ജീവിതം കപ്പലില്‍ ആക്കിയ ഒരു ദമ്പതികളെ കുറിച്ചുള്ള കാര്യങ്ങള്‍ ഏറെ അത്ഭുതമാവുകയാണ്. വിനോദ യാത്രയ്ക്കാണ് പലരും കപ്പലില്‍ യാത്ര ചെയ്യുന്നത്. പക്ഷെ ജീവിതം തന്നെ കപ്പലില്‍ ആക്കിയിരിക്കുകയാണ് ഇവര്‍.
ടെന്നസിയിലെ മെംഫിസ് സ്വദേശികളായ മോണിക്ക ബ്രസോസ്കയും അവരുടെ ഭര്‍ത്താവായ ജോറെല്‍ കണ്ലെയുമാണ് വ്യത്യസ്തമായ തീരുമാനം എടുത്ത ഈ ദമ്പതികള്‍. പക്ഷെ ഈ ജീവിതം വളരെ ചിലവേറിയത് ആണെന്നാണ് ഇവര്‍ പറയുന്നത്.
കപ്പലില്‍ താമസമാരംഭിച്ചതിന് ശേഷം ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ദമ്പതിമാര്‍ക്ക് ലഭിച്ചു. ഫിജി, ജപ്പാന്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ ഇവര്‍ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 36 കപ്പലുകളിലാണ് ഇവര്‍ യാത്ര നടത്തിയത്. ഈ ദമ്പതിമാര്‍ ജോലി ഉപേക്ഷിച്ചും തങ്ങളുടെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റുമാണ് കപ്പലില്‍ താമസം ആരംഭിച്ചത്.
പാചകവും വസ്ത്രങ്ങള്‍ അലക്കുന്നതുമെല്ലാം കപ്പലിലെ ജീവനക്കാരാണ്. ആഹാരവും ഷെഫുമാരാണ് തയ്യാറാക്കുന്നത് സണ്ണിന് നല്കിയ അഭിമുഖത്തില്‍ മോണിക്ക പറഞ്ഞു. കപ്പലിലെ താമസം താരതമ്യേന ചെലവേറിയതാണ്. ആളുകളില്‍ നിന്നും അകന്ന് കപ്പലില്‍ താമസിക്കുന്നതിനാല്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും മോണിക്ക പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ചിലപ്പോള്‍ തോന്നാറുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തിലുണ്ടായ ചില പ്രതിസന്ധികളാണ് കപ്പലില്‍ താമസമാക്കാനുള്ള തീരുമാനം വേഗത്തിലാക്കിയതെന്ന് അവര്‍ പറയുന്നു.