുന്നില്ലെന്ന് ഗബ്രി വാദിക്കുകയായിരുന്നു. നായയെ പോലെ കിതയ്ക്കുകയായിരുന്നു എന്നും ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ പ്രകോപിതയാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന് പ്രേക്ഷകര്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ രണഭൂമി ടാസ്‌കില്‍ റെസ്മിനോടും ഗബ്രി കയര്‍ക്കുന്നുണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. റെസ്മിനുമായും ഗബ്രി തര്‍ക്കിക്കുന്നുണ്ട്. വലിയ നീതി ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയില്‍ ജാസ്മിന്‍ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞത്. ശേഷം പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ജാസ്മിന്‍ ശ്രമിച്ചുവെങ്കിലും ഗബ്രി ദേഷ്യത്തില്‍ എഴുന്നേറ്റ് പോകുക ആയിരുന്നു.  ഇതോടെ ഈ ആഴ്ച സുഹൃത്തുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ കാണേണ്ടി വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

Other News in this category

  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • 'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി
  • ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്
  • തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍
  • ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം....
  • പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്
  • ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും
  • Most Read

    British Pathram Recommends