18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട്  തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം! >>> 'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് >>> മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ് >>> 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന് ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സന്തോഷത്തില്‍ സഞ്ജു സാംസണ്‍, ആശംസകള്‍ അറിയിച്ച് പ്രമുഖര്‍ >>> വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍ >>>
Home >> EDITOR'S CHOICE
'കുഷ്' എന്ന മയക്കുമരുന്ന് നിര്‍മ്മിക്കുന്നത് വിഷപദാര്‍ത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ചേര്‍ത്ത്, കുഴിമാടങ്ങള്‍ മാന്തപ്പെടുന്നു, അടിയന്താരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യം   ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ യുവതലമുറ മയക്കുമരുന്നിന് കീഴ്‌പ്പെടുകയാണ്

സ്വന്തം ലേഖകൻ

Story Dated: 2024-04-11

രാജ്യത്ത് മരണനിരക്ക് കൂട്ടുന്ന കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നത്. ഇതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ ഇവിടെ അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്. മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തിന് തടയിടുന്നതിന് വേണ്ടി പ്രത്യേക ടാസ്‌ക് ഫോഴ്സുകള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും പ്രസിഡന്റ് പറയുന്നു. 

ഇതോടൊപ്പം തന്നെ കുഷ് നിര്‍മ്മിക്കുന്നതിന് വേണ്ടി ചില വിഷപദാര്‍ത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ഉപയോഗിക്കുന്നു. അതിനാല്‍ അസ്ഥിക്ക് വേണ്ടി മനുഷ്യരുടെ കുഴിമാടങ്ങള്‍ വരെ മാന്തപ്പെടുകയാണ്്. ആയിരകണക്കിന് ശവകുടീരങ്ങളാണത്രേ രാജ്യത്ത് തകര്‍ത്തിരിക്കുന്നത്. അതോടെ പലയിടത്തു, ശവകുടീരങ്ങള്‍ക്ക് കാവല്‍ ഏര്‍പ്പാടാക്കിയിരിക്കുകയാണ്.

അതേസമയം മയക്കുമരുന്നിന് അടിമകളായവര്‍ക്ക് വേണ്ടി അവരെ പരിചരിക്കുന്നതിനായി പ്രൊഫഷണലായ ആളുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്ന കേന്ദ്രങ്ങള്‍ രാജ്യത്തുടനീശം തുറക്കുമെന്നും പ്രസിഡന്റ് പറയുന്നു.

More Latest News

'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്

ബിഗ്‌ബോസ് 50ാം ദിവസം കഴിയുമ്പോള്‍ ഗിയര്‍ ചേഞ്ച് ആകുകയാണ്. വളരെ അടുപ്പത്തിലായിരുന്ന സൂഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് പോരുകള്‍ ആണ് ഈ ആഴ്ച കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് ആയിരുന്നു ഗബ്രിയുടെ വാക്കുകള്‍. ടീം ആയുള്ള കോയിന്‍ ഗെയിമില്‍ ജാസ്മിന്റെ പെര്‍ഫോമന്‍സ് മികച്ചതായിരുന്നില്ലെന്ന് ഗബ്രി വാദിക്കുകയായിരുന്നു. നായയെ പോലെ കിതയ്ക്കുകയായിരുന്നു എന്നും ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ പ്രകോപിതയാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന് പ്രേക്ഷകര്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ രണഭൂമി ടാസ്‌കില്‍ റെസ്മിനോടും ഗബ്രി കയര്‍ക്കുന്നുണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. റെസ്മിനുമായും ഗബ്രി തര്‍ക്കിക്കുന്നുണ്ട്. വലിയ നീതി ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയില്‍ ജാസ്മിന്‍ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞത്. ശേഷം പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ജാസ്മിന്‍ ശ്രമിച്ചുവെങ്കിലും ഗബ്രി ദേഷ്യത്തില്‍ എഴുന്നേറ്റ് പോകുക ആയിരുന്നു.  ഇതോടെ ഈ ആഴ്ച സുഹൃത്തുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ കാണേണ്ടി വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന് ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സന്തോഷത്തില്‍ സഞ്ജു സാംസണ്‍, ആശംസകള്‍ അറിയിച്ച് പ്രമുഖര്‍

ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയ സന്തോഷത്തിലും ആവേശത്തിലും ആണ് മലയാളികള്‍. നിരവധി പേരാണ് സഞ്ജുവിന് ആശംസ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'- എന്ന കുറിപ്പില്‍ ഇന്ത്യന്‍ ജേഴ്സിയിലുള്ള ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനു താഴെ നിരവധി അഭിനന്ദന കമന്റുകളാണ് വരുന്നത്. അഭിമാന നിമിഷം എന്നായിരുന്നു കാളിദാസ് ജയറാമിന്റെ കമന്റ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരന്‍ എന്നായിരുന്നു ആന്റണി വര്‍ഗീസ് കുറിച്ചത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും കമന്റുമായി എത്തി. ആപാട്ടിന് ചേര്‍ന്ന ചിത്രം ഇതാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ടി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്. ഐപിഎല്ലില്‍ വന്‍ ഫോമിലാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാണ് താരം. ഐപിഎല്‍ റണ്‍ ചാര്‍ട്ടില്‍ 77 ശരാശരിയില്‍ 385 റണ്‍സും 161.08 സ്ട്രൈക്ക് റേറ്റും നാല് അര്‍ധസെഞ്ചുറികളുമായി സഞ്ജു സാംസണ്‍ നാലാം സ്ഥാനത്താണ്. ഐപിഎല്ലില്‍ പുറത്താകാതെ നേടിയ 82 റണ്‍സാണ് താരത്തിന്റെ മികച്ച സ്‌കോര്‍.

ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വളരെ സുഗമമായുള്ള ഉപയോഗത്തിനു വേണ്ടിയും വാട്‌സ്ആപ്പ് പുതിയ അപ്‌ഡേഷനുകള്‍ പുറത്തിറക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ ചാറ്റുകള്‍ എളുപ്പമാക്കാന്‍ പുതിയ അപ്‌ഡേഷനാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാവുന്ന പുതിയ രീതിയാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാന്‍ സാധിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇനി പിന്‍ ചെയ്തുവെക്കാം. ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. ഒരു സന്ദേശം വളരെ എളുപ്പം പിന്‍ ചെയ്തുവെക്കാനാവും. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന്‍ ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല.

കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി

കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകനായ വിശാല്‍ തിവാരി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.  അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സിന്‍ കാരണമായേക്കാമെന്നാണ് നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് -19 ന് ശേഷം യുവാക്കളില്‍ പോലും ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും വാക്‌സിനേഷന്റെ ഫലമായി ഗുരുതരമായ വൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്തവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും അതില്‍ പറയുന്നു. ഇന്ത്യയില്‍ 175 കോടിയിലധികം ഡോസ് കോവിഷീല്‍ഡ് നല്‍കിയിട്ടുണ്ടെന്നും ഹരജി വ്യക്തമാക്കുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്. വാക്‌സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട നിരവധി പേര്‍ യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വാക്‌സിന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category

  • മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി
  • ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!!
  • പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്
  • ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്
  • പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ
  • പ്രപ്പോസല്‍ അങ്ങ് ആകാശത്ത് വെച്ച് തന്നെ!!! ഫ്‌ലൈറ്റ് അറ്റന്‍ഡറായ കാമുകിയെ പ്രപ്പോസ് ചെയ്ത് കാമുകനായ പൈലറ്റ്, ഹൃദയസ്പര്‍ശിയായ നിമിഷത്തിന് സാക്ഷികളായി യാത്രക്കാര്‍
  • തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ
  • 46ാം വയസ്സില്‍ തനിക്കുള്ളത് 37കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവും, പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നവുമായി ഒരാള്‍, മൂന്ന് വര്‍ഷമായി പതിവായി കഴിക്കുന്നത് ഇത്
  • തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും ഐസ് കൂമ്പാരത്തിനുള്ളില്‍ ആക്കി ചിലവഴിച്ചത് 4 മണിക്കൂറും 2 മിനിറ്റും!!! 53കാരന്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
  • ഈ റെസ്‌റ്റോറന്റില്‍ എത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാവോ, എന്നാല്‍ ഒരു വമ്പന്‍ ഓഫര്‍ ഉണ്ട്!!! ഇതുവരെ ഒരു റെസ്റ്റോറന്റിലും ലഭിക്കാത്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്
  • Most Read

    British Pathram Recommends